For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: കാംബ്ലിയുടെ സിംഹാസനം തെറിച്ചു! ഇനിയത് ജയ്‌സ്വാളിന്, പുതിയ റണ്‍മെഷീന്‍

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരം താന്‍ തന്നെയാണെന്നു മറ്റൊരു കിടിലന്‍ ബാറ്റിങ് പ്രകടനവുമായി തെളിയിച്ചിരിക്കുകയാണ് യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ ടോപ് ഫോറിലെ മറ്റുള്ളവരെല്ലാം ഫ്‌ളോപ്പായപ്പോള്‍ കിടിലന്‍ ഫിഫ്റ്റിയോടെയാണ് അദ്ദേഹം ടീമിനെ രക്ഷിച്ചത്. 118 ബോളില്‍ ഒമ്പതു ഫോറുകളടക്കം ജയ്‌സ്വാള്‍ 56 റണ്‍സുമായി മിന്നിക്കുകയായിരുന്നു.

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് പരമ്പരയില്‍ 700 പ്ലസ് റണ്‍സുമായി റണ്‍വേട്ട നടത്തിയ താരമാണ് അദ്ദേഹം. അന്നു നിര്‍ത്തിയ ഇടത്തു നിന്നാണ് ചെന്നൈയില്‍ ജയ്‌സ്വാള്‍ തുടങ്ങിയിരിക്കുന്നത്. ആദ്യ ഇന്നിങ്‌സില്‍ നേടിയ ഫിഫ്റ്റിയോടെ വലിയൊരു റെക്കോര്‍ഡും അദ്ദേഹം തകര്‍ത്തിരിക്കുകയാണ്. ഇതു എന്താണെന്നു നോക്കാം.

YASHASVI JAISWAL

കാംബ്ലിയെ ഓവര്‍ടേക്ക് ചെയ്തു

ഇന്ത്യക്കു വേണ്ടി ആദ്യത്തെ 16 ഇന്നിങ്‌സുകളില്‍ നിന്നും ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ താരമെന്ന ഓള്‍ടൈം റെക്കോര്‍ഡ് നേരത്തേ വിനോദ് കാംബ്ലിയുടെ പേരിലായിരുന്നു. 1005 റണ്‍സോടെയാണ് അദ്ദേഹം തലപ്പത്തുണ്ടായിരുന്നത്. ഒരിക്കലും തകര്‍ക്കപ്പെടില്ലെന്നു കരുതപ്പെട്ട ആ റെക്കോര്‍ഡാണ് യശസ്വി ജയ്‌സ്വാള്‍ ഇപ്പോള്‍ പഴങ്കഥയാക്കിയത്. 1028 റണ്‍സുമായിട്ടാണ് അദ്ദേഹം പുതിയ റെക്കോര്‍ഡ് തന്റെ പേരിലാക്കിയത്.

ഈ ലിസ്റ്റില്‍ ജയ്‌സ്വാള്‍, കാംബ്ലി എന്നിവര്‍ കഴിഞ്ഞാല്‍ മൂന്ന്, നാല് സ്ഥാനങ്ങളിലുള്ളത് മുന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍, ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ എന്നിവരാണ്. മായങ്ക് 971ഉം ഗവാസ്‌കര്‍ 938ഉം റണ്‍സാണ് ആദ്യത്തെ 16 ഇന്നിങ്‌സുകളില്‍ നിന്നും നേടിയിട്ടുളളത്.

ഇതു മാത്രമല്ല ഇന്ത്യന്‍ താരങ്ങളുടെ മറ്റൊരു എലൈറ്റ് ക്ലബ്ബില്‍ രണ്ടാംസ്ഥാനത്തേക്കും ജയ്‌സ്വാള്‍ കയറിയിരിക്കുകയാണ്. കരിയറിലെ ആദ്യത്തെ 10 ടെസ്റ്റുകളില്‍ നിന്നും കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുകളുള്ള താരങ്ങളുടെ ലിസ്റ്റിലാണ് അദ്ദേഹം രണ്ടാമനായിരിക്കുന്നത്. എട്ടു ഫിഫ്റ്റികളാണ് ജയ്‌സ്വാളിന്റെ പേരിലുള്ളത്. മുന്‍ ഓപ്പണര്‍ സദഗോപന്‍ രമേശിനൊപ്പം റെക്കോര്‍ഡ പങ്കിടുകയാണ് താരം. ഈ ലിസ്റ്റില്‍ ഒന്നാസ്ഥാനത്ത് ഗവാസ്‌കറാണ്. ഒമ്പത് ഫിഫ്റ്റികളാണ് ആദ്യത്തെ 10 ടെസ്റ്റില്‍ അദ്ദേഹം കണ്ടെത്തിയത്.

YASHASVI JAISWAL

ജയ്സ്വാളിന്‍റെ റെക്കോര്‍ഡ്

നാട്ടില്‍ ഇതുവരെ കളിച്ചിട്ടുള്ള എല്ലാ ടെസ്റ്റുകളിലും ഫിഫ്റ്റി കുറിക്കാന്‍ യശസ്വി ജയ്‌സ്വാളിനു സാധിച്ചിട്ടുണ്ടന്നതാണ് എടുത്തു പറയേണ്ട കാര്യം. ആറു ടെസ്റ്റുകളാണ് അദ്ദേഹം ഇതുവരെ നാട്ടില്‍ കളിച്ചത്. ഇവയിലെല്ലാം കുറഞ്ഞത് ഒരു ഫിഫ്റ്റിയെങ്കിലും താരം നേടുകയും ചെയ്തിട്ടുണ്ട്.

ഈ വര്‍ഷം ഇംഗ്ലണ്ടുമായി ഹൈദരാബാദില്‍ നടന്ന ടെസ്റ്റിലൂടെയാണ് ജയ്‌സ്വാള്‍ നാട്ടില്‍ അരങ്ങേറിയത്. 80, 15 എന്നിങ്ങനെയായിരുന്നു മല്‍സരത്തില്‍ താരത്തിന്റെ സ്‌കോറുകള്‍. വിശാഖപട്ടണത്തെ അടുത്ത ടെസ്റ്റില്‍ 209, 17 എന്നിങ്ങനെ നേടാന്‍ ജയ്‌സ്വാളിനു സാധിച്ചു. ഇംഗ്ലണ്ടിനെതിരായ തുടര്‍ന്നുള്ള മൂന്നു ടെസ്റ്റുകളില്‍ 10, 214 (രാജ്‌കോട്ട്), 73, 37 (റാഞ്ചി), 57 (ധരംശാല) എന്നിങ്ങനെയും താരം പെര്‍ഫോം ചെയ്യുകയായിരുന്നു.

Story first published: Thursday, September 19, 2024, 16:15 [IST]
Other articles published on Sep 19, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+