IND vs BAN: സഞ്ജു ഇന്ന് ഫിഫ്റ്റി നേടണം, അല്ലെങ്കില്‍ പണി ഉറപ്പ്! സീറ്റും തെറിച്ചേക്കും; കാരണമിതാ
ഡല്‍ഹി: ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടി20 ഇന്ന് ഡല്‍ഹിയില്‍ നടക്കാന്‍ പോവുകയാണ്. ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിന് ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്. രണ്ടാം ടി20യും ജയിച്ച് പരമ്പര ഉറപ്പിക്കാനാവും ഇന്ത്യ ശ്രമിക്കുക. ആദ്യ മത്സരത്തിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ബംഗ്ലാദേശ് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യത കുറവാണ്. ഗ്വാളിയോറില്‍ നടന്ന ആദ്യ മത്സരത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ബംഗ്ലാദേശ് നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്.
സൂര്യകുമാര്‍ യാദവിന് കീഴില്‍ ആക്രമണോത്സക ക്രിക്കറ്റ് കളിച്ച ഇന്ത്യ 49 പന്ത് ബാക്കിയാക്കി വിജയിക്കുകയും ചെയ്തു. മികച്ച യുവതാരങ്ങളുടെ നിരയുമായി ഇറങ്ങിയ ഇന്ത്യ അനായാസം വിജയം നേടിയെടുക്കുന്നതാണ് കണ്ടത്. രണ്ടാം മത്സരത്തിലും ഇതേ ആക്രമണോത്സകതയോടെയാവും ഇന്ത്യ മുന്നോട്ട് പോവുകയെന്നുറപ്പാണ്. ആദ്യ മത്സരത്തില്‍ 29 റണ്‍സാണ് ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസണ്‍ നേടിയത്. എന്നാല്‍ രണ്ടാം ടി20യില്‍ സഞ്ജുവിന് ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ആവശ്യമാണ്. കാരണം അറിയാം.
ജിതേഷ് ശര്‍മ അവസരം കാത്തിരിക്കുന്നു
ഇന്ത്യയുടെ ഒന്നാം നിര ടി20 ടീമല്ല ബംഗ്ലാദേശിനെതിരേ കളിക്കുന്നത്. ടി20യില്‍ സമീപകാലത്തായി മികവ് കാട്ടുന്ന യുവതാരങ്ങളെയടക്കം ഉള്‍പ്പെടുത്തി ഗൗതം ഗംഭീര്‍ പരീക്ഷണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ഒന്നാം നിര ടി20 ടീമില്‍ ഇവരില്‍ നിന്ന് ആരൊക്കെ എത്തുമെന്നതാണ് കണ്ടറിയേണ്ടത്. സഞ്ജു സാംസണെ ഇന്ത്യ പ്രധാന കീപ്പറായി പരിഗണിച്ചെങ്കിലും ടീമിലെ അഭിവാജ്യ ഘടകമാണ് സഞ്ജുവെന്ന് പറയാറായിട്ടില്ല.
ഒന്നാം ടി20യില്‍ ക്ലാസിക് ഷോട്ടുകളടക്കം കളിച്ച് സഞ്ജു കൈയടി നേടിയെങ്കിലും മാച്ച് വിന്നറാവാന്‍ സാധിച്ചില്ല. അതുകൊണ്ടുതന്നെ ശരാശരി പ്രകടനം എന്ന് മാത്രമേ സഞ്ജുവിന്റെ പ്രകടനത്തെ വിശേഷിപ്പിക്കാനാവൂ. ഈ പ്രകടനം കൊണ്ട് ടീമില്‍ സ്ഥിരം സീറ്റ് നേടാന്‍ സഞ്ജുവിനാകില്ല. രണ്ടാം ടി20യില്‍ അര്‍ധ സെഞ്ച്വറി പ്രകടനമെങ്കിലും സഞ്ജു നടത്തേണ്ടതായുണ്ട്. അല്ലാത്ത പക്ഷം മൂന്നാം മത്സരത്തില്‍ ഇന്ത്യ ജിതേഷ് ശര്‍മക്ക് അവസരം നല്‍കിയാലും അത്ഭുതപ്പെടാനാവില്ല.

