For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: ടെസ്റ്റ് ടീമില്‍ മാറ്റമില്ല, ഇഷാനും സഞ്ജുവും എവിടെ? ടി20 ടീമിലും അവസരമില്ലേ?

മുംബൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ 280 റണ്‍സിന്റെ വമ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ് ഇന്ത്യ. ആര്‍ അശ്വിന്റേയും രവീന്ദ്ര ജഡേജയുടേയും ഓള്‍റൗണ്ട് കരുത്താണ് ഇന്ത്യക്ക് വമ്പന്‍ ജയം നേടിക്കൊടുത്തത്. ഇന്ത്യ മുന്നോട്ടുവെച്ച 515 റണ്‍സെന്ന വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് 234 റണ്‍സിന് കൂടാരം കയറേണ്ടി വന്നു. 113 റണ്‍സും ആറ് വിക്കറ്റും വീഴ്ത്തിയ അശ്വിനാണ് കളിയിലെ താരമായത്. ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയതിന് പിന്നാലെ രണ്ടാം ടെസ്റ്റിനുള്ള ടീമിനേയും പ്രഖ്യാപിച്ചിരിക്കുകയാണ്.

ആദ്യ മത്സരത്തിലെ ടീമില്‍ മാറ്റങ്ങള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇന്ത്യ ടീമില്‍ മാറ്റം വരുത്താന്‍ തയ്യാറായില്ല. ആദ്യ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങുന്നത്. ദുലീപ് ട്രോഫിയില്‍ തിളങ്ങിയ ഇഷാന്‍ കിഷനും സഞ്ജു സാംസണിനും ഇന്ത്യ അവസരം നല്‍കിയില്ല. ഇന്ത്യ എന്തുകൊണ്ടാണ് ഇഷാനേയും സഞ്ജുവിനേയും തഴഞ്ഞത്?. കാരണം എന്താണെന്ന് പരിശോധിക്കാം.

ടി20 ടീമിലേക്ക് ഇവരെ പരിഗണിക്കും

ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ വിക്കറ്റ് കീപ്പര്‍മാരായുള്ളത് റിഷഭ് പന്തും ദ്രുവ് ജുറേലുമാണ്. ഇന്ത്യ ടെസ്റ്റില്‍ ഇവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാനാണ് താല്‍പ്പര്യപ്പെടുന്നത്. ഈ കൂട്ടുകെട്ടില്‍ മാറ്റം വരുത്താന്‍ ഇന്ത്യ താല്‍പര്യപ്പെടുന്നില്ല. എന്നാല്‍ ടി20 പരമ്പരയില്‍ ഇന്ത്യ റിഷഭിന് വിശ്രമം നല്‍കും. ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര വരാനിരിക്കെ റിഷഭിന്റെ ഫിറ്റ്‌നസ് ശ്രദ്ധിച്ച് വിശ്രമം നല്‍കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ദ്രുവ് ജുറേല്‍ നിലവില്‍ ഇന്ത്യയുടെ ടി20 പദ്ധതിയിലില്ല. ടി20യില്‍ ഇഷാന്‍ കിഷനേയും സഞ്ജു സാംസണേയും കൂടുതല്‍ പിന്തുണക്കാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. ഇഷാന്‍ ഇടവേളക്ക് ശേഷമാണ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനൊരുങ്ങുന്നത്. ബുച്ചി ബാബു ടൂര്‍ണമെന്റിലും ദുലീപ് ട്രോഫിയിലും മികച്ച പ്രകടനം നടത്താന്‍ ഇഷാനായിരുന്നു. സെഞ്ച്വറി പ്രകടനമടക്കം നടത്തിയ ഇഷാനെ ടി20യില്‍ മുഖ്യ വിക്കറ്റ് കീപ്പറായിട്ടാവും പരിഗണിക്കുക.

ishan kishan ind vs ban

സഞ്ജുവിന് ടി20 പരമ്പര നിര്‍ണ്ണായകം

വരാനിരിക്കുന്ന ടി20 പരമ്പരയില്‍ സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തുമെന്നുറപ്പാണ്. ദുലീപ് ട്രോഫിയില്‍ സെഞ്ച്വറി പ്രകടനം ഉള്‍പ്പെടെ നിറഞ്ഞാടാന്‍ സഞ്ജുവിനായിരുന്നു. ആക്രമണോത്സക ബാറ്റിങ്ങാണ് ദുലീപ് ട്രോഫിയില്‍ സഞ്ജു കാഴ്ചവെച്ചത്. എന്നാല്‍ സഞ്ജുവിന് വരാനിരിക്കുന്ന ബംഗ്ലാദേശ് ടി20 പരമ്പര വളരെ നിര്‍ണ്ണായകമായി മാറും. ശ്രീലങ്കയ്‌ക്കെതിരേ രണ്ട് ടി20 മത്സരങ്ങള്‍ കളിക്കാന്‍ സഞ്ജു സാംസണിനായിരുന്നു.

റിഷഭ് പന്ത് ടീമിലുണ്ടായിട്ടും സഞ്ജുവിന് അവസരം ലഭിച്ചെങ്കിലും ഇത് മുതലാക്കാന്‍ അദ്ദേഹത്തിന് സാധിക്കാതെ പോയി. രണ്ട് മത്സരത്തിലും ഡെക്കിനാണ് സഞ്ജു പുറത്തായത്. ഇതില്‍ ഒന്ന് ഗോള്‍ഡന്‍ ഡെക്കായിരുന്നു. ഈ സാഹചര്യത്തില്‍ സഞ്ജുവിന് ബംഗ്ലാദേശ് പരമ്പര നിര്‍ണ്ണായകമാണ്. ഇതിലും സഞ്ജു സാംസണ്‍ ഫ്‌ളോപ്പായാല്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ സഞ്ജുവിനെ ഇനി പിന്തുണച്ചേക്കില്ല. ഇത് താരത്തിന്റെ അന്താരാഷ്ട്ര കരിയറിന് വലിയ തിരിച്ചടി നല്‍കിയേക്കും.

ഇന്ത്യ റൊട്ടേഷന്‍ പോളിസി പിന്തുടരുന്നു

വിദേശ ടീമുകളില്‍ പലരും റൊട്ടേഷന്‍ പോളിസി ടീമില്‍ പിന്തുടരുന്നു. ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും വ്യത്യസ്ത താരങ്ങള്‍ക്ക് അവസരം നല്‍കി താരങ്ങളുടെ ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന ഈ രീതിയാണ് ഇപ്പോള്‍ ഇന്ത്യയും പിന്തുടരാന്‍ പോകുന്നത്. റിഷഭ് പന്തും ദ്രുവ് ജുറേലും ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍മാരായി തുടരുമ്പോള്‍ ഏകദിനത്തില്‍ റിഷഭ് പന്തും കെ എല്‍ രാഹുലുമാവും വിക്കറ്റ് കീപ്പര്‍ റോളിലുണ്ടാവുക. ടി20യില്‍ ഇഷാന്‍ കിഷനും സഞ്ജു സാംസണിനുമാണ് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുക.

Story first published: Sunday, September 22, 2024, 15:45 [IST]
Other articles published on Sep 22, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+