For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: 2 സെഞ്ച്വറിക്കു വിലയില്ലേ, എവിടെ ഇഷാന്‍? റുതുവിനെ പുതിയ സഞ്ജുവാക്കരുത്!

മുംബൈ: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ നിന്നും യുവതാരങ്ങളായ റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍ എന്നിവരെ തഴഞ്ഞതിനെതിരേ ആരാധകരോഷം. സൂര്യകുമാര്‍ യാദവിനു കീഴിലുള്ള ഇന്ത്യന്‍ ടി20 സ്‌ക്വാഡില്‍ രണ്ടു പേരുമുണ്ടാവുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പല ഫസ്റ്റ് ചോയ്‌സ് താരങ്ങള്‍ക്കും പരമ്പരയില്‍ വിശ്രമം നല്‍കിയിട്ടും റുതുരാജിനും ഇഷാനും ടീമില്‍ സ്ഥാനം ലഭിച്ചില്ല.

ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിന്റെ ഭാഗമായതിനാല്‍ രണ്ടു പേര്‍ക്കും ബംഗ്ലാദേശുമായുള്ള ആദ്യ ടി20 നഷ്ടമാവുമെന്നുറപ്പായിരുന്നു. എന്നാല്‍ ശേഷിച്ച രണ്ടു ടി20കളിലും റുതുരാജിനും ഇഷാനും തീര്‍ച്ചയായും കളിക്കാന്‍ സാധിക്കുമായിരുന്നു. എന്നിട്ടും ഇരുവരെയും തഴഞ്ഞതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പലരും ഇതിനെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.

RUTURAJ GAIKWAD

റുതുരാജ് പുതിയ സഞ്ജുവോ?

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സഞ്ജു സാംസണായി റുതുരാജ് ഗെയ്ക്വാദ് മാറിയിരിക്കുകയാണോയെന്നാണ് ആരാധകരുടെ ചോദ്യം. റുതുരാജ് ഗെയ്ക്വാദിനെതിരേ വലിയ പൊളിറ്റിക്‌സാണ് അണിയറയില്‍ നടക്കുന്നത്. സഞ്ജു സാംസണായിരുന്നു നേരത്തേ ഈ തരത്തില്‍ നിരന്തരം അവഗണിക്കപ്പെട്ടിരുന്നത്.

ഇപ്പോള്‍ അദ്ദേഹത്തിനു മോശമല്ലാതെ അവസരങ്ങള്‍ ലഭച്ചുകൊണ്ടിരിക്കുമ്പോള്‍ പകരം ഈ സ്ഥാനത്തേക്കു വന്നിട്ടുള്ളത് റുതുരാജാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരമാവാനും ക്യാപ്റ്റനാവാനും ശേഷിയുള്ള താരമാണ് അദ്ദേഹം. ഈ തരത്തില്‍ റുതുവിനെ ഒതുക്കുന്നത് നീതികേടാണെന്നും ആരാധകര്‍ തുറന്നടിക്കുന്നു.

റുതുരാജ് ഗെയ്ക്വാദിനെതിരേ വലിയ രീതിയിലുള്ള പൊളിറ്റിക്‌സാണ് അണിയറയില്‍ നടക്കുന്നത്. ഓരോ സംഭവങ്ങളും ഇതു ശരിവയ്ക്കുകയും ചെയ്യുന്നു. ആദ്യം സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയില്‍ അദ്ദേഹത്തില്‍ നിന്നും അര്‍ഹിച്ച ക്യാപ്റ്റന്‍സി തട്ടിപ്പറിച്ചു. പിന്നെ ഓപ്പണിങ് സ്ഥാനവും തട്ടിയകറ്റി. തുടര്‍ന്ന് വണ്‍ ഡൗണായും മധ്യനിരയിലുമെല്ലാം റുതുരാജിനെ കളിപ്പിച്ചു. ഇവയില്‍ അദ്ദേഹം നന്നായി പെര്‍ഫോം ചെയ്തു.

