For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: സെലക്ടര്‍മാര്‍ക്ക് മറ്റ് വഴികളില്ല, മിന്നും ഫോമില്‍ ദേവ്ദത്ത്- പ്ലേയിങ് 11ലും വേണം

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ദേവ്ദത്ത് പടിക്കലിന് വിളിയെത്തിയിരിക്കുകയാണ്. കെ എല്‍ രാഹുലിന് പരിക്കേറ്റ സാഹചര്യത്തിലാണ് കര്‍ണാടകക്കാരനായ ദേവ്ദത്തിന് ഇന്ത്യ വിളി നല്‍കിയിരിക്കുന്നത്. സര്‍ഫ്രാസ് ഖാനും രജത് പാട്ടീധാറും ടീമിലുള്ളതിനാല്‍ ദേവ്ദത്തിന് പ്ലേയിങ് 11ലേക്കെത്താനാവുമോയെന്നത് കണ്ടറിയണം. എന്തായാലും ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മിന്നിക്കുന്ന ദേവ്ദത്ത് ടീമില്‍ ഇടം അര്‍ഹിക്കുന്നുണ്ടെന്ന് തന്നെ പറയാം.

ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് മുന്നില്‍ തുടര്‍ച്ചയായി മിന്നല്‍ പ്രകടനങ്ങള്‍ നടത്തി ദേവ്ദത്ത് അവസരം പിടിച്ചുവാങ്ങുകയായിരുന്നുവെന്ന് പറയാം. തഴയപ്പെട്ടപ്പോഴെല്ലാം ആത്മവിശ്വാസം കൈവിടാതെ പൊരുതിയാണ് ദേവ്ദത്ത് ഇപ്പോള്‍ ടെസ്റ്റ് ടീമില്‍ ഇടം നേടിയിരിക്കുന്നത്. രഞ്ജി ട്രോഫി ഗ്രൂപ്പ് സിയില്‍ തമിഴ് നാടിനെതിരേ 218 പന്തില്‍ 151 റണ്‍സടിച്ചതിന് പിന്നാലെയാണ് ദേവ്ദത്തിന് ടെസ്റ്റ് ടീമിലേക്ക് വിളി ലഭിച്ചിരിക്കുന്നത്.

സന്ദീപ് വാര്യര്‍, സായ് കിഷോര്‍, വിജയ് ശങ്കര്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന തമിഴ്‌നാട് ബൗളിങ് നിരക്കെതിരേ ശ്രദ്ധേയ പ്രകടനമാണ് ദേവ്ദത്ത് കാഴ്ചവെക്കുന്നത്. 12 ഫോറും 2 സിക്‌സും ഉള്‍പ്പെടെ ക്ലാസിക് ടെസ്റ്റ് ഇന്നിങ്‌സാണ് ദേവ്ദത്ത് പുറത്തെടുത്തത്. ഇത്തവണത്തെ രഞ്ജി സീസണില്‍ ഗംഭീര പ്രകടനമാണ് ദേവ്ദത്ത് കാഴ്ചവെക്കുന്നത്. ടോപ് ഓഡര്‍ താരം അവസാനം കളിച്ച നാല് മത്സരത്തില്‍ മൂന്നിലും സെഞ്ച്വറി നേടിയിരിക്കുകയാണ്.

92.66 ശരാശരിയില്‍ 556 റണ്‍സാണ് ദേവ്ദത്ത് അടിച്ചെടുത്തത്. ഇംഗ്ലണ്ട് ലയണ്‍സിനെതിരേ ഇന്ത്യ എ ടീമിനായി 105, 65, 21 എന്നിങ്ങനെ സ്‌കോര്‍ നേടാനും ദേവ്ദത്തിനായി. 2021ലെ ശ്രീലങ്കന്‍ പരമ്പരയില്‍ ഇന്ത്യക്കായി 2 ടി20 കളിക്കാന്‍ ദേവ്ദത്തിനായി. ഇതിന് ശേഷം ദേശീയ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ദേവ്ദത്ത് ടെസ്റ്റിലൂടെ വീണ്ടും തിരിച്ചുവരവ് അറിയിക്കുകയാണ്. ഇന്ത്യക്കൊപ്പം ദേവ്ദത്തിന് വലിയ കരിയര്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

