Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: സെഞ്ച്വറിക്കരികെയും റിസ്‌ക്, എന്തിനാണ് സാഹസം? സൂര്യക്ക് സഞ്ജുവിന്റെ മറുപടി

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിലെ വെടിക്കെട്ട് സെഞ്ച്വറിയോടെ സഞ്ജു സാംസണ്‍ സൂപ്പര്‍ ഹീറോയായി മാറിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ 29 റണ്‍സും രണ്ടാം മത്സരത്തില്‍ 10 റണ്‍സും നേടിയ സഞ്ജു സാംസണിന് പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ മൂന്നാം മത്സരത്തില്‍ നിര്‍ണ്ണായകമായ 111 റണ്‍സോടെ വിമര്‍ശകരുടെ വായടപ്പിക്കാന്‍ സഞ്ജു സാംസണിന് സാധിച്ചിരിക്കുകയാണ്.

ഒരോവറില്‍ നാല് തുടര്‍ ഫോറും അഞ്ച് തുടര്‍ സിക്‌സുകളും ഉള്‍പ്പെടെ കടന്നാക്രമിച്ച് കളിക്കാന്‍ സഞ്ജു സാംസണിന് സാധിച്ചു. 4, 4, 6 എന്നിങ്ങനെ ഷോട്ടുകള്‍ പറത്തിയാണ് സഞ്ജു സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇന്ത്യക്കായി വേഗത്തില്‍ ടി20 സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായി മാറാനും സഞ്ജു സാംസണ് സാധിച്ചു. 90 റണ്‍സിലും സാഹസം കാട്ടാന്‍ മടിയില്ലാത്ത ബാറ്റിങ് പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. ഇപ്പോഴിതാ സെഞ്ച്വറിക്കരികെ സഞ്ജുവിനോട് സാഹസ ഷോട്ടുകളെക്കുറിച്ച് സൂര്യകുമാറിന്റെ ചോദ്യവും അതിന് സഞ്ജു നല്‍കിയ മറുപടിയും വൈറലായിരിക്കുകയാണ്.

എന്തിനായിരുന്നു ആ സാഹസം

സഞ്ജു സാംസണിന്റെ ബാറ്റിങ് മറുവശത്ത് നിന്ന് ഞാന്‍ വളരെയധികം ആസ്വദിച്ചു. ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും മികച്ച സെഞ്ച്വറി പ്രകടനങ്ങളിലൊന്നായിരുന്നു ഇത്. 96ലും 97ലും നില്‍ക്കുമ്പോഴും സ്‌ട്രെയ്റ്റ് ഷോട്ടുകളും തലക്ക് മുകളിലൂടെയുള്ള ഷോട്ടുകളും സഞ്ജു കളിച്ചു. സെഞ്ച്വറിക്ക് തൊട്ടടുത്ത് ഈ സാഹസ ഷോട്ടുകള്‍ കളിച്ചപ്പോള്‍ എന്തായിരുന്നു മനസില്‍ എന്നാണ് സൂര്യകുമാര്‍ സഞ്ജുവിനോട് ചോദിച്ചത്. ഇതിന് സഞ്ജു നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.

'ടീമിന്റെ സാഹചര്യവും അന്തരീക്ഷവും സൃഷ്ടിച്ചത് ഇത്തരമൊരു സാഹചര്യമാണ്. ലളിതമായി പോയി ആക്രമണോത്സക ബാറ്റിങ് കാഴ്ചവെക്കാനായിരുന്നു സന്ദേശം. നായകനും പരിശീലകനും ഞങ്ങളെ ഓര്‍മ്മപ്പെടുത്തിയ രണ്ട് വാക്കുകള്‍ ഇതായിരുന്നു. ഇത് എന്റെ ശൈലിക്കും സ്വഭാവത്തിനും ചേര്‍ന്നതാണെന്നാണ് തോന്നുന്നത്. അതുകൊണ്ടുതന്നെ ഞാന്‍ ഈ രീതിയില്‍ മുന്നോട്ട് പോവുക മാത്രമാണ് ചെയ്തത്.

