Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 1ാം ഏകദിനം ജയിച്ചു, 3 കാര്യത്തില്‍ ഇന്ത്യ ഹാപ്പി; എന്നാല്‍ പ്രധാന ആശങ്ക ബാക്കി

നാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ്. നാല് വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 248 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 38.4 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. ശുബ്മാന്‍ ഗില്‍ (87), ശ്രേയസ് അയ്യര്‍ (59), അക്ഷര്‍ പട്ടേല്‍ (52) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനങ്ങളാണ് ഇന്ത്യക്ക് വമ്പന്‍ വിജയമൊരുക്കിയത്. ഹര്‍ഷിത് റാണയും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിങ്ങില്‍ മികവ് കാട്ടി.

ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന വിജയമാണിത്. ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം ഇന്ത്യയുടെ ഏകദിനത്തിലെ പ്രകടനം അല്‍പ്പം മോശമാണ്. എന്നാല്‍ ഇംഗ്ലണ്ടിനെതിരേ ജയിച്ച് തുടങ്ങിയത് ഗംഭീറിനും ആശ്വാസം നല്‍കുന്ന കാര്യമാണ്. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിലെ ജയത്തോടെ ഇന്ത്യയുടെ ചില ആശങ്കകള്‍ക്ക് പരിഹാരമായിട്ടുണ്ട്. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ ഇന്ത്യയെ വേട്ടയാടുകയും ചെയ്യുന്നു. ഇത്തരത്തില്‍ ആദ്യ മത്സരത്തിന് ശേഷം ഇന്ത്യക്ക് സന്തോഷം നല്‍കുന്നതും ആശങ്കപ്പെടുത്തുന്നതുമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ശ്രേയസ് അയ്യരുടെ ഫോം

ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്ന പ്രകടനമാണ് ശ്രേയസ് അയ്യര്‍ കാഴ്ചവെച്ചത്. ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തായിരുന്നു ശ്രേയസ് ഇപ്പോള്‍ നാലാം നമ്പറിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഏകദിന ലോകകപ്പില്‍ നാലാം നമ്പറില്‍ തിളങ്ങിയ ശ്രേയസ് ഈ മികവ് നഷ്ടമായിട്ടില്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഒന്നാം ഏകദിനത്തില്‍ കാഴ്ചവെച്ചത്. 30 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ശ്രേയസ് 59 റണ്‍സോടെയാണ് കളം വിട്ടത്.

ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ ശ്രേയസ് അയ്യരുടെ പ്രകടനം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്. കഴിഞ്ഞ പരമ്പരകളിലെല്ലാം ഇന്ത്യയുടെ മധ്യനിര പ്രതീക്ഷിച്ച നിലവാരം കാട്ടിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ശ്രേയസ് ഫോം കണ്ടെത്തി മടങ്ങിയെത്തിയത് ഇന്ത്യക്ക് സന്തോഷം നല്‍കുന്ന കാര്യമാണ്. ഷോര്‍ട്ട്‌ബോള്‍ ദൗര്‍ബല്യവും മറികടക്കാന്‍ ഇപ്പോള്‍ ശ്രേയസിന് സാധിച്ചതോടെ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ പ്രതീക്ഷകള്‍ കൂടുതല്‍ സജീവമാകുന്നു.

shreyas iyer shubman gill

സ്പിന്‍ ബൗളര്‍മാരുടെ കരുത്ത്

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ ആധിപത്യം കാട്ടി ജയിച്ചതിന് കാരണം സ്പിന്നര്‍മാരുടെ മികവായിരുന്നു. ഇപ്പോള്‍ ഏകദിനത്തിലും ഇന്ത്യയുടെ സ്പിന്നര്‍മാര്‍ കരുത്തുകാട്ടുന്നു. രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും ഓള്‍റൗണ്ട് പ്രകടനം നടത്തുന്നു. പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ കുല്‍ദീപ് യാദവ് ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. ഇതെല്ലാം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന കാര്യങ്ങളാണ്. ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയുടെ സ്പിന്നര്‍മാര്‍ക്ക് ടീമില്‍ നിര്‍ണ്ണായക റോളുണ്ടാവും.

മുഹമ്മദ് ഷമിയുടെ ബൗളിങ് പ്രകടനം പഴയ ഫോമിലേക്ക് പതിയെ വരുന്നുണ്ട്. 14 മാസത്തോളം പരിക്കേറ്റ് പുറത്തിരുന്ന ഷമി തിരിച്ചുവരവ് നടത്തിയ ശേഷം പതിയെ ഫോം വീണ്ടെടുക്കുന്നുണ്ട്. ഇതും ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. ഇന്ത്യയുടെ ഫീല്‍ഡര്‍മാരുടെ പ്രകടനം ഗംഭീരമായിരുന്നു. അധികം പിഴവുകള്‍ വരുത്താതെയുള്ള ഫീല്‍ഡിങ് പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ നടത്തിയത്. ഇതും ടീമിന്റെ നിലവാരം ഉയര്‍ത്തുന്ന കാര്യമാണ്.

രോഹിത്തിന്റെ ഫോം ആശങ്ക

ഇന്ത്യയുടെ നായകനെന്ന നിലയില്‍ ഒന്നാം ഏകദിനത്തിലെ രോഹിത്തിന്റെ പ്രകടനം മികച്ചതായിരുന്നു. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ രോഹിത് മോശം ഫോമില്‍ തുടരുകയാണ്. ഇത് ഇന്ത്യക്ക് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്ന കാര്യമാണ്. നായകന് പഴയ ആത്മവിശ്വാസമില്ലാത്തത് ഇന്ത്യയെ പിന്നോട്ടടിക്കുന്നു. വിരാട് കോലി ആദ്യ മത്സരം കളിക്കാത്തതിനാല്‍ താരത്തിന്റെ ഫോം എങ്ങനെയാവുമെന്നത് കണ്ടറിയണം. നിലവില്‍ ഇന്ത്യക്ക് ഏറ്റവും ആശങ്ക സൃഷ്ടിക്കുന്നത് രോഹിത്തിന്റേയും കോലിയുടേയും ബാറ്റിങ്ങിലെ നിറം മങ്ങിയ പ്രകടനങ്ങളാണെന്ന് പറയാം.

Story first published: Friday, February 7, 2025, 14:47 [IST]
Other articles published on Feb 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+