For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG t20: കോലിക്ക് വിശ്രമം നല്‍കി രോഹിത് തിരിച്ചെത്തുമോ?

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടി20 ഇന്ന് നടക്കാനിരിക്കെ ആരാധകര്‍ ഉറ്റുനോക്കുന്നത് രോഹിത് ശര്‍മയുടെ തിരിച്ചുവരവാണ്. ആദ്യ മത്സരത്തില്‍ രോഹിതിന് വിശ്രമം നല്‍കിയതിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. രോഹിത് ഇല്ലാതെ ഇറങ്ങിയ ഇന്ത്യയുടെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നതോടെ എട്ട് വിക്കറ്റിന് ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിക്കുകയും അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്തുകയും ചെയ്തു.


രോഹിത് ശര്‍മ

ഇപ്പോഴിതാ രണ്ടാം മത്സരത്തില്‍ രോഹിത് ശര്‍മ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. വിരാട് കോലി വിശ്രമം എടുത്തേക്കുമെന്നും സൂചനയുണ്ട്. ആദ്യ മത്സരത്തിന് തലേന്ന നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രോഹിതും രാഹുലും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുമെന്ന് കോലി പറഞ്ഞിരുന്നെങ്കിലും മത്സരദിനത്തില്‍ പെട്ടെന്ന് ടീമില്‍ മാറ്റം വരുത്തുകയായിരുന്നു.

രോഹിത് ശര്‍മ

ശിഖര്‍ ധവാന്‍-രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ട് ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിനാല്‍ത്തന്നെ രണ്ടാം മത്സരത്തില്‍ ശിഖര്‍ ധവാന് പുറത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ച രോഹിത് മികച്ച ഫോമിലുമാണ്. ഈ സാഹചര്യത്തില്‍ രോഹിത് ശര്‍മയുടെ തിരിച്ചുവരവ് ഇന്ത്യയുടെ തിരിച്ചുവരവിലും നിര്‍ണ്ണായകമായിരിക്കുകയാണ്.

രോഹിത് ശര്‍മ

ജൂലൈ 2019ന് ശേഷമുള്ള ഇന്ത്യയുടെ ടി20 കണക്കുകള്‍ നോക്കിയാല്‍ കൂടുതല്‍ റണ്‍സ് നേടിയവരില്‍ രണ്ടാം സ്ഥാനത്താണ് രോഹിത്. 14 മത്സരത്തില്‍ നിന്ന് 34 ശരാശരിയില്‍ 442 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 5 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. രാഹുലാണ് ഈ കണക്കില്‍ തലപ്പത്ത്. 18 മത്സരത്തില്‍ നിന്ന് 44.2 ശരാശരിയില്‍ 663 റണ്‍സ് രാഹുല്‍ അടിച്ചെടുത്തു. ഏഴ് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 14 മത്സരത്തില്‍ നിന്ന് 359 റണ്‍സുമായി ശിഖര്‍ ധവാനാണ് രണ്ടാം സ്ഥാനത്തുള്ളത്. രണ്ട് അര്‍ധ ശതകവും ധവാന്റെ പേരിലുണ്ട്.

രോഹിത് ശര്‍മ

നിലവിലെ മികച്ച ഓപ്പണിങ് കൂട്ടുകെട്ട് രാഹുലും രോഹിതുമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 11 ടി20കളില്‍ രാഹുലും രോഹിതും ഓപ്പണര്‍മാരായി. 50.73 ശരാശരിയില്‍ 558 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. ഈ കൂട്ടുകെട്ടില്‍ രണ്ട് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും പിറന്നിട്ടുണ്ട്. 165 റണ്‍സാണ് ഉയര്‍ന്ന കൂട്ടുകെട്ട്. രോഹിതും ധവാനും 52 മത്സരങ്ങളില്‍ ഓപ്പണര്‍മാരായപ്പോള്‍ 33.52 ശരാശരിയില്‍ 1743 റണ്‍സാണ് നേടിയത്. നാല് സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയും ഈ കൂട്ടുകെട്ടില്‍ പിറന്നു. 160 റണ്‍സാണ് ഉയര്‍ന്ന കൂട്ടുകെട്ട്. ധവാനും രാഹുലും ഏഴ് മത്സരത്തില്‍ ഓപ്പണര്‍മാരായപ്പോള്‍ 43.71 ശരാശരിയില്‍ നേടിയത് 306 റണ്‍സ്. നാല് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടാണ് പിറന്നത്. ഉയര്‍ന്ന കൂട്ടുകെട്ട് 97 റണ്‍സാണ്.

Story first published: Sunday, March 14, 2021, 12:24 [IST]
Other articles published on Mar 14, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+