For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇത്തവണ ഇന്ത്യക്ക് പണികിട്ടും! ഇംഗ്ലണ്ടിനോട് പൊട്ടും, കാരണങ്ങളിതാ

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ച് കഴിഞ്ഞു. പുതുമുഖ താരം ദ്രുവ് ജുറേലിനെയടക്കം ഉള്‍പ്പെടുത്തി ശക്തമായ ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്കേറ്റ മുഹമ്മദ് ഷമിയുടെ അഭാവം മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യ ഒട്ടുമിക്ക പ്രമുഖ താരങ്ങളേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയുടെ തട്ടകത്തിലെ ടെസ്റ്റ് റെക്കോഡുകള്‍ മികച്ചതാണ്. സമീപകാലത്തൊന്നും ഇന്ത്യ നാട്ടില്‍ ടെസ്റ്റ് തോറ്റിട്ടില്ല. അവസാനമായി ഇംഗ്ലണ്ട് ഇന്ത്യയില്‍ പരമ്പര കളിച്ചപ്പോള്‍ പരമ്പര നേടിയെടുക്കാന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ എളുപ്പമാവില്ല. ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലി ഇന്ത്യയെ വിറപ്പിക്കുമെന്നുറപ്പ്. ബ്രണ്ടന്‍ മക്കല്ലം പരിശീലകനായ ശേഷം ഇന്ത്യയില്‍ ഇംഗ്ലണ്ട് കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്. അതുകൊണ്ടുതന്നെ ഇന്ത്യ പതറാനാണ് സാധ്യത.

ഇന്ത്യ ഇത്തവണ ഇംഗ്ലണ്ടിനോട് ടെസ്റ്റ് പരമ്പര തോല്‍ക്കാനാണ് സാധ്യത കൂടുതല്‍. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലിയാണ്. ഇന്ത്യ ടേണിങ് പിച്ചൊരുക്കുമെന്നത് ഇംഗ്ലണ്ടിനറിയാം. നാല് സ്പിന്നര്‍മാരെ ഇന്ത്യ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയതും ഇന്ത്യ സ്പിന്‍ പിച്ചൊരുക്കുമെന്നതിന്റെ തെളിവായാണ്. എന്നാല്‍ ഇതിനെ മറികടക്കാന്‍ ബാസ്‌ബോള്‍ ശൈലി തന്നെയാവും ഇംഗ്ലണ്ട് തുടരുക.

ഇംഗ്ലണ്ട് നിരയില്‍ ആക്രമണോത്സകതയോടെ കളിക്കുന്ന നിരവധി താരങ്ങളെ കാണാനാവും. ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ഹാരി ബ്രൂക്ക് എന്നിവരെല്ലാം അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരങ്ങളാണ്. ബ്രണ്ടന്‍ മക്കല്ലത്തിന്റെ അനുഭവസമ്പത്തും ഇംഗ്ലണ്ടിനെ തുണക്കും. ഇന്ത്യന്‍ പിച്ചിലെ സാഹചര്യം നന്നായി അറിയാവുന്നയാളാണ് മക്കല്ലം. ടെസ്റ്റിലടക്കം ഇന്ത്യയില്‍ വെടിക്കെട്ട് പ്രകടനം മക്കല്ലം കാഴ്ചവെച്ചിട്ടുമുണ്ട്.

rohit sharma, rahul dravid

മക്കല്ലത്തിന്റെ ഉപദേശങ്ങളും അദ്ദേഹം ഇംഗ്ലണ്ട് താരങ്ങള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസവും ഇന്ത്യ ഭയക്കുക തന്നെ ചെയ്യണം. മക്കല്ലത്തിന്റെ തന്ത്രങ്ങളെ മെരുക്കാന്‍ സ്പിന്‍ കെണി മാത്രം ഇന്ത്യക്ക് മതിയാവാതെ വന്നേക്കും. രണ്ടാമത്തെ കാര്യം സ്പിന്നിനെതിരേ നന്നായി കളിക്കുന്ന താരങ്ങളാണ് ഇത്തവണ ഇംഗ്ലണ്ടിനൊപ്പമുള്ളത്. ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ്, ഹാരി ബ്രൂക്ക്, സാക്ക് ക്രോളി എന്നിവരെല്ലാം സ്പിന്നിനെ നന്നായി നേരിടുന്നവരാണ്.

ഇന്ത്യയുടെ സ്പിന്‍ കെണി നേരത്തെ മനസിലാക്കി അതിന് അനുസരിച്ചുള്ള താരങ്ങളെയാണ് ഇംഗ്ലണ്ട് പരിഗണിച്ചിരിക്കുന്നത്. ഇന്ത്യയെക്കാള്‍ മുമ്പ് തന്നെ ടീം പ്രഖ്യാപിച്ച ഇംഗ്ലണ്ട് സ്പിന്‍ പിച്ചൊരുക്കി പരിശീലനം ആരംഭിച്ചിരുന്നു. ആര്‍ അശ്വിന്റെയും അവസാന പരമ്പരയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത അക്ഷര്‍ പട്ടേലിന്റെയും ബൗളിങ് വീഡിയോകളടക്കം കണ്ടാണ് ഇംഗ്ലണ്ട് പരിശീലനം നടത്തുന്നതെന്നാണ് താരങ്ങള്‍ത്തന്നെ വെളിപ്പെടുത്തിയത്.

അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിന് ഇന്ത്യയുടെ സ്പിന്‍ നിരക്ക് വലിയ ഭീഷണി ഉയര്‍ത്താനായേക്കും. സ്പിന്‍ കെണിയൊരുക്കുന്ന ഇന്ത്യക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ചില സ്പിന്നര്‍മാരെ ഇംഗ്ലണ്ട് ഒപ്പം കൂട്ടിയിട്ടുണ്ട്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സ്പിന്‍ ദൗര്‍ബല്യമുണ്ട്. വിരാട് കോലിയടക്കം മികച്ച സ്പിന്നര്‍മാര്‍ക്കെതിരേ പതറുമെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ഇംഗ്ലണ്ട് ഇന്ത്യക്ക് മുന്‍പരിചയമില്ലാത്ത ചില സ്പിന്നര്‍മാരെ ഒപ്പം കൂട്ടിയിട്ടുണ്ട്.

20 കാരനായ ഷൊയൈബ് ബഷീറാണ് ഇതിലെ പ്രധാനി. ടോം ഹാര്‍ട്ട്‌ലിയുടം ഇടം കൈ സ്പിന്നും ഇന്ത്യക്ക് തലവേദനയാവും. ഈ സ്പിന്നര്‍മാരെ നേരിട്ട് ഇന്ത്യക്ക് പരിചയസമ്പത്തില്ല. ഇത് ഇംഗ്ലണ്ട് ഫലപ്രദമായി ഉപയോഗിക്കാനാണ് സാധ്യത. ജാക്ക് ലീച്ച്, രഹാന്‍ അഹമ്മദ് എന്നീ സീനിയര്‍ സ്പിന്നര്‍മാരും ഇംഗ്ലണ്ടിനൊപ്പമുണ്ട്. അതുകൊണ്ടുതന്നെ പരമ്പര നേട്ടം ഇന്ത്യക്ക് വലിയ തലവേദനയാവുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.

Story first published: Saturday, January 13, 2024, 22:03 [IST]
Other articles published on Jan 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+