Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഒന്നാം ഏകദിനത്തില്‍ റണ്‍മഴ! നാഗ്പൂര്‍ പിച്ച് റിപ്പോര്‍ട്ട്, സാധ്യതാ 11; എല്ലാം അറിയാം

നാഗ്പൂര്‍: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പര വരാന്‍ പോവുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ ഇന്ത്യയുടെ പ്രകടനത്തെ എല്ലാവരും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. രോഹിത് ശര്‍മയെ നായകനാക്കി ഇതിനോടകം ശക്തമായ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇംഗ്ലണ്ട് പരമ്പരയിലൂടെ ഇന്ത്യയുടെ പല തലവേദനകള്‍ക്കും ഉത്തരം കണ്ടെത്തേണ്ടതായുണ്ട്.

ഏകദിന പരമ്പരയിലെ ആദ്യ മത്സരം നാഗ്പൂരിലാണ് നടക്കാന്‍ പോകുന്നത്. വിജയത്തോടെ പരമ്പര ആരംഭിക്കാനാവും ആതിഥേയരായ ഇന്ത്യ ആഗ്രഹിക്കുക. നാഗ്പൂര്‍ ഇന്ത്യക്ക് ഭേദപ്പെട്ട റെക്കോഡുള്ള മൈതാനങ്ങളിലൊന്നാണ്. രോഹിത് ശര്‍മയുടേയും വിരാട് കോലിയുടേയും സമീപകാല ഫോം ഇന്ത്യക്ക് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇവര്‍ക്ക് ഇംഗ്ലണ്ട് പരമ്പരയിലൂടെ ഫോം വീണ്ടെടുക്കാമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഒന്നാം ഏകദിനത്തിന് മുമ്പ് നാഗ്പൂര്‍ പിച്ച് റിപ്പോര്‍ട്ട്, സാധ്യതാ 11 എല്ലാം അറിയാം.

നാഗ്പൂരില്‍ റണ്ണൊഴുകുമെന്നുറപ്പ്

നാഗ്പൂരിലെ പിച്ച് റിപ്പോര്‍ട്ട് പ്രകാരം ബാറ്റിങ്ങിന് അനുകൂലമാണ് സാഹചര്യം. മൈതാനത്ത് റണ്‍മഴപെയ്യുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഇവിടുത്തെ ശരാശരി ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ 288 റണ്‍സാണ്. 2009ല്‍ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരേ 354 റണ്‍സ് നേടിയ പിച്ചാണിത്. ഇതാണ് ഇവിടുത്തെ ഉയര്‍ന്ന ടോട്ടല്‍. ഇന്ത്യയുടേയും ഇംഗ്ലണ്ടിന്റേയും ബാറ്റിങ് നിര അതി ശക്തമാണ്. അതുകൊണ്ടുതന്നെ 300ന് മുകളിലേക്ക് ടീം ടോട്ടല്‍ പോകാനുള്ള സാധ്യതയാണ് കൂടുതല്‍.

ഇന്ത്യയുടെ രോഹിത് ശര്‍മക്കും വിരാട് കോലിക്കും മികച്ച റെക്കോഡുള്ള പിച്ചാണിത്. അതുകൊണ്ടുതന്നെ നാഗ്പൂരിലൂടെ ഇവരുടെ തിരിച്ചുവരവ് ഇന്ത്യക്ക് കാണാന്‍ സാധിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. പേസിനെ തുണക്കുന്നതാണ് നാഗ്പൂരിലെ പിച്ച്. ഇന്ത്യയുടെ പേസര്‍മാരുടെ പ്രകടനത്തിലേക്കും എല്ലാവരും ഉറ്റുനോക്കുകയാണ്.

ind vs eng odi

സാധ്യതാ പ്ലേയിങ് 11 അറിയാം

ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി മുന്നില്‍ക്കണ്ടുള്ള ടീമിനെയാവും കളത്തിലിറക്കുകയെന്നുറപ്പാണ്. രണ്ട് സ്‌പെഷ്യലിസ്റ്റ് പേസറേയും ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറേയും ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലുമാവും ഓപ്പണര്‍മാര്‍. വിരാട് കോലി മൂന്നാം നമ്പറിലെത്തുമ്പോള്‍ നാലാം നമ്പറിലേക്ക് ശ്രേയസ് അയ്യര്‍ തിരിച്ചെത്തും. ഇടവേളക്ക് ശേഷമാണ് ശ്രേയസ് ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്. അഞ്ചാമനായും വിക്കറ്റ് കീപ്പറായും കെ എല്‍ രാഹുല്‍ കളിക്കും.

പേസ് ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യയാവും ഉണ്ടാവുക. ഏഴാം നമ്പറില്‍ സിനിയര്‍ താരം രവീന്ദ്ര ജഡേജക്കാവും അവസരം. എട്ടാം നമ്പറില്‍ വാഷിങ്ടണ്‍ സുന്ദറും ഒമ്പതാം നമ്പറില്‍ കുല്‍ദീപ് യാദവും കളിക്കാനാണ് സാധ്യത. പേസ് നിരയില്‍ മുഹമ്മദ് ഷമിയും അര്‍ഷ്ദീപ് സിങ്ങുമാവും ഉണ്ടാവുക.

ഇംഗ്ലണ്ടിന്റെ പ്ലേയിങ് 11ല്‍ ഫില്‍ സാള്‍ട്ടും ബെന്‍ ഡക്കെറ്റുമാവും ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ സീനിയര്‍ താരം ജോ റൂട്ടാവും ഉണ്ടാവുക. നാലാം നമ്പറില്‍ ഹാരി ബ്രൂക്കാവും കളിക്കുക. അഞ്ചാം നമ്പറിലാവും നായകന്‍ ജോസ് ബട്‌ലര്‍ ഇറങ്ങുക. മധ്യനിരയില്‍ ബട്‌ലര്‍ക്ക് മികവ് കാട്ടാനാവും. ആറാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായ ലിവാം ലിവിങ്‌സ്റ്റണ്‍ കളിക്കുമ്പോള്‍ ഏഴാം നമ്പറില്‍ ജാമി ഓവര്‍ട്ടനുണ്ടാവും. എട്ടാം നമ്പറില്‍ ബ്രൈഡന്‍ കാഴ്‌സും ഒമ്പതാം നമ്പറില്‍ ജോഫ്രാ ആര്‍ച്ചറും 10ാം നമ്പറില്‍ ആദില്‍ റഷീദുമാവും ഉണ്ടാവുക. 11ാമനായി മാര്‍ക്ക് വുഡും കളിക്കാനിറങ്ങും. ഇംഗ്ലണ്ടിനെ വീഴ്ത്തുക ഇന്ത്യക്ക് എളുപ്പമാവില്ലെന്നുറപ്പ്.

നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യ

ഏകദിനത്തിലെ നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. 107 മത്സരത്തില്‍ 58 തവണയും ജയം ഇന്ത്യക്കായിരുന്നു. ഇംഗ്ലണ്ട് 44 തവണയാണ് ജയിച്ചത്. ഇന്ത്യയില്‍ 52 തവണ ഏറ്റുമുട്ടിയപ്പോള്‍ 34 തവണയും ജയം ഇന്ത്യക്കായിരുന്നു. എന്നാല്‍ നാഗ്പൂരില്‍ ഇതുവരെ ഇരുകൂട്ടരും ഏറ്റുമുട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ ആരാവും ജയിക്കുകയെന്നത് കാത്തിരുന്ന് കണ്ടറിയണം.

Story first published: Wednesday, February 5, 2025, 9:05 [IST]
Other articles published on Feb 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+