Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്റില്‍ ഇന്ത്യക്കു ഇത്ര ദാരിദ്ര്യമോ? 2021നു ശേഷം അരങ്ങേറിയവരില്‍ പിടിച്ചുനിന്നത് വെറും 2 പേര്‍!

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ഭാവി ശോഭനമാണോയെന്നു ചോദിച്ചാല്‍ എന്തായിരിക്കും ഉത്തരം? നിലവില്‍ ടീം ഇന്ത്യ റെഡ് ബോള്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം തന്നൊണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നതില്‍ തര്‍ക്കമില്ല. പക്ഷെ ഈ ഫോര്‍മാറ്റില്‍ ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷണങ്ങളെല്ലാം പാളുകയാണെന്നതാണ് യാഥാര്‍ഥ്യം. പുതിയ കളിക്കാരെ ഈ ഫോര്‍മാറ്റില്‍ കണ്ടെത്താന്‍ ഇന്ത്യ നിരന്തരം ശ്രമിക്കുകയാണെങ്കിലും വേണ്ടത്ര വിജയിച്ചിട്ടില്ലെന്നു കണക്കുകള്‍ നോക്കിയാല്‍ വ്യക്തമാവും.

ആഭ്യന്തര ക്രിക്കറ്റില്‍ മികവ് തെളിയിച്ച പലര്‍ക്കും ഈ ഫോര്‍മാറ്റില്‍ ഇന്ത്യ അവസരം നല്‍കിയെങ്കിലും വിരലില്‍ എണ്ണാവുന്നവര്‍ക്കു മാത്രമേ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താനും ടീമില്‍ സ്ഥാനം നിലനിര്‍ത്താനുമായിട്ടുള്ളൂ. 2021നു ശേഷമുള്ള കണക്ക് നോക്കിയാല്‍ ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത് 15 പേരാണ്. പക്ഷെ ഇതില്‍ ക്ലിക്കായത് വെറും രണ്ടു പേര്‍ മാത്രമാണ്.

YASHASVI JAISWAL

പേസര്‍മാരായ നവദീപ് സെയ്‌നി, ടി നടരാജന്‍, സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍, വിക്കറ്റ് കീപ്പര്‍മാരായ കെഎസ് ഭരത്, ഇഷാന്‍ കിഷന്‍, മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവ്, ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, പേസര്‍മാരായ മുകേഷ് കുമാര്‍, പ്രസിദ്ധ് കൃഷ്ണ, മധ്യനിര ബാറ്റര്‍ രജത് പാട്ടിധാര്‍, വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍, മധ്യനിര ബാറ്റര്‍ സര്‍ഫറാസ് ഖാന്‍, പേസര്‍ ആകാശ് ദീപ് എന്നിവരാണിത്.

ഇത്രയും പേരില്‍ വളരെയധികം പ്രതീക്ഷ നല്‍കുകയും ടെസ്റ്റ് ടീമില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തിട്ടുള്ളത് ജയ്‌സ്വാളും അക്ഷറും മാത്രമാണ്. ബാക്കിയുള്ളവരൊന്നും ഇപ്പോള്‍ ടെസ്റ്റിലെ അവിഭാജ്യ ഘടകമല്ല. ചിലരെയാവട്ടെ ഈ ഫോര്‍മാറ്റില്‍ ടീം പൂര്‍ണമായും മറന്നും കഴിഞ്ഞിരിക്കുകയാണ്.

ഇംഗ്ലണ്ടുമായി ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ നാലു പേര്‍ അരങ്ങേറിക്കഴിഞ്ഞു. പാട്ടിധാര്‍, ജുറേല്‍, സര്‍ഫറാസ്, ആകാശ് എന്നിവരാണിത്. ഇവര്‍ക്കു ഈ ഫോര്‍മാറ്റില്‍ ഭാവിയുണ്ടോയെന്നു ഇനിയും ചില പരമ്പരകള്‍ക്കു ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ.

