For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: സൂര്യയുടെ ഫേവറേറ്റ് കീപ്പര്‍ സഞ്ജു! ടീമില്‍ വേണമെന്ന് നിര്‍ദേശിച്ചു; കാരണം അറിയാം

മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യ ബംഗ്ലാദേശുമായുള്ള മൂന്ന് മത്സര ടി20 പരമ്പരക്ക് തയ്യാറെടുക്കുകയാണ്. ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര വരാനിരിക്കെ ഇന്ത്യ ടീമിലെ പല സൂപ്പര്‍ താരങ്ങള്‍ക്കും വിശ്രമം നല്‍കുമെന്നാണ് വിവരം. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജു സാംസണ്‍ എത്താനാണ് സാധ്യത കൂടുതല്‍. ഇറാനി കപ്പില്‍ ഇഷാന്‍ കിഷന്‍ ഉള്‍പ്പെട്ടതോടെയാണ് സഞ്ജുവിന് സീറ്റ് ഉറപ്പായത്.

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ രണ്ട് മത്സരം കളിച്ച സഞ്ജു സാംസണ്‍ രണ്ട് മത്സരത്തിലും ഡെക്കിനാണ് പുറത്തായത്. ഇതോടെ ടീമിന് പുറത്തായ സഞ്ജുവിന് തിരിച്ചുവരാന്‍ വീണ്ടും അവസരം തെളിഞ്ഞിരിക്കുകയാണ്. സഞ്ജുവിന് തിരിച്ചുവരാന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെക്കാളും താരത്തെ പിന്തുണക്കുന്നത് ടി20 നായകനായ സൂര്യകുമാര്‍ യാദവാണ്. ഇതിന് പിന്നില്‍ ഇരുവരും തമ്മിലുള്ള അടുത്ത സൗഹൃദമാണുള്ളതെന്ന് പറയാം.

സഞ്ജുവിന്റെ മികവിനെ അംഗീകരിക്കുന്നു

സഞ്ജുവുമായി വലിയ സൗഹൃദം കാത്തു സൂക്ഷിക്കുന്ന താരങ്ങളിലൊരാളാണ് സൂര്യകുമാര്‍ യാദവ്. സഞ്ജു സാംസണിന്റെ മികവിനെ അംഗീകരിക്കുന്നവരിലൊരാളാണ് സൂര്യകുമാറെന്ന് പറയാം. സഞ്ജു മികച്ച പ്രകടനം നടത്തുമ്പോഴെല്ലാം അഭിനന്ദിച്ച് സൂര്യകുമാര്‍ എത്താറുണ്ട്. രണ്ട് പേരും തമ്മിലുള്ള നല്ല സൗഹൃദം സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് തന്നെ പറയാം. സഞ്ജു പ്രതിഭാശാലിയായ കളിക്കാരന്മാരിലൊരാളാണ്.

എന്നാല്‍ സ്ഥിരത എപ്പോഴും പ്രശ്‌നമാണ്. എന്നാല്‍ ഇന്ത്യ തുടര്‍ച്ചയായി 10 മത്സരത്തില്‍ പോലും സഞ്ജുവിന് അവസരം നല്‍കിയിട്ടില്ല. സൂര്യകുമാര്‍ യാദവ് സഞ്ജുവിന് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കണമെന്നും ടി20യില്‍ കൂടുതല്‍ അവസരം നല്‍കണമെന്നും ആവശ്യപ്പെടുന്ന താരങ്ങളിലൊരാളാണ്. നായകസ്ഥാനത്തേക്കെത്തിയപ്പോള്‍ സഞ്ജുവിനെ കൂടുതല്‍ പിന്തുണക്കാന്‍ സൂര്യകുമാര്‍ ശ്രമിക്കുന്നുണ്ടെന്ന് തന്നെ പറയാം.

sanju samson

സഞ്ജുവിന്റെ ജേഴ്‌സി അണിഞ്ഞ് സൂര്യ കളിച്ചു

സഞ്ജു സാംസണുമായി സൂര്യയുടെ അടുത്ത സൗഹൃദം വ്യക്തമാക്കുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ സഞ്ജു സാംസണിന്റെ ജേഴ്‌സി അണിഞ്ഞ് സൂര്യകുമാര്‍ യാദവ് ഇന്ത്യക്കായി കളിക്കാന്‍ ഇറങ്ങിയിട്ടുണ്ട്. അത്രത്തോളം സഞ്ജുവുമായി സൂര്യ സൗഹൃദം സൂക്ഷിക്കുന്നു. ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും മുംബൈ ഇന്ത്യന്‍സിലെ സഹതാരങ്ങളെന്ന നിലയില്‍ മികച്ച ബന്ധമുണ്ടായിരുന്നു. എന്നാല്‍ രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതിനെത്തുടര്‍ന്നുണ്ടായ സംഭവത്തോടെ ഈ ബന്ധം മോശമായി.

രോഹിത് ശര്‍മയെ പിന്തുണക്കുന്ന നിലപാടാണ് സൂര്യകുമാര്‍ സ്വീകരിച്ചത്. എന്നാല്‍ മുംബൈയുടെ പുതിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ പിന്തുണക്കുന്ന നിലപാടായിരുന്നു ഇഷാന്റേത്. ഇതോടെ സൂര്യയും ഇഷാനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിട്ടുണ്ട്. ഇന്ത്യന്‍ ടീമിന് പുറത്തുള്ള ഇഷാനെ തിരികെ കൊണ്ടുവരാന്‍ സൂര്യകുമാര്‍ നിലവില്‍ പിന്തുണ നല്‍കുന്നില്ല. എന്നാല്‍ സഞ്ജു സാംസണിന് അദ്ദേഹം വലിയ പിന്തുണ നല്‍കുന്നുമുണ്ട്.

സഞ്ജുവിന് നിര്‍ണ്ണായകം

ബംഗ്ലാദേശിനെതിരായ ടി20 പരമ്പര സഞ്ജു സാംസണെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ബംഗ്ലാദേശ് പരമ്പരയില്‍ ഫ്‌ളോപ്പായാല്‍ സൂര്യകുമാര്‍ യാദവ് പിന്തുണച്ചാലും തിരിച്ചുവരവ് പ്രയാസമാണ്. ഇറാനി കപ്പില്‍ ഇഷാന്‍ തിളങ്ങിയാല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവിളിക്കാന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരാവും. അതുകൊണ്ടുതന്നെ സഞ്ജുവിന് ബംഗ്ലാദേശ് ടി20 പരമ്പര നിര്‍ണ്ണായകമായി മാറും. സഞ്ജുവിന് തിളങ്ങാന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

സഞ്ജുവിന്റെ സമീപകാല പ്രകടനങ്ങള്‍ മികച്ചതാണ്. ദുലീപ് ട്രോഫിയില്‍ സെഞ്ച്വറിയടക്കം നേടാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിലെ മികവ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആവര്‍ത്തിക്കാന്‍ സഞ്ജുവിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. അതിന് സാധിക്കാതെ പോയാല്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് ദുഷ്‌കരമായിരിക്കുമെന്ന് തന്നെ പറയാം.

Story first published: Friday, September 27, 2024, 11:44 [IST]
Other articles published on Sep 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+