For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: ആദ്യ 2 കളിയും ഫ്‌ളോപ്പായാല്‍ സഞ്ജു പുറത്താവുമോ? ഗംഭീറിന്റെ പ്ലാനറിയാം

ഗ്വാളിയോര്‍: ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യയുടെ ഏഓപ്പണറാവുമെന്നു ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞ മലയാളി താരം സഞ്ജു സാംസണ്‍ ഇതു പരമവാധി മുതലാക്കാനുള്ള തയ്യാറെടുപ്പിലാണ്. യുവതാരം അഭിഷേക് ശര്‍മയ്‌ക്കൊപ്പമായിരിക്കും അദ്ദേഹം ഓപ്പണറായി കളത്തിലിറങ്ങുക. അഭിഷേകിനെക്കൂടാതെ സ്‌പെഷ്യലിസ്റ്റ് ഓപ്പണറായി മറ്റാരും തന്നെ ടീമില്‍ ഇല്ലാത്തതിനാലാണ് ഈ റോളിലേക്കു സഞ്ജുവിനെ പ്രൊമോട്ട് ചെയ്യാന്‍ ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്.

സഞ്ജുവിനെ സംബന്ധിച്ച് തന്റെ പ്രതിഭയോടു നീതി പുലര്‍ത്താനുള്ള സുവര്‍ണാവസരം തന്നെയായിരിക്കും ഈ പരമ്പര. കാരണം ഓപ്പറായി ക്രീസിലെത്തിയാല്‍ അവസാനം വരെ ക്രീസില്‍ നിന്നു വലിയ ഇന്നിങ്‌സുകള്‍ കളിക്കാനുള്ള അവസരം കൂടിയാണ് അദ്ദേഹത്തിനു കിട്ടുക.

ഇതു തീര്‍ച്ചയായും സഞ്ജു മുതലാക്കിയേ തീരൂ. എന്നാല്‍ ആദ്യത്തെ രണ്ടു കളിയിലും ബാറ്റിങില്‍ ഫ്‌ളോപ്പായി മാറിയാല്‍ അടുത്ത കളിയില്‍ അദ്ദേഹം പുറത്താവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്തായിരിക്കും കോച്ച് ഗൗതം ഗംഭീറിന്റെ പ്ലാനെന്നു നോക്കാം.

SANJU SAMSON- GAUTAM GAMBHIR

സഞ്ജു ഫസ്റ്റ് ചോയ്‌സ്

ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാണ് സഞ്ജു സാംസണ്‍. റിഷഭ് പന്തിനു ഈ പരമ്പരയില്‍ വിശ്രമം നല്‍കിയതിനാലാണ് അദ്ദേഹത്തിനു ഈ റോളിലേക്കു പ്രൊമോഷന്‍ ലഭിച്ചത്. സഞ്ജുവിനെക്കൂടാതെ ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയാണ്. കഴിഞ്ഞ വര്‍ഷമവസാനത്തോടെ നടന്ന ടി20കളില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് താരമായിരുന്നു അദ്ദേഹം.

ഫിനിഷറുടെ റോളില്‍ ചില ഭേദപ്പെട്ട പ്രകടനങ്ങളം ജിതേഷ് കാഴ്ചവച്ചിരുന്നു. ഈ വര്‍ഷം നടന്ന ടി20 ലോകകപ്പിലും അദ്ദേഹം തീര്‍ച്ചയായും ടീമിലുണ്ടാവുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ഐപിഎല്ലിലെ ഫ്‌ളോപ്പ് ഷോ ജിതേഷിനു ക്ഷീണമാവുകയായിരുന്നു. തകര്‍പ്പന്‍ പ്രകടനം നടത്തിയ റിഷഭും സഞ്ജുവും ലോകകപ്പില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരായി ഇടം പിടിക്കുകയും ചെയ്തു.

ഫ്‌ളോപ്പായാല്‍ സഞ്ജു തെറിക്കുമോ?

ബംഗ്ലാദേശിനെതിരായ ആദ്യത്തെ രണ്ടു ടി20കളിലും ബാറ്റിങില്‍ ഫ്‌ളോപ്പാവുകയാണെങ്കില്‍ സഞ്ജു സാംസണിനു അവസാന കളിയില്‍ ടീമിലെ സ്ഥാനം തെറിക്കുമോയെന്നാണ് ആരാധകര്‍ നെഞ്ചിടിപ്പോടെ ഉറ്റുനോക്കുന്നത്. യഥാര്‍ഥത്തില്‍ ഇതിനുള്ള സാധ്യത തീരെ കുറവാണെന്നതാണ് സത്യം. മുഖ്യ കോച്ച് ഗൗതം ഗംഭീറിനു സഞ്ജുവിലുള്ള പ്രതീക്ഷയും വിശ്വാസവും തന്നെയാണ് കാരണം.

ദേശീയ ടീമിന്റെ മുഖ്യ കോച്ചായി വരുന്നതിനു മുമ്പ് സഞ്ജുവിന്റെ കഴിവിനെ ഏറ്റവുമധികം പ്രശംസിച്ചിട്ടുള്ള വ്യക്തികളിലൊരാളൈാണ് ഗംഭീര്‍. ഇന്ത്യക്കൊപ്പം അദ്ദേഹത്തിനു കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ ബംഗ്ലാദേശിനെതിരേ മൂന്നു കളിയിലും സഞ്ജു പ്ലെയിങ് ഇലവനില്‍ ഉണ്ടാവുമെന്ന കാര്യമുറപ്പാണ്. ഇതിനു ശേഷം മാത്രമേ അദ്ദേഹത്തിനു വീണ്ടും അവസരം നല്‍കണമോയെന്നതിനെക്കുറിച്ച് ഗംഭീര്‍ ആലോചിക്കുകയുള്ളൂ.

SANJU SAMSON

ശ്രീലങ്കയുമായി ജൂലൈയിലാണ് ഇന്ത്യന്‍ ടീം അവസാനമായി ടി20 പരമ്പരയില്‍ കളിച്ചത്. ഇവയില്‍ ആദ്യ കളിയില്‍ പുറത്തിരിക്കേണ്ടി വന്നെങ്കിലും ശേഷിച്ച രണ്ടു മല്‍സരങ്ങളിലും സഞ്ജു പ്ലെയിങ് ഇലന്റെ ഭാഗമായിരുന്നു. പക്ഷെ രണ്ടിലും അദ്ദേഹം ഡെക്കായി തീര്‍ത്തും നിരാശപ്പെടുത്തി. ഈ പരമ്പരയ്ക്കു ശേഷം ഇനിയൊരു അവസരം സഞ്ജുവിനു ലഭിക്കില്ലെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചത്.

എന്നാല്‍ ഗംഭീറിന്റെ പിന്തുണ കാരണമാണ് ഇപ്പോള്‍ ബംഗ്ലാദേശിനെതിരേ അദ്ദേഹം ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി മാറിയിരിക്കുന്നത്. മലയാളി താരത്തിന്റെ കഴിവില്‍ എത്ര മാത്രം വിശ്വാസമാണ് അദ്ദേഹത്തിനുള്ളതെന്നു ഇതില്‍ നിന്നും വ്യക്തമാണ്. ഈ കാരണത്താല്‍ തന്നെ ബംഗ്ലാദേശിനെതിരേ സഞ്ജുവിന്റെ കഴിവ് പൂര്‍ണമായി പുറത്തുകൊണ്ടുവരാന്‍ തന്നെ ഗംഭീര്‍ ശ്രമിക്കുമെന്നും ഉറപ്പാണ്.

ആദ്യത്തെ രണ്ടു ടി20യും ഇന്ത്യ ജയിക്കുകയാണെങ്കില്‍ അവസാന കളിയില്‍ ചില പരീക്ഷണങ്ങള്‍ക്കു കോച്ച് മുതിര്‍ന്നേക്കും. എങ്കിലും സഞ്ജുവിനെ പ്ലെയിങ് ഇലവനില്‍ നിന്നു മാറ്റി നിര്‍ത്താന്‍ അദ്ദേഹം തയ്യാറാവില്ല.

Story first published: Saturday, October 5, 2024, 7:38 [IST]
Other articles published on Oct 5, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+