സെയ്‌നി, നടരാജന്‍, സൂര്യ, പ്രസിദ്ധ് എന്നിവര്‍ ടെസ്റ്റ് പ്ലാനുകളില്‍ നിന്നും ഏറെക്കുറെ പൂര്‍ണമായും ഒഴിവാക്കപ്പെട്ടു കഴിഞ്ഞു. ഈ ഫോര്‍മാറ്റില്‍ ഇവര്‍ക്കു ഇനിയൊരു മടങ്ങിവരവ് അസാധ്യം തന്നെയാണെന്നു പറയാം. ശ്രേയസ് ടെസ്റ്റില്‍ നന്നായി തുടങ്ങിയ ശേഷം ഇപ്പോള്‍ തഴയപ്പെട്ടയാളാണ്. ഈ റോളില്‍ പുതുതായി വന്ന സര്‍ഫറാസ് മിന്നുന്ന പ്രകടനത്തോടെ ലഭിച്ച അവസരം മുതലാക്കുകയും ചെയ്തിട്ടുണ്ട്.

രഞ്ജി ട്രോഫിയില്‍ കളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അതിനു തയ്യാറാവാത്തതിന്റെ പേരില്‍ ശ്രേയസ് ഇപ്പോള്‍ ബിസിസിഐയുടെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ്. ഇതേ അവസ്ഥ തന്നെയാണ് ഇഷാനുമുള്ളത്. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്നത് നിര്‍ബന്ധമാണെന്നു ബിസിസിഐ ആവര്‍ത്തിച്ചിട്ടും ഇഷാന്‍ ഇതു അറിഞ്ഞ ഭാവം പോലും കാണിച്ചിട്ടില്ല.

AXAR PATEL

ഇതേ തുടര്‍ന്ന് ബിസിസിഐയുടെ പുതിയ കരാറില്‍ നിന്നും ശ്രേയസ്, ഇഷാന്‍ എന്നിവരെ ഒഴിവാക്കിയേക്കുമെന്നാണ് വിവരം. അതുകൊണ്ടു തന്നെ രണ്ടു പേര്‍ക്കും ദേശീയ ടീമില്‍ ഇനി വലിയ ഭാവിയും ഉണ്ടായേക്കില്ല. സൂര്യയും ഭരതും ടെസ്റ്റില്‍ വന്‍ ഫ്‌ളോപ്പായവരാണ്. ബാറ്റിങില്‍ രണ്ടു പേര്‍ക്കും ഈ ഫോര്‍മാറ്റില്‍ തിളങ്ങാനായിട്ടില്ല.

വാഷിങ്ടണിന്റെ കാര്യമെടുത്താല്‍ പരിക്കുകള്‍ നിരന്തരം വേട്ടയാടുന്ന കരിയറാണ് താരത്തിന്റേത്. ഈ കാരണത്താല്‍ തന്നെ ടീമിനു അകത്തും പുറത്തുമായി വന്നുപോവുന്ന അതിഥി റോളാണ് വാഷിങ്ടണിനുള്ളത്. മുകേഷിനും പാട്ടിധാറിനും ടെസ്റ്റില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാനായിട്ടില്ല. ഇനി അതിനു കഴിയുമോയന്നെതും സംശയാണ്.

ഈ 15 പേര്‍ക്കിടയില്‍ നിന്നും ഇന്ത്യക്കു ലഭിച്ചിരിക്കുന്ന നക്ഷത്രം ജയ്‌സ്വാളാണ്. ഭാവി സൂപ്പര്‍ താരമായി മാറാന്‍ തനിക്കാവുമെന്ന് വെറും ഏഴു ടെസ്റ്റുകള്‍ കൊണ്ട് 22 കാരന്‍ തെളിയിച്ചുകഴിഞ്ഞു. 861 റണ്‍സാണ് ടെസ്റ്റില്‍ ജയ്‌സ്വാള്‍ വാരിക്കൂട്ടിയത്. രണ്ടു ഡബിള്‍ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും.

അക്ഷറും ടെസ്റ്റില്‍ ഇന്ത്യയുടെ നിര്‍ണായക താരമാണ്. ബൗളിങിനൊപ്പം ബാറ്റിങിലും മാച്ച് വിന്നിങ് പ്രകടനങ്ങള്‍ താരം നാട്ടിലും പുറത്തും നടത്തിയിട്ടുണ്ട്. 14 ടെസ്റ്റുകളില്‍ നിന്നും നാലു ഫിഫ്റ്റിയടക്കം 646 റണ്‍സെടുത്ത അക്ഷര്‍ 55 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

Story first published: Friday, February 23, 2024, 16:03 [IST]
Other articles published on Feb 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+