Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ടെസ്റ്റ് പരമ്പര നേടുക എളുപ്പമല്ല, ഇന്ത്യക്ക് മുന്നില്‍ 3 പ്രശ്‌നം! പരിഹാരം വേണം

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കേപ്ടൗണ്‍ ടെസ്റ്റിലെ ജയം ഇന്ത്യക്ക് അഭിമാനിക്കാവുന്നതാണ്. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്ക് സാധിക്കാതെ പോയെങ്കിലും കേപ്ടൗണിലെ ജയം ഇന്ത്യയുടെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതാണ്. കേപ്ടൗണില്‍ ജയം നേടിയെടുക്കുന്ന ആദ്യത്തെ ഏഷ്യന്‍ നായകനായി രോഹിത് ശര്‍മ മാറുകയും ചെയ്തു. ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിനെതിരേയാണ്. ഇന്ത്യ വേദിയാവുന്ന ടെസ്റ്റ് പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സീറ്റിലേക്ക് കൂടുതല്‍ അടുക്കാന്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേടിയെടുക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്. എന്നാല്‍ കേപ്ടൗണ്‍ ടെസ്റ്റില്‍ ജയിച്ചെങ്കിലും ഇന്ത്യക്ക് മുന്നില്‍ ചില പ്രശ്‌നങ്ങള്‍ തുടരുകയാണ്. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യ പരിഹരിക്കേണ്ട മൂന്ന് പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം ഇന്ത്യയുടെ ബാറ്റിങ് ഓഡറില്‍ വ്യക്തത വേണം. ചേതേശ്വര്‍ പുജാരയും അജിന്‍ക്യ രഹാനെയും ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരവ് നടത്താന്‍ സാധ്യത കുറവാണ്.

അതുകൊണ്ടുതന്നെ ഇന്ത്യക്ക് ഇവരുടെ ഉത്തമ പകരക്കാരെ വേണം. മൂന്നാം നമ്പറിലാണ് പുജാര കളിച്ചിരുന്നത്. ഈ റോളിലേക്ക് ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്നത് ശുബ്മാന്‍ ഗില്ലിനെയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ശുബ്മാന്‍ ഗില്ലാണ് മൂന്നാം നമ്പറില്‍ ഇന്ത്യക്കായി കളിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ ഗില്ലിനായിട്ടില്ല. മൂന്നാം നമ്പറില്‍ അല്‍പ്പം കൂടി ക്ഷമയോടെ കളിക്കാന്‍ സാധിക്കുന്ന താരത്തെയാണ് ഇന്ത്യക്കാവശ്യം.

ഓപ്പണറായിരുന്ന ഗില്ലിനെ മൂന്നാം നമ്പറിലേക്ക് ഇന്ത്യ പരിഗണിച്ചത് മണ്ടത്തരമായെന്ന് തന്നെ പറയാം. എന്നാല്‍ യശ്വസി ജയ്‌സ്വാളിനെ ഓപ്പണറാക്കാനായി ഗില്‍ മൂന്നാം സ്ഥാനം ചോദിച്ച് വാങ്ങുകയായിരുന്നു. അഞ്ചാം നമ്പറില്‍ ശ്രേയസ് അയ്യരാണ് കളിക്കുന്നത്. എന്നാല്‍ ശ്രേയസിന് മികവിനൊത്ത് ഉയരാനാവുന്നില്ല. ഷോര്‍ട്ട് ബോള്‍ കെണിയില്‍ ശ്രേയസ് വീഴുകയാണ്. അതുകൊണ്ടുതന്നെ അഞ്ചാം നമ്പറില്‍ ഇന്ത്യ മറ്റൊരു താരത്തെ തേടണോ?.

india, cricket

വ്യക്തമായ പ്ലേയിങ് 11ല്‍ ഇന്ത്യ തീരുമാനിക്കേണ്ടതായുണ്ട്. നിലവിലെ ഇന്ത്യയുടെ ബാറ്റിങ് ഓഡറില്‍ പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഇംഗ്ലണ്ട് പരമ്പരക്ക് മുമ്പ് ബാറ്റിങ് ഓഡറിന്റെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലേക്കെത്തേണ്ടതായുണ്ട്. രണ്ടാമത്തെ പ്രശ്‌നം രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയാണ്. കേപ്ടൗണില്‍ ചരിത്ര ജയം നേടി റെക്കോഡിടാന്‍ രോഹിത് ശര്‍മക്കായി. എന്നാല്‍ പരമ്പരയിലെ രോഹിത്തിന്റെ ക്യാപ്റ്റന്‍സി ശരാശരി മാത്രം.

ബൗളിങ് ചെയ്ഞ്ചുകള്‍ ഫലപ്രദമല്ല. ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സ് തോല്‍വി നേരിട്ടതിന് പിന്നില്‍ രോഹിത്തിന്റെ മോശം ക്യാപ്റ്റന്‍സി എടുത്തു പറയേണ്ടതാണ്. രണ്ടാം ടെസ്റ്റില്‍ ഇതിന്റെ പലിശ സഹിതം വീട്ടാന്‍ രോഹിത്തിന് സാധിച്ചിരിക്കുകയാണ്. എന്നാല്‍ ആകെയുള്ള ക്യാപ്റ്റന്‍സി ശരാശരി മാത്രമാണ്. രോഹിത്തിന് കീഴില്‍ ഇന്ത്യ ഇനിയും കളിക്കുന്നതിലും നല്ലത് പുതിയ നായകനെ ടെസ്റ്റിലേക്ക് പരിഗണിക്കുന്നതാണ്. കെ എല്‍ രാഹുല്‍ മികച്ച ഫോമിലാണ്.

സമീപകാലത്തെ അദ്ദേഹത്തിന്റെ ടെസ്റ്റിലെ പ്രകടനങ്ങളും മികച്ചതാണ്. അതുകൊണ്ടുതന്നെ ഇന്ത്യ രാഹുലിനെ നായകനാക്കി ഇംഗ്ലണ്ടിനെതിരേ പരമ്പര കളിക്കണോ അതോ രോഹിത്തിനെ നായകസ്ഥാനത്ത് നിലനിര്‍ത്തി മുന്നോട്ട് പോകണമോയെന്നതും ടീം തീരുമാനിക്കേണ്ട കാര്യമാണ്. നായകന്റെ കാര്യത്തില്‍ ഇന്ത്യ തീരുമാനം എടുക്കേണ്ട ഏറ്റവും നിര്‍ണ്ണായക സമയമാണിത്.

മൂന്നാമത്തെ കാര്യം ഇന്ത്യയുടെ പേസ് നിരയുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യ പേസ് നിരയില്‍ അടിക്കടി മാറ്റം വരുത്താതെ നിലവിലെ താരങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കേണ്ടതായുണ്ട്. പ്രസിദ്ധ് കൃഷ്ണ ദക്ഷിണാഫ്രിക്കയില്‍ മോശം പ്രകടമാണ് നടത്തിയത്. എന്നാല്‍ ഈ പ്രകടനത്തിന്റെ പേരില്‍ പ്രസിദ്ധിനെ ഇന്ത്യ പൂര്‍ണ്ണമായും തഴയണോയെന്നതിലും തീരുമാനം വേണം. ഇന്ത്യയുടെ ടെസ്റ്റ് പേസ് നിരയുടെ കാര്യത്തിലും അന്തിമ തീരുമാനത്തിലേക്ക് എത്തേണ്ടതായുണ്ട്.

Story first published: Saturday, January 6, 2024, 19:40 [IST]
Other articles published on Jan 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+