Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: പാക് ടീമിനെ തൂത്തുവാരി, ബംഗ്ലാദേശിനെ ഇന്ത്യ ഭയക്കണോ? ഡിക്കെ പറഞ്ഞത് ഇങ്ങനെ

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കു അടുത്തയാഴ്ച ചെന്നൈയില്‍ തുടക്കമാവുകയാണ്. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് 19 മുതല്‍ ഒന്നാം ടെസ്റ്റ് നടക്കാനിരിക്കുന്നത്. ഈ പരമ്പരയില്‍ ബംഗ്ലാദേശ് ടീം ഇന്ത്യക്കു ഭീഷണിയുയര്‍ത്തുമോയെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്.

വമ്പന്‍ അട്ടിമറി വിജയം കുറിച്ച ശേഷമാണ് നജ്മുല്‍ ഹുസൈന്‍ ഷാന്റോ നയിക്കുന്ന ബംഗ്ലാദേശ് ടീം ഇന്ത്യയിലേക്കു വരുന്നത്. പാകിസ്താന്‍ ടീമിനെ അവരുടെ നാട്ടില്‍ ടെസ്റ്റ് പരമ്പരയില്‍ 2-0നു തൂത്തുവാരാന്‍ ബംഗ്ലാ ടീമിനായിരുന്നു. അതിനാല്‍ തന്നെ വലിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ പര്യടനത്തിനു അവര്‍ കച്ച മുറുക്കുന്നത്.

DINESH KARTHIK

ഇന്ത്യക്കു വെല്ലുവിളി സൃഷ്ടിക്കില്ല

ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിനു വലിയ വെല്ലുവിളി നേരിടേണ്ടി വരുമെന്നു തോന്നുന്നില്ലെന്നാണ് ദിനേശ് കാര്‍ത്തിക് പറയുന്നത്. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യക്കു ബംഗ്ലാദേശ് ടീം അത്ര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നു എനിക്കു തോന്നുന്നില്ല. ഇന്ത്യന്‍ ടീമിനെ ഇവിടെ പരാജയപ്പെടുത്തുകയെന്നത് അതീവ ദുഷ്‌കരം തന്നെയാണ്.

പാകിസ്താനില്‍ ബംഗ്ലാദേശ് നന്നായി പെര്‍ഫോം ചെയ്തുവെന്നതു ശരി തന്നെയാണ്. പക്ഷെ ഇന്ത്യയില്‍ അതു നടക്കില്ല. ഇന്ത്യന്‍ ടീമിനു അവര്‍ ഭീഷണിയാവുമെന്നു താന്‍ വിശ്വസിക്കുന്നില്ലെന്നും കാര്‍ത്തിക് നിരീക്ഷിച്ചു.

2019നു ശേഷമാദ്യം

2019നു ശേഷം ഇതാദ്യമായിട്ടാണ് ബംഗ്ലാദേശ് ടീം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര കളിക്കാനെത്തുന്നത്. 2019 നവംബറില്‍ പിങ്ക് ബോള്‍ ടെസ്റ്റില്‍ കളിച്ചതിനു ശേഷം ബംഗ്ലാ ടീം ഇന്ത്യയില്‍ പര്യടനം നടത്തിയിട്ടില്ല. എന്നാല്‍ ടെസ്റ്റില്‍ അവസാനമായി ഇന്ത്യയും ബംഗ്ലാദേശും കൊമ്പുകോര്‍ത്തത് 2022ലാണ്.

ബംഗ്ലാദേശില്‍ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യന്‍ ടീം തൂത്തുവാരുകയായിരുന്നു. ചിറ്റഗോങില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 188 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ഇന്ത്യന്‍ ടീം ആഘോഷിച്ചത്. മിര്‍പൂരിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മൂന്നു വിക്കറ്റിനും ജയിച്ചുകയറുകയായിരുന്നു.

ടെസ്റ്റില്‍ അവര്‍ക്കെതിരേ ഇന്ത്യയുടെ റെക്കോര്‍ഡ് ഗംഭീരമാണ്. ഈ ഫോര്‍മാറ്റില്‍ ബംഗ്ലാദേശ് ടീമിനോടു ഇതുവരെ ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ലെന്നതാണ് എടുത്തുപറയേണ്ട കാര്യം. ഇതുവരെ 13 ടെസ്റ്റുകളിലാണ് ഇരുടീമുകളും കൊമ്പുകോര്‍ത്തത്. ഇതില്‍ 11ലും വിജയം ഇന്ത്യന്‍ ടീമിനോടൊപ്പമായിരുന്നു. രണ്ടു മല്‍സരങ്ങള്‍ ടൈയില്‍ കലാശിക്കുകയും ചെയ്തു.

INDIAN TEST TEAM

ശക്തമായ ടീമുമായി ഇന്ത്യ

രോഹിത് ശര്‍മയ്ക്കു കീഴില്‍ ലഭ്യമായതില്‍ വച്ച് ഏറ്റവും ശക്തമായ ടീമിനെയാണ് ടെസ്റ്റ് പരമ്പരയ്ക്കു വേണ്ടി ഇന്ത്യ ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ഈ പരമ്പരയില്‍ വിശ്രമം നല്‍കിയേക്കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പാകിസ്താനില്‍ ബംഗ്ലാദേശ് ടീം ചരിത്ര വിജയം കുറിച്ചതോടെ ബുംറയ്ക്കു വിശ്രമം നല്‍കാനുള്ള നീക്കത്തില്‍ നിന്നും ഇന്ത്യ പിന്‍മാറുകയായിരുന്നു. അദ്ദേഹത്തെ ടീമിലേക്കു തിരികെ വിളിക്കുകയും ചെയ്തു.

പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയൊഴികെ മറ്റു പ്രധാനപ്പെട്ട താരങ്ങളെല്ലാം ആദ്യ ടെസ്റ്റിനായി പ്രഖ്യാപിച്ച ഇന്ത്യന്‍ സംഘത്തിലുണ്ട്. പരിക്കില്‍ നിന്നും മോചിതനായ ഷമി ഇപ്പോള്‍ പൂര്‍ണ ഫിറ്റ്‌നസിലേക്കു എത്തിക്കൊണ്ടിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ പരിഗണിക്കാതിരുന്നത്. അടുത്ത മാസം ന്യൂസിലാന്‍ഡുമായി നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിലൂടെയാവും ടെസ്റ്റ് ഫോര്‍മാറ്റിലേക്കു ഷമി മടങ്ങിയെത്തിയേക്കുക.

Story first published: Friday, September 13, 2024, 13:21 [IST]
Other articles published on Sep 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+