For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: ടെസ്റ്റല്ല, ടി20! ബംഗ്ലാ കടുവകള്‍ കണക്കുതീര്‍ക്കുമോ? ടീം ഇന്ത്യ റെഡി

ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പര ഇന്ത്യന്‍ ടീം ഏറെക്കുറെ ഉറപ്പാക്കിക്കഴിഞ്ഞു. രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലാണ്. ഇപ്പോള്‍ കാണ്‍പൂരില്‍ നടക്കുന്ന അവസാന ടെസ്റ്റ് സമനിലയിലേക്കാണ് നീങ്ങുന്നത്. രണ്ടാംദിനം മഴ കാരണം ഒരോവര്‍ പോലും കളി നടന്നിരുന്നില്ല. അസാധാരണമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ ഈ ടെസ്റ്റ് ഫലമൊന്നുമില്ലാതെ സമനിലയില്‍ കലാശിക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ 1-0നു പരമ്പര ഇന്ത്യ പോക്കറ്റിലാക്കുകയും ചെയ്യും.

ടെസ്റ്റ് പരമ്പര നേടിയെങ്കിലും അടുത്ത മാസമാരംഭിക്കുന്ന ടി20 പരമ്പരയിലും ഇന്ത്യക്കു ഇതേ മിടുക്ക് ആവര്‍ത്തിക്കാന്‍ സാധിക്കുമോയെന്നതാണ് ചോദ്യം. കാരണം ടെസ്റ്റില്‍ കണ്ട ടീമിനെയാവില്ല ടി20യില്‍ കാണാനാവുക. സൂര്യകുമാര്‍ യാദവിനു കീഴില്‍ തീര്‍ത്തും വ്യത്യസ്തമായൊരു ടീമായിരിക്കും ടി20യില്‍ അണിനിരക്കുക.

INDIAN TEAM

മുന്‍നിര താരങ്ങള്‍ കളിക്കില്ല

ടെസ്റ്റ് പരമ്പരയിലേറ്റ പരാജയത്തിനു ടി20യില്‍ കണക്കുതീര്‍ക്കാന്‍ തന്നെയായിരിക്കും നജ്മുല്‍ ഹുസൈന്‍ ഷാന്റോ നയിക്കുന്ന ബംഗ്ലാദേശ് ടീമിന്റെ ലക്ഷ്യം. കാരണം ടെസ്റ്റില്‍ ഒപ്പമുള്ള മുന്‍നിര താരങ്ങളൊന്നും ടി20യില്‍ ഇന്ത്യക്കൊപ്പമുണ്ടാവില്ലെന്നാണ് വിവരം.

അടുത്ത മാസം പകുതിയോടെ ന്യൂസിലാന്‍ഡുമായുള്ള മൂന്നു ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കാനിരിക്കുകയാണ്. ഈ പരമ്പര ഏറെ പ്രധാനപ്പെട്ടത് ആയതിനാല്‍ തന്നെ ടെസ്റ്റിലെ അവിഭാജ്യ ഘടകങ്ങളായ കളിക്കാര്‍ക്കെല്ലാം ടി20യില്‍ ഇന്ത്യ വിശ്രമം നല്‍കുമെന്നാണ് വിവരം.

ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, റിഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ എന്നിവരൊന്നും ടി20 പരമ്പരയില്‍ കളിക്കാനിടയില്ല. രോഹിത് ശര്‍മയും വിരാട് കോലിയും ഇതിനകം ടി20യില്‍ നിന്നും വിരമിക്കലും പ്രഖ്യാപിച്ചു കഴിഞ്ഞു. സീനിയര്‍ കളിക്കാരുടെ അഭാവത്തില്‍ അനുഭവസമ്പത്ത് കുറഞ്ഞ യുവനിരയെയായിരിക്കും ടി20 പരമ്പരയില്‍ നായകന്‍ സൂര്യകുമാര്‍ യാദവിനു ലഭിക്കുക.

ടി20യില്‍ ബംഗ്ലാദേശിനു പ്രതീക്ഷ നല്‍കുന്നതും ഇതു തന്നെയാണ്. ഏറ്റവും ശക്തമായ ടീമിനെ തന്നെ ടി20യില്‍ ഇറക്കി ഇന്ത്യയെ ഞെട്ടിക്കാനായിരിക്കും ബംഗ്ലാ കടുവകളുടെ ലക്ഷ്യം. അതിനാല്‍ തന്നെ ഇന്ത്യക്കു കാര്യങ്ങള്‍ ഇത്ര എളുപ്പമായിരിക്കില്ലെന്നും ഉറപ്പാണ്.

കണക്കുകള്‍ ഇന്ത്യക്കു അനുകൂലം

ടെസ്റ്റിലെ ക്ഷീണം ടി20യില്‍ മായ്ക്കാനായിരിക്കും ബംഗ്ലാദേശിന്റെ ശ്രമമെങ്കിലും കണക്കുകള്‍ ഇന്ത്യക്കു അനുകൂലമാണെന്നത് സന്തോഷിക്കാന്‍ വക നല്‍കുന്നു. ഈ ഫോര്‍മാറ്റില്‍ അത്ര മാത്രം ആധിപത്യമാണ് അവര്‍ക്കെതിരേ ഇന്ത്യക്കുള്ളത്.

ഇതുവരെ 14 ടി20കളിലാണ് ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ 13ലും ഇന്ത്യക്കു വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഒരേയൊരു ടി20യില്‍ മാത്രമേ ഇന്ത്യയെ വീഴ്ത്താന്‍ അവര്‍ക്കു കഴിഞ്ഞിട്ടുള്ളൂ. അവസാനമായി കളിച്ച ആറു ടി20കളില്‍ അഞ്ചിലും ഇന്ത്യ വിജയം കൊയ്തിട്ടുണ്ട്.

SURYAKUMAR YADAV

ഈ വര്‍ഷം ജൂണില്‍ ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടിലാണ് അവസാനമായി ഇരുടീമും ഏറ്റുമുട്ടിയത്. അന്നു ബംഗ്ലാദേശിനെ ഇന്ത്യ 50 റണ്‍സിനു തകര്‍ത്തുവിടുകയായിരുന്നു. 2019ലാണ് ഇന്ത്യയെ ആദ്യമായും അവസാനമായും ടി20യില്‍ ബംഗ്ലാ ടീം വീഴ്ത്തിയത്. ഏഴു വിക്കറ്റിന്റെ ആധികാരിക വിജയമാണ് അന്നു അവര്‍ ആഘോഷിച്ചത്.

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സാധ്യതാ ടീം

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, റിങ്കു സിങ്, രവി ബിഷ്നോയ്, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, ആവേശ് ഖാന്‍, മായങ്ക് യാദവ്.
.

Story first published: Saturday, September 28, 2024, 16:50 [IST]
Other articles published on Sep 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+