For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഫ്‌ളോപ്പ്മാനായി ശുബ്മാന്‍ ഗില്‍, പിഴക്കുന്നത് എവിടെ? മൂന്ന് കാരണങ്ങള്‍ ഇതാ

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത വിരാട് കോലിയെന്ന് പേരെടുത്ത താരമാണ് ശുബ്മാന്‍ ഗില്‍. മൂന്ന് ഫോര്‍മാറ്റിലും ഓപ്പണറെന്ന നിലയില്‍ കസറിയിരുന്ന ശുബ്മാന്‍ അടുത്തിടെയാണ് ടെസ്റ്റിലെ ബാറ്റിങ് ഓഡറില്‍ മാറ്റം വരുത്തിയത്. ഓപ്പണറായി ഇടം കൈയന്‍ യശ്വസി ജയ്‌സ്വാള്‍ എത്തിയപ്പോള്‍ ഗില്ലിന് മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടി വരികയായിരുന്നു. ഇതോടെ താരത്തിന്റെ പ്രകടനവും മോശമായി. അവസാന 11 ടെസ്റ്റ് ഇന്നിങ്‌സില്‍ നിന്ന് 1 തവണയാണ് 30ലധികം സ്‌കോര്‍ നേടാന്‍ അദ്ദേഹത്തിനായത്.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും താരം നിരാശപ്പെടുത്തി. ആദ്യ ഇന്നിങ്‌സില്‍ 23 റണ്‍സ് നേടിയ താരം രണ്ടാം ഇന്നിങ്‌സില്‍ ഡെക്കിനാണ് പുറത്തായത്. സ്ഥിരതയോടെ ഓപ്പണിങ്ങില്‍ കസറിയ ഗില്ലിനെ ഇപ്പോള്‍ ഇന്ത്യ ഒഴിവാക്കേണ്ട അവസ്ഥയാണുള്ളത്. രണ്ടാം ടെസ്റ്റില്‍ ഗില്ലിനെ പുറത്തിരുത്തി പകരം രജത് പാട്ടീധാറിനെ ഇന്ത്യ കളിപ്പിക്കാനും സാധ്യതയുണ്ട്. ഇന്ത്യയുടെ ഭാവി മുഖമെന്ന് വിലയിരുത്തപ്പെട്ട ശുബ്മാന് പിഴക്കുന്നത് എവിടെ? കാരണങ്ങളിതാ.

ഒന്നാമത്തെ കാര്യം ഗില്ലിന് പഴയ ആത്മവിശ്വാസമില്ല. മൂന്നാം നമ്പറില്‍ കളിക്കുമ്പോള്‍ വലിയ സമ്മര്‍ദ്ദം താരം നേരിടുന്നുണ്ട്. മൂന്നാം നമ്പറെന്നത് ടെസ്റ്റില്‍ വളരെ പ്രധാനപ്പെട്ട നമ്പറാണ്. സ്ഥിരതയോടെ കളിക്കണം എന്നതിലുപരിയായി ക്ഷമയോടെ പിടിച്ചുനിന്ന് ഇന്നിങ്‌സ് കെട്ടിപ്പടുക്കേണ്ട നമ്പറാണിത്. നേരത്തെ രാഹുല്‍ ദ്രാവിഡും പിന്നീട് ചേതേശ്വര്‍ പുജാരയും കളിച്ചിരുന്ന ബാറ്റിങ് പൊസിഷന്‍ ശുബ്മാന്‍ ഗില്ലിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.

മൂന്നാം നമ്പറില്‍ പൊതുവേ പ്രതിരോധത്തിലൂന്നി കളിക്കുന്ന താരങ്ങളെയാണ് ഇന്ത്യ പരിഗണിക്കാറ്. ശുബ്മാന്‍ ഇത്തരത്തില്‍ പ്രതിരോധ ക്രിക്കറ്റ് കളിക്കാന്‍ ശേഷിയുള്ള താരമല്ല. അതുകൊണ്ടുതന്നെ ബാറ്റ് ചെയ്യാനെത്തുമ്പോള്‍ വശമില്ലാത്ത പ്രതിരോധ ക്രിക്കറ്റ് കളിക്കാനാണ് ഗില്‍ ശ്രമിക്കുന്നത്. തന്റെ സ്വാഭാവിക ശൈലിയില്‍ ബാറ്റുചെയ്യാന്‍ ഗില്ലിന് സാധിക്കുന്നില്ല. ഇതാണ് താരത്തിന്റെ പ്രകടനം മോശമാവാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.

shubman gill

ഗില്ലിനെ മൂന്നാം നമ്പറില്‍ നിന്ന് മാറ്റേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം താരത്തിന്റെ പ്രകടനം മെച്ചപ്പെടാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം. രണ്ടാമത്തെ പ്രശ്‌നം സാങ്കേതികമായ പിഴവാണ്. താരത്തിന്റെ ഫുട് വര്‍ക്കില്‍ പിഴവ് സംഭവിക്കുന്നു. പ്രതിരോധിച്ച് കളിക്കുമ്പോള്‍ കൃത്യമായ ഫുട് വര്‍ക്കല്ല ഗില്ലിന്റേതെന്ന് സുനില്‍ ഗവാസ്‌ക്കറടക്കം ചൂണ്ടിക്കാട്ടുന്നു. ഹൈദരാബാദില്‍ രണ്ടാം ഇന്നിങ്‌സില്‍ ഗില്‍ പുറത്തായതിലും ഇതേ പിഴവ് കാണാം.

സ്പിന്നര്‍ക്കെതിരേ പ്രതിരോധിക്കുമ്പോള്‍ ബാറ്റ് അല്‍പ്പം ഉയര്‍ന്നായിരുന്നു. അതുകൊണ്ടാണ് ഫ്രണ്ട് ഫൂട്ടില്‍ പ്രതിരോധിച്ചപ്പോള്‍ താരത്തിന് പിഴച്ചതും അപ് ഫീല്‍ഡര്‍ അനായാസമായി ക്യാച്ചെടുത്തതും. ഫുട് വര്‍ക്കിന്റെ കാര്യത്തില്‍ ഗില്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. സീനിയര്‍ താരങ്ങളുമായി സംസാരിച്ച് ഇത് മെച്ചപ്പെടുത്താന്‍ ശ്രദ്ധിക്കാത്ത പക്ഷം ഗില്ലിന് ടെസ്റ്റില്‍ മുന്നേറ്റം നടത്തുക പ്രയാസമായിരിക്കുമെന്ന് പറയാം. മികച്ച യുവതാരങ്ങള്‍ അവസരത്തിനായി കാത്തിരിക്കുന്നു.

ഈ സാഹചര്യത്തില്‍ ശുബ്മാന് ഈ പ്രകടനംകൊണ്ട് ടീമില്‍ തുടരാനാവില്ല. മൂന്നാമത്തെ പ്രശ്‌നം ശുബ്മാന്‍ ഗില്‍ സ്വാഭാവിക ശൈലിയില്‍ കളിക്കാന്‍ ശ്രമിക്കുന്നില്ലെന്നതാണ്. ചേതേശ്വര്‍ പുജാരയാകാന്‍ ഗില്‍ ശ്രമിക്കുന്നതാണ് പ്രശ്‌നമെന്ന് സഞ്ജയ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടിരുന്നു. ശുബ്മാന്റെ സ്വാഭാവികമായ ശൈലിയുണ്ട്. ഓപ്പണറായിരുന്നപ്പോള്‍ സ്വാതന്ത്ര്യത്തോടെ കളിച്ചിരുന്ന ഗില്‍ വിദേശ മൈതാനത്തടക്കം കസറിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ പ്രതിരോധിച്ച് കളിക്കാന്‍ അനാവശ്യമായി ശ്രമിച്ചാണ് ഗില്‍ വിക്കറ്റ് തുലക്കുന്നത്. സ്വാഭാവിക ശൈലിയിലേക്കെത്തിയാല്‍ ഗില്ലിന്റെ പ്രകടനത്തില്‍ വലിയ മാറ്റമുണ്ടാവും. എന്നാല്‍ അതിന് ഗില്ലിന് സാധിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. എന്തായാലും ഇംഗ്ലണ്ട് പരമ്പര ഗില്ലിന്റെ കരിയറില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്.

Story first published: Sunday, January 28, 2024, 15:09 [IST]
Other articles published on Jan 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+