For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: രോഹിത് എന്തിന് പെട്ടെന്നു ഡിക്ലയര്‍ ചെയ്തു? രാഹുലിനെ ഒതുക്കിയോ, റിഷഭ് പറയുന്നു

ചെന്നൈ: ബംഗ്ലാദേശുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീം ഏകപക്ഷീയമായി തന്നെ ജയിച്ചുകയറിയെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഒരു തീരുമാനത്തില്‍ പലരും ഹാപ്പിയല്ല. ഇന്ത്യയുടെ രണ്ടാമിന്നിങ്‌സ് നേരത്തേ ഡിക്ലയര്‍ ചെയ്യാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെയാണ് പലരും ചോദ്യം ചെയ്യുന്നത്. പ്രത്യേകിച്ചും സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലിന്റെ ആരാധകര്‍ക്കാണ് ഏറ്റവും അതൃപ്തി.

മികച്ച ഫോമില്‍ രാഹുല്‍ ബാറ്റ് ചെയ്യവെ അദ്ദേഹത്തിനു കുറേക്കൂടി ബോള്‍ കളിക്കാന്‍ രോഹിത് അവസരം നല്‍കാതിരുന്നത് എന്തുകൊണ്ടാണെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ചോദിച്ചിരുന്നു. എന്നാല്‍ ഡിക്ലയര്‍ ചെയ്യാനുള്ള രോഹിത്തിന്റെ തീരുമാനം പെട്ടെന്നുണ്ടായതാണോ എന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്.

INDIA TEST TEAM

ഇന്ത്യയുടെ ഡിക്ലയറേഷന്‍

ചെന്നൈ ടെസ്റ്റില്‍ ഇന്ത്യന്‍ ടീം 227 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡുമായിട്ടാണ് വീണ്ടും ബാറ്റിങിനു ഇറങ്ങിത്. മൂന്നാം ദിനം ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ നാലു വിക്കറ്റിനു 287 റണ്‍സെടുത്