ഇതിനു ശേഷം ദുലീപ് ട്രോഫിയില്‍ ദുര്‍ബലമായ സി ടീമിന്റെ ക്യാപ്റ്റനായി റുതുരാജിനെ നിയമിച്ചു. എന്നിട്ടും ആ ടീമിനെ അദ്ദേഹം റണ്ണറപ്പാക്കി. ഇപ്പോഴിതാ അപ്രസക്തമായ ഇറാനി കപ്പില്‍ നായകസ്ഥാനം നല്‍കി അദ്ദേഹത്തിനു ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ അവസരവും നിഷേധിച്ചിരിക്കുകയാണെന്നു ആരാധകര്‍ വിമര്‍ശിക്കുന്നു.

റുതുരാജ് ഗെയ്ക്വാദിനെ വീണ്ടും ഇന്ത്യന്‍ ടീമില്‍ നിന്നും തഴഞ്ഞിരിക്കുകയാണ്. ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ക്കു വിശ്രമം നല്‍കിയിട്ടു പോലും അദ്ദേഹത്തിനു ടീമില്‍ ഇടമില്ലേ? ഇതു ബിസിസിഐയുടെ വൃത്തികെട്ട രാഷ്ട്രീയം തന്നെയാണ്. അടുത്ത വര്‍ഷത്തെ ഐപിഎല്ലിലൂടെ റുതുരാജ് ഇവയ്‌ക്കെല്ലാം മറുപടി നല്‍കുമെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

റുതുരാജിന്റെ കരിയര്‍

റുതുരാജ് ഗെയ്ക്വാദിന്റെ അന്താരാഷ്ട്ര കരിയറിലേക്കു വരികയാണെങ്കില്‍ 2021ലാണ് അദ്ദേഹം ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറിയത്. ഇതിനകം 23 ടി20കളിലും ആറു ഏകദിനങ്ങളിലും താരം കളിക്കുകയും ചെയ്തു. പക്ഷെ ഇതുവരെ ഒരു ഐസിസി ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവാന്‍ റുതുരാജിനായിട്ടില്ല.

ടി20യില്‍ 39.56 ശരാശരിയില്‍ 143.53 സ്‌ട്രൈക്ക് റേറ്റില്‍ 633 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ഏകദിനത്തിലാവട്ടെ ഒരു ഫിഫ്റ്റിയടക്കം 115 റണസാണ് റുതുരാജ് സ്‌കോര്‍ ചെയ്തത്.

ISHAN KISHAN

ഇഷാന്‍ തിരിച്ചുവരവ് അര്‍ഹിക്കുന്നു

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ വര്‍ഷം ഒരു മല്‍സരം പോലും കളിച്ചിട്ടില്ലാത്ത ഇഷാന്‍ കിഷന്‍ ഒരു തിരിച്ചുവരവ് തീര്‍ച്ചയായും അര്‍ഹിക്കുന്നുണ്ടെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ നിന്നു ഒഴിവാക്കപ്പെട്ടു. ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു.

ബുച്ചി ബാബു ടൂര്‍ണമെന്റിലൂടെ തിരിച്ചെത്തിയ ഇഷാന്‍ സെഞ്ച്വറി നേടി. ദുലീപ് ട്രോഫിയിലേക്കുള്ള മടങ്ങിവരവിലും സെഞ്ച്വറി കുറിച്ചു. എന്നിട്ടും ഇന്ത്യന്‍ ടി20 ടീമില്‍ അദ്ദേഹത്തിനു ഇടമില്ലേ? ഇതു വലിയ അനീതിയാണെന്നു സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിച്ചു.

ടി20യില്‍ 35 റണ്‍സ് മാത്രം ഉയര്‍ന്ന സ്‌കോറുള്ള ജിതേഷ് ശര്‍മയെ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലെടുത്തിരിക്കുകയാണ്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സ് നേടിക്കൊണ്ടിരിക്കുന്ന ഇഷാന്‍ കിഷനെ തഴഞ്ഞു. ഇതു ബിസിസിഐയുടെ കൊടുംചതി തന്നെയാണ്. കഴിവ് തെളിയിക്കാന്‍ ഇഷാന്‍ ഇനിയെന്താണ് ചെയ്യേണ്ടതെന്നും ആരാധകര്‍ ചോദിക്കുന്നു.

Story first published: Sunday, September 29, 2024, 9:48 [IST]
Other articles published on Sep 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+