ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് വരവറിയിച്ചിരിക്കുകയാണ് സര്‍ഫറാസ് ഖാന്‍. തല്ലിത്തകര്‍ക്കുന്ന താരം അരങ്ങേറ്റ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി പ്രകടനം നടത്തി കൈയടി നേടിയിരിക്കുകയാണ്. ഭയമില്ലാതെ കടന്നാക്രമണ ബാറ്റിങ്ങാണ് സര്‍ഫറാസ് കാഴ്ചവെക്കുന്നത്. സ്പിന്നര്‍മാരെയടക്കം പ്രഹരിച്ച് തല്ലിത്തകര്‍ക്കാന്‍ സര്‍ഫറാസിന് സാധിക്കുന്നു. ഇന്ത്യയുടെ മധ്യനിരയില്‍ വലിയ പ്രതീക്ഷ നല്‍കുന്ന താരമായി മാറാന്‍ സര്‍ഫറാസിന് സാധിച്ചു.
ഇന്ത്യയുടെ മധ്യനിരയില്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനായി റിഷഭ് പന്തിന്റെ അഭാവമുണ്ടായിരുന്നു. കാര്‍ അപകടത്തില്‍ പരിക്കേറ്റ റിഷഭ് ഏറെ നാളുകളായി ടീമിന് പുറത്താണ്. മധ്യനിരയില്‍ റിഷഭ് പന്തും സര്‍ഫറാസ് ഖാനും ഒന്നിച്ച് കളിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരും ഒന്നിച്ച് ഇന്ത്യയുടെ മധ്യനിരയില്‍ കളിക്കുമ്പോള്‍ ബാറ്റിങ് വെടിക്കെട്ട് തന്നെ ആരാധകര്‍ക്ക് പ്രതീക്ഷിക്കാം. ഇരുവരും ഒന്നിച്ച് കളിക്കുന്നത് പല വമ്പന്‍ റെക്കോഡുകളും ഭേദിക്കും.
ഇന്ത്യയുടെ ഐതിഹാസിക കൂട്ടുകെട്ടായി ഇവരുടെ കൂട്ടുകെട്ട് മാറുമെന്ന് പറയാനുള്ള കാരണങ്ങള്‍ പരിശോധിക്കാം. രണ്ട് പേരുടേയും കളി ശൈലിയാണ് എടുത്തു പറയേണ്ടത്. റിഷഭ് ഇടം കൈയന്‍ ബാറ്റ്‌സ്മാനും സര്‍ഫറാസ് വലം കൈയന്‍ ബാറ്റ്‌സ്മാനുമാണ്. രണ്ട് പേരുടേയും കൂട്ടുകെട്ട് എതിര്‍ ബൗളര്‍മാരെ കരയിപ്പിക്കുന്നതാവും. രണ്ട് പേരും കടന്നാക്രമിക്കുന്ന ബാറ്റ്‌സ്മാനാണ്. ഭയമില്ലാത്ത ബാറ്റിങ് ശൈലിയാണ് രണ്ട് പേര്‍ക്കുമുള്ളത്.
ഏത് ബൗളറാണെങ്കിലും ധൈര്യത്തോടെ കളിക്കാന്‍ ഇവര്‍ തയ്യാറാവും. ജെയിംസ് ആന്‍ഡേഴ്‌സന്‍ ഉള്‍പ്പെടെ പല പ്രമുഖ ബൗളര്‍മാരേയും പഞ്ഞിക്കിട്ട താരമാണ് റിഷഭ്. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലുമെല്ലാം റിഷഭ് നടത്തിയ വെടിക്കെട്ട് പ്രകടനം ആവര്‍ത്തിക്കാന്‍ കഴിവുള്ള താരമാണ് സര്‍ഫറാസ്. അടുത്ത ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ രണ്ട് പേരും ഒന്നിച്ച് കളിക്കുന്നത് ഇന്ത്യക്ക് മറ്റൊരു പരമ്പര നേട്ടം സമ്മാനിക്കാനാണ് സാധ്യത.

രണ്ടാമത്തെ കാര്യം രണ്ട് പേര്‍ക്കും വ്യത്യസ്തമായ ഷോട്ടുകള്‍ കളിക്കാന്‍ കഴിവുണ്ടെന്നതാണ്. ടെസ്റ്റില്‍ പൊതുവേ ശാന്തതയോടെയും ക്ഷമയോടെയും കളിക്കുന്നതാണ് ഇന്ത്യയുടെ പൊതുവായ ശീലം. ക്ലാസിക് ബാറ്റ്‌സ്മാന്‍മാര്‍ക്കിടയില്‍ നിന്ന് തികച്ചും വ്യത്യസ്തരാണ് റിഷഭും സര്‍ഫറാസും. രണ്ട് പേരും ആരും പ്രതീക്ഷിക്കാത്ത ഷോട്ടുകളടക്കം കളിക്കുന്നവരാണ്. റിവേഴ്‌സ് സ്വീപ്പും സ്വിച്ച് ഹിറ്റുമടക്കം മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ ഇവര്‍ക്ക് കഴിവുണ്ട്.
പല ടീമുകള്‍ക്കും ഇത്തരമൊരു മധ്യനിര അവകാശപ്പെടാനാവാത്തതാണ്. വെടിക്കെട്ട് ബാറ്റിങ് നടത്തി പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കാന്‍ ഇവര്‍ക്ക് കഴിവുണ്ട്. കൂടാതെ വെറുതെ കടന്നാക്രമണം എന്നതിലുപരിയായി സാങ്കേതികമായി മികവുള്ളവരാണ് ഇവര്‍. മികച്ച സാങ്കേതികത രണ്ട് പേര്‍ക്കും അവകാശപ്പെടാം. ഇതിനോടകം കളിച്ച് മികവ് തെളിച്ചവരാണ് രണ്ട് പേരും. സര്‍ഫറാസ് ആഭ്യന്തര ക്രിക്കറ്റിലാണ് കൂടുതല്‍ ശോഭിച്ചിട്ടുള്ളത്.
ഇന്ത്യന്‍ ടീമിലേക്ക് സര്‍ഫറാസ് എത്തിയിട്ടേയുള്ളു. ഇനിയും നിരവധി അവസരങ്ങള്‍ അദ്ദേഹത്തിന് മുന്നിലുണ്ട്. റിഷഭിനൊപ്പം സര്‍ഫറാസും ചേരുമ്പോള്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ശൈലി തന്നെ മാറിമറിയുമെന്നുറപ്പ്. ആക്രമണോത്സകതയിലേക്കുള്ള ചുവടുമാറ്റത്തിന് ഇന്ത്യ പതിയെ തയ്യാറെടുക്കുകയാണ്. ഈ സമയത്ത് സര്‍ഫറാസിനെപ്പോലെയുള്ള ആക്രമണകാരികളായ താരങ്ങള്‍ വളര്‍ന്നുവരുന്നത് ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ മുതല്‍ക്കൂട്ടാവുമെന്നുറപ്പ്.
ഇന്ത്യ ഇപ്പോള്‍ അമിത പ്രതിരോധത്തിലൂന്നുന്ന താരങ്ങളെ ഒഴിവാക്കുകയാണ്. ചേതേശ്വര്‍ പുജാരയെല്ലാം തഴയപ്പെട്ടത് അങ്ങനെയാണ്. അജിന്‍ക്യ രഹാനെപോലും ടീമിന് പുറത്തായി. ഇന്ത്യ ഇനി ടീമിലേക്ക് പരിഗണിക്കുക പ്രതിരോധ ശൈലിയില്‍ കളിക്കുന്നവരെയായിരിക്കില്ല. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്നവര്‍ക്ക് ഇപ്പോള്‍ ഇന്ത്യ പ്രാധാന്യം നല്‍കുന്നു. ഇനിയും നിരവധി യുവതാരങ്ങള്‍ ഇന്ത്യന്‍ ടീമിലേക്ക് വരാന്‍ കാത്തിരിക്കുന്നു.
റിങ്കു സിങ് ഉള്‍പ്പെടെ വെടിക്കെട്ട് പ്രകടനം നടത്താന്‍ ശേഷിയുള്ള നിരവധി താരങ്ങളാണ് വെടിക്കെട്ട് ശൈലിയില്‍ കളിക്കാന്‍ കെല്‍പ്പുള്ളവരായി അവസരം തേടുന്നത്. ഭാവിയില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീം ആക്രമണോത്സകതയ്ക്ക് പേരുകേട്ടതാവുമെന്നുറപ്പ്.