devdutt padikkal

അതിനുള്ള പ്രതിഭ താരത്തിനുണ്ടെങ്കിലും അവസരം നല്‍കി ടീം മാനേജ്‌മെന്റ് പിന്തുണക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ദേവ്ദത്ത് ഇടം അര്‍ഹിക്കുന്നു. അമിത പ്രതിരോധത്തിലൂന്നാതെ കളിക്കാന്‍ ശേഷിയുള്ള താരമാണ് ദേവ്ദത്ത്. താരത്തിന്റെ മറ്റൊരു സവിശേഷത സ്പിന്നര്‍മാരെ നന്നായി നേരിടുമെന്നതാണ്. ഉയരക്കൂടുതലുള്ള താരം സ്വീപ് ഷോട്ടുകള്‍ ഫലപ്രദമായി കളിക്കുന്നവനാണ്. അതുകൊണ്ടുതന്നെ ഇന്ത്യ ദേവ്ദത്തിനെ പരിഗണിക്കേണ്ടതാണ്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 31 മത്സരത്തില്‍ നിന്ന് 53 ഇന്നിങ്‌സാണ് ദേവ്ദത്ത് ബാറ്റുചെയ്തത്. 44.54 ശരാശരിയില്‍ 2227 റണ്‍സാണ് ദേവ്ദത്ത് നേടിയത്. 30 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 1875 റണ്‍സും ദേവ്ദത്തിന്റെ പേരിലുണ്ട്. മികച്ച ഫീല്‍ഡര്‍ കൂടിയാണ് താരം. സ്ലിപ്പിലടക്കം ഫീല്‍ഡ് ചെയ്യിക്കാന്‍ കഴിവുള്ളവനാണ് ദേവ്ദത്ത്. അതുകൊണ്ടുതന്നെ ഇന്ത്യ ദേവ്ദത്തിന് കൂടുതല്‍ അവസരം നല്‍കുമെന്ന് തന്നെ പ്രതീക്ഷിക്കാം. മൂന്നാം ടെസ്റ്റില്‍ താരം കളിച്ചേക്കില്ലെന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം.

ആദ്യ ടെസ്റ്റ് ഇംഗ്ലണ്ടും രണ്ടാം ടെസ്റ്റ് ഇന്ത്യയും ജയിച്ചതോടെ അഞ്ച് മത്സര പരമ്പരയില്‍ ഇരു ടീമും 1-1 എന്ന നിലയിലാണ്. അതുകൊണ്ടുതന്നെ ശേഷിക്കുന്ന മത്സരങ്ങളെല്ലാം ഇരു ടീമുകള്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യക്കൊപ്പം വിരാട് കോലിയും കെ എല്‍ രാഹുലുമില്ലാത്തത് വലിയ തിരിച്ചടിയാണ്. യുവതാരങ്ങള്‍ക്ക് പ്ലേയിങ് 11ല്‍ അവസരം നല്‍കാന്‍ ഇന്ത്യ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇംഗ്ലണ്ടിനൊപ്പം ശക്തമായ താരനിരയുണ്ട്.

അതുകൊണ്ടുതന്നെ ജയം നേടിയെടുക്കുക ഇന്ത്യക്ക് വലിയ വെല്ലുവിളിയാവും. എന്തായാലും ഇന്ത്യയുടെ യുവതാരങ്ങള്‍ക്ക് ദേശീയ ടീമിനൊപ്പം കൈയടി നേടാനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളതെന്ന് നിസംശയം പറയാം.

Story first published: Tuesday, February 13, 2024, 12:59 [IST]
Other articles published on Feb 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+