ഞാന്‍ 96ല്‍ നില്‍ക്കവെ സൂര്യകുമാര്‍ യാദവിനോട് അടിച്ചു കളിക്കട്ടേയെന്ന് ചോദിച്ചിരുന്നു. എന്നാല്‍ സൂര്യ പറഞ്ഞത് അനായാസം കളിക്കൂ സെഞ്ച്വറിയിലേക്കെത്താനാവുമെന്നാണ്. നായകനില്‍ നിന്നും പരിശീലകനില്‍ നിന്നും ഇത്തരം വ്യക്തമായ പിന്തുണയും സന്ദേശങ്ങളും ലഭിക്കുന്നത് ഞാന്‍ സന്തുഷ്ടനാണ്. അവര്‍ പറഞ്ഞ എളിമയോടെ ആക്രമിക്കുകയെന്ന ശൈലിയാണ് എനിക്ക് കൂടുതല്‍ ചേരുന്നത്' സഞ്ജു സാംസണ്‍ പറഞ്ഞു.

sanju samson

സഞ്ജുവിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി

മറ്റൊരു പരിശീലകരും നല്‍കാത്ത ചില കാര്യങ്ങള്‍ ഗൗതം ഗംഭീര്‍ സഞ്ജു സാംസണിന് നല്‍കി. ഇതാണ് സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് കരുത്തായത്. ആദ്യ മത്സരത്തില്‍ ഓപ്പണറായി സഞ്ജു എത്തിയപ്പോള്‍ മുതല്‍ സന്ദേശം വ്യക്തമായിരുന്നു. കടന്നാക്രമിച്ച് കളിക്കുകയെന്ന ദൗത്യമാണ് സഞ്ജുവിന് ടീം നല്‍കിയത്. ഇത് കൃത്യമായി നടപ്പിലാക്കാനാണ് സഞ്ജു ശ്രമിച്ചത്. ടി20യില്‍ കടന്നാക്രമിച്ച് കളിക്കുമ്പോള്‍ വിക്കറ്റ് പോകാനുള്ള സാധ്യത കൂടുതലാണ്.

പിടിച്ചുനിന്ന് അര്‍ധ സെഞ്ച്വറി നേടി വ്യക്തിഗത നേട്ടങ്ങള്‍ സംരക്ഷിക്കാനുള്ള അവസരം സഞ്ജുവിന് മുന്നിലുണ്ടായിരുന്നു. എന്നാല്‍ ടീമിന്റെ പദ്ധതികള്‍ക്കായി തന്റെ വ്യക്തിഗത നേട്ടങ്ങള്‍ പരിഗണിക്കാതെ സഞ്ജു കളിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തി വലിയ ഷോട്ടുകള്‍ കളിക്കാന്‍ സഞ്ജു സാംസണ്‍ തയ്യാറായത് സെഞ്ച്വറി നേട്ടം പോലും മറന്നാണെന്ന് പറയാം. സഞ്ജുവിനെപ്പോലെ സ്വാര്‍ത്ഥതയില്ലാത്ത താരങ്ങളെയാണ് ഇന്ത്യക്കാവശ്യം.

സഞ്ജുവിന് തുടര്‍ അവസരങ്ങള്‍ വേണം

ഇതിന് മുമ്പ് സഞ്ജു പിന്നോട്ട് പോകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് തുടര്‍ അവസരങ്ങള്‍ ലഭിക്കാത്തതാണെന്ന് പറയാം. ഇന്ത്യന്‍ ടീമിലെ ഗസ്റ്റ് റോളായിരുന്നു സഞ്ജുവിന് ഉണ്ടായിരുന്നത്. ഇപ്പോള്‍ തുടര്‍ അവസരങ്ങള്‍ ലഭിച്ചപ്പോള്‍ കരുത്ത് വ്യക്തമാക്കിക്കൊടുക്കാന്‍ സഞ്ജു സാംസണിന് സാധിച്ചു. ഇനിയും തുടര്‍ അവസരങ്ങള്‍ അദ്ദേഹത്തിന് ലഭിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. തന്റേതായ ദിവസം എല്ലാ ബൗളര്‍മാരേയും ഒന്നുമല്ലാതാക്കി കളയുന്ന പ്രകടനമാണ് സഞ്ജു നേടിയെടുത്തതെന്ന് പറയാം.

Story first published: Monday, October 14, 2024, 11:59 [IST]
Other articles published on Oct 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+