സൗത്താഫ്രിക്കന്‍ പരമ്പര വരാനിരിക്കുന്നു
ഇന്ത്യക്ക് സൗത്താഫ്രിക്കന്‍ പരമ്പര വരാനിരിക്കുകയാണ്. സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിലേതുപോലെ ശരാശരി പ്രകടനംകൊണ്ട് സഞ്ജുവിന് ഈ സീറ്റ് നേടിയെടുക്കാനാവില്ല. ബംഗ്ലാദേശിനെതിരേ വരുന്ന രണ്ട് മത്സരങ്ങളിലും വമ്പന്‍ പ്രകടനം നടത്തി സെലക്ടര്‍മാരുടെ ശ്രദ്ധ നേടിയെടുക്കാന്‍ സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം സഞ്ജു തഴയപ്പെടും. ഇതില്‍ മുന്നില്‍ക്കണ്ട് കളിക്കാന്‍ സഞ്ജുവിന് കഴിയണം.
സഞ്ജുവിന് അവസരം ലഭിക്കുന്നില്ലെന്നാണ് പൊതുവേ ആരാധകര്‍ പറയുന്നത്. എന്നാല്‍ ഇത്തവണ ഓപ്പണര്‍ സ്ഥാനം സഞ്ജുവിന് നല്‍കിയിട്ടുണ്ട്. ഇതിലും മികച്ച അവസരം സഞ്ജുവിന് ലഭിക്കാനില്ലെന്ന് പറയാം. അതിവേഗത്തില്‍ കടന്നാക്രമിക്കാനും വലിയ സ്‌കോര്‍ നേടാനുമുള്ള അവസരം സഞ്ജുവിന് മുന്നിലുണ്ട്. പവര്‍പ്ലേ മുതലാക്കി കളിക്കാന്‍ സഞ്ജുവിന് സാധിക്കണം. അല്ലാത്ത പക്ഷം സഞ്ജു സാംസണ് സീറ്റ് തെറിക്കാന്‍ സാധ്യത കൂടുതലാണ്.
സ്ഥിരത തെളിയിക്കാന്‍ സഞ്ജുവിനാകണം
ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യിലെ ഇന്ത്യയുടെ ബാറ്റിങ് ശൈലി നോക്കുമ്പോള്‍ സഞ്ജു സാംസണ്‍ നേടിയ 29 റണ്‍സ് വളരെ നിര്‍ണ്ണായകമാണ്. എന്നാല്‍ എപ്പോഴും സഞ്ജുവിനെതിരായ വിമര്‍ശനമായി ഉയരുന്നത് സഞ്ജുവിന് സ്ഥിരതയില്ലെന്നാണ്. ഇപ്പോള്‍ സഞ്ജുവിന്റെ ഗ്രാഫ് വളരെയധികം ഉയര്‍ന്നിട്ടാണുള്ളത്. ഇത് നിലനിര്‍ത്താന്‍ രണ്ടാം ടി20യില്‍ വമ്പന്‍ പ്രകടനം സഞ്ജു കാഴ്ചവെക്കേണ്ടതായുണ്ട്. സ്ഥിരതയോടെ കളിക്കാന്‍ സഞ്ജുവിന് സാധിക്കണം.
അല്ലാത്ത പക്ഷം സഞ്ജുവിനെ ഇന്ത്യ തഴഞ്ഞാലും അത്ഭുതപ്പെടാനാവില്ല. രണ്ടാം ടി20യിലെ സഞ്ജുവിന്റെ പ്രകടനം താരത്തിന്റെ ഭാവി തീരുമാനിക്കുന്നതില്‍ വളരെ നിര്‍ണ്ണായകമാവുമെന്ന കാര്യം ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications