IND vs BAN: അടുത്ത വീരു ഇതാ, വമ്പന്‍ റെക്കോഡില്‍ സെവാഗിനൊപ്പമെത്തി ജയ്‌സ്വാള്‍; അറിയാം
കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ അത്ഭുത വിജയം നേടിയെടുത്ത് ഇന്ത്യ. മഴമൂലം രണ്ടര ദിവസം മാത്രമാണ് മത്സരം നടന്നത്. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഇന്ത്യ ഏഴ് വിക്കറ്റിന്റെ വിജയമാണ് നേടിയെടുത്തത്. ആദ്യ മത്സരത്തില്‍ 280 റണ്‍സിന് ജയിച്ച ഇന്ത്യ രണ്ട് മത്സര പരമ്പര തൂത്തുവാരുകയും ചെയ്തു. ഇന്ത്യയുടെ ഓള്‍റൗണ്ട് പ്രകടനമാണ് കാണ്‍പൂര്‍ ടെസ്റ്റില്‍ കണ്ടത്. മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചവരിലൊരാള്‍ യശ്വസി ജയ്‌സ്വാളാണ്.
അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള ജയ്‌സ്വാള്‍ മൂന്ന് അര്‍ധ സെഞ്ച്വറി പ്രകടനം ഉള്‍പ്പെടെ 189 റണ്‍സാണ് ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയില്‍ നേടിയത്. ബംഗ്ലാദേശ് പരമ്പരയിലെ ടോപ് സ്‌കോറര്‍ ആവാനും ജയ്‌സ്വാളിനായി. ഇന്ത്യയുടെ അടുത്ത ഇതിഹാസമായാണ് ജയ്‌സ്വാളിന്റെ വളര്‍ച്ചയെന്ന് പറയാം. വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് പരമ്പരകളില്‍ തിളങ്ങിയ ജയ്‌സ്വാള്‍ വരാനിരിക്കുന്ന ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ പരമ്പരകളിലും ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുണ്ടെന്ന് പറയാം.
സെവാഗിന്റെ റെക്കോഡിനൊപ്പമെത്തി ജയ്‌സ്വാള്‍
കാണ്‍പൂര്‍ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറിയോടെ മിന്നിക്കാന്‍ ജയ്‌സ്വാളിന് സാധിച്ചിരുന്നു. ഇതോടെ ചരിത്ര നേട്ടത്തിലേക്കാണ് ജയ്‌സ്വാള്‍ എത്തിയിരിക്കുന്നത്. ഇന്ത്യക്കായി ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും 100ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡിലേക്കാണ് ജയ്‌സ്വാള്‍ എത്തിയിരിക്കുന്നത്. ഇതിന് മുമ്പ് വീരേന്ദര്‍ സെവാഗ് മാത്രമാണ് ഈ റെക്കോഡ് നേടിയ ഇന്ത്യന്‍ താരം. ഇപ്പോഴിതാ ഇതോടൊപ്പം ജയ്‌സ്വാളുമെത്തിയിരിക്കുകയാണ്.
ഇന്ത്യയുടെ ഭാവി താരമാണ് താനെന്ന് അടിവരയിട്ട് തെളിയിക്കുന്ന പ്രകടനമാണ് ജയ്‌സ്വാള്‍ കാഴ്ചവെച്ചിരിക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും വലിയ ഭാവി ജയ്‌സ്വാളിനുണ്ട്. ഇന്ത്യക്കായി ടെസ്റ്റിലും ടി20യിലും അരങ്ങേറിയ ജയ്‌സ്വാളിന് ഏകദിനത്തില്‍ ഇതുവരെ അരങ്ങേറ്റത്തിന് അവസരം ലഭിച്ചിട്ടില്ല. അധികം വൈകാതെ ഏകദിന അരങ്ങേറ്റം നടത്താനും ജയ്‌സ്വാളിന് സാധിക്കുമെന്ന കാര്യം ഉറപ്പാണ്. ഓപ്പണറെന്ന നിലയില്‍ വലിയ ഭാവി ജയ്‌സ്വാളിനുണ്ട്.

അശ്വിന് ലോക റെക്കോഡ്
ഇന്ത്യയുടെ സ്പിന്‍ സൂപ്പര്‍ താരമായ ആര്‍ അശ്വിന്‍ മിന്നും പ്രകടനം തുടരുകയാണ്. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും മാച്ച് വിന്നറാവാന്‍ അശ്വിന് സാധിച്ചു. രണ്ടാം ടെസ്റ്റിലും മാച്ച് വിന്നിങ് പ്രകടനം നടത്തിയ അശ്വിന്‍ പരമ്പരയിലെ താരമാവുകയും ചെയ്തു. ഇതോടെ വമ്പന്‍ റെക്കോഡിലേക്കാണ് അശ്വിന്‍ എത്തിയിരിക്കുന്നത്. ഇത് 11ാം തവണയാണ് അശ്വിന്‍ ടെസ്റ്റില്‍ പരമ്പരയിലെ താരമാവുന്നത്.
മുന്‍ ശ്രീലങ്കന്‍ താരവും ഇതിഹാസവുമായ മുത്തയ്യ മുരളീധരന്റെ റെക്കോഡിനൊപ്പമെത്താന്‍ അശ്വിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ടെസ്റ്റിലെ ഇന്ത്യയുടെ ഇതിഹാസമാണ് അശ്വിന്‍. നിര്‍ണ്ണായക ഘട്ടങ്ങളില്‍ പല തവണ അശ്വിന്‍ ഇന്ത്യയെ വിജയത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരേയും ഇതേ മാച്ച് വിന്നിങ് പ്രകടനമാണ് അശ്വിന് സാധിച്ചു. വരുന്ന പരമ്പരകളിലും അശ്വിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവുമെന്ന് ഉറപ്പാണ്.
ഇന്ത്യയുടെ ആധിപത്യം തുടരുന്നു
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തോടെ ഇന്ത്യയുടെ നാട്ടിലെ ആധിപത്യം തുടരുകയാണ്. 2013ന് ശേഷം ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര പോലും നാട്ടില്‍ തോറ്റിട്ടില്ല. ഇത് ഇന്ത്യയുടെ തുടര്‍ച്ചയായ 18ാം ടെസ്റ്റ് പരമ്പര നേട്ടമാണ്. ഇനി വരാനിരിക്കുന്ന ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പരയും ഇന്ത്യയിലാണ്. ഈ പരമ്പരയും ഇന്ത്യ തോല്‍ക്കാന്‍ സാധ്യതകളില്ലെന്ന് തന്നെ പറയാം. ഇന്ത്യയുടെ നാട്ടിലെ ടെസ്റ്റിലെ കുതിപ്പിന് തടയിടാന്‍ ആര്‍ക്ക് സാധിക്കുമെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. ആര്‍ക്കും അത് എളുപ്പമാവില്ലെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications