For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: 2 പേര്‍ തെറിക്കും? രണ്ടാമങ്കത്തില്‍ ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി, സാധ്യതാ 11

ഡല്‍ഹി: ബംഗ്ലാദേശുമായുളള ടി20 പരമ്പര സ്വന്തമാക്കാനുറച്ച് ടീം ഇന്ത്യ രണ്ടാമങ്കത്തിനു കച്ചമുറുക്കുന്നു. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ രണ്ടാമത്തെ കളി നാളെ (ബുധന്‍) രാത്രി ഏഴു മണി മുതല്‍ ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കും. ഗ്വാളിയോറിലെ ആദ്യ ടി20യില്‍ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം കൊയ്തതിന്റെ ആത്മവിശ്വാസത്തിലാണ് സൂര്യകുമാര്‍ യാദവും സംഘവും.

ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന രണ്ടാം ടി20യും ജയിച്ച് പരമ്പരയില്‍ അപരാജിത ലീഡ് നേടാനായിരിക്കും ഇന്ത്യയുടെ ശ്രമം. എന്നാല്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ നയിക്കുന്ന ബംഗ്ലാദേശിനു ഇതു ജീവന്‍ മരണ പോരാട്ടാണ്. നേരത്തേ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ അവര്‍ തൂത്തുവാരപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ ടി20 പരമ്പരയെങ്കിലും ജയിച്ച് കണക്കു തീര്‍ക്കുകയായിരിക്കും അവരുടെ ലക്ഷ്യം.

ആദ്യ ടി20യില്‍ ഗംഭീര വിജയം കൊയ്തതതിനാല്‍ തന്നെ അടുത്ത മല്‍സരത്തിലും അതേ ഇലവനെ തന്നെ ഇന്ത്യ ഇറക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് ഇലവന്‍ എങ്ങനെയായിരിക്കുമെന്നു നമുക്കു പരിശോധിക്കാം.

SANJU SAMSON- ABHISHEK SHARMA

സഞ്ജുവിനെ കൈവിടില്ല

ആദ്യ ടി2യില്‍ അഭിഷേക് ശര്‍മയും സഞ്ജു സാംസണും ചേര്‍ന്നാണ് ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തത്. നിലവിലെ ടീമിലുള്ള ഏക സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍ അഭിഷേകാണ്. ഈ കാരണത്താലാണ് സഞ്ജുവിനെ ഇന്ത്യ ഓപ്പണിങ് സ്ഥാനത്തേക്കു പ്രൊമോട്ട് ചെയ്തത്. ഈ റോളില്‍ അദ്ദേഹം മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. 19 ബോളില്‍ ആറു ഫോറുള്‍പ്പെടെ 29 റണ്‍സ് നേടിയാണ് സഞ്ജു പുറത്തായത്.

അഭിഷേകാവട്ടെ ഏഴു ബോളില്‍ 16 റണ്‍സും കുറിച്ചിരുന്നു. രണ്ടാം ടി20യിലും അഭിഷേക് -സഞ്ജു ജോടി തന്നെയായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക. കാരണം ടീമിനു ഈ റോളിലേക്കു മറ്റു ഓപ്ഷനുകളില്ല. അതിനാല്‍ തന്നെ വീണ്ടും ഈ സഖ്യത്തില്‍ തന്നെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് വിശ്വാസമര്‍പ്പിക്കുകയും ചെയ്യും. മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ഊഴമായിരിക്കും.

കഴിഞ്ഞ മല്‍സരത്തില്‍ വണ്‍ഡൗണായി പവര്‍പ്ലേയില്‍ തന്നെ ഇറങ്ങിയതിനു ശേഷം വളരെ അഗ്രസീവായ ബാറ്റിങാണ് സ്‌കൈ കാഴ്ചവച്ചത്. 14 ബോളില്‍ 29 റണ്‍സുമായി അദ്ദേഹം കസറിയിരുന്നു. കിടിലന്‍ തുടക്കം ലഭിച്ചിട്ടും ഇതു വലിയ സ്‌കോറാക്കി മാറ്റാന്‍ സാധിക്കാതെ പോയതിന്റെ നിരാശ സൂര്യക്കുണ്ടാവും. രണ്ടാം ടി20യില്‍ ഇതിന്റെ ക്ഷീണം തീര്‍ക്കുകയായിരിക്കും അദ്ദേഹത്തിന്റെ ലക്ഷ്യം.

മധ്യനിരയില്‍ ആരെല്ലാം

ഇന്ത്യന്‍ മധ്യനിരയിലേക്കു വന്നാല്‍ നാലാം നമ്പറില്‍ യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാണ് കളിച്ചേക്കുക. കഴിഞ്ഞ മല്‍സരത്തില്‍ പരാഗിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. പകരം അരങ്ങേറ്റക്കാരനും സീം ബൗളിങ് ഓള്‍റൗണ്ടറുമായ നിതീഷ് റെഡ്ഡിയെ ഇന്ത്യ ഈ പൊസിഷനിലേക്കു പ്രൊമോട്ട് ചെയ്യുകയായിരുന്നു. പുറത്താവാതെ 16 റണ്‍സ് അദ്ദേഹം നേടുകയും ചെയ്തു. ബൗളിങില്‍ പക്ഷെ വിക്കറ്റുകളൊന്നും ലഭിച്ചില്ല.

രണ്ടാമങ്കത്തില്‍ നിതീഷിനു പകരം യുവ ഓള്‍റൗണ്ടറായ തിലക് വര്‍മയെ ഇന്ത്യ കളിപ്പിക്കുമോയെന്നാണ് അറിയാനുള്ളത്. പരിക്കേറ്റ് പിന്‍മാറിയ ശിവെ ദുബെയ്ക്കു പകരമാണ് തിലക് അവസാന നിമിഷം ടീമിനൊപ്പം ചേര്‍ന്നത്. ബാറ്റിങില്‍ കുറേക്കൂടി ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന താരമാണ് അദ്ദേഹം. അതിനാല്‍ നിതീഷിനു പകരം തിലകിനെ ഇന്ത്യ കളിപ്പിച്ചേക്കും.

അഞ്ചാം നമ്പറില്‍ കളിക്കുക സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും. കഴിഞ്ഞ കളിയില്‍ ടീമിന്റെ ടോപ്‌സ്‌കോററായ (16 ബോളില്‍ 39*) അദ്ദേഹം ബൗളിങില്‍ ഒരു വിക്കറ്റും നേടിയിരുന്നു. ഹാര്‍ദിക്കിനു ശേഷം ആറാമനായി ഫിനിഷര്‍ റിങ്കു സിങായിരിക്കും കളിക്കുക. കഴിഞ്ഞ മല്‍സരത്തില്‍ അദ്ദേഹത്തിനു ബാറ്റ് ചെയ്യേണ്ടതായി വന്നിരുന്നില്ല.

MAYANK YADAV

ബൗളിങ് ലൈനപ്പ്

ബൗളിങ് ലൈനപ്പിലക്കു വന്നാല്‍ രണ്ടു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരെ ഇന്ത്യ പരീക്ഷിക്കാനിടയുണ്ട്. അങ്ങനെ വന്നാല്‍ വാഷിങ്ടണ്‍ സുന്ദറിനു പകരം രവി ബിഷ്‌നോയ് കളിച്ചേക്കും. സമീപകാലത്തു അവസരം ലഭിച്ചപ്പോഴെല്ലാം അദ്ദേഹം മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.

ബിഷ്‌നോയിയും വരുണ്‍ ചക്രവര്‍ത്തിയുമാവും സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചേക്കുക. കഴിഞ്ഞ മല്‍സരത്തില്‍ മൂന്നു വിക്കറ്റുകളുമായി വരുണ്‍ തിളങ്ങിയിരുന്നു. പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക അര്‍ഷ്ദീപ് സിങ് തന്നെയായിരിക്കും. ഒപ്പം കഴിഞ്ഞ മല്‍സരത്തിലൂടെ അരങ്ങേറിയ മായങ്ക് യാദവുമുണ്ടയിരിക്കും.

ഇന്ത്യന്‍ സാധ്യതാ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ/ നിതീഷ് റെഡ്ഡി, റിങ്കു സിങ്, രവി ബിഷ്‌നോയ്/ വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, മായങ്ക് യാദവ്.

Story first published: Tuesday, October 8, 2024, 7:25 [IST]
Other articles published on Oct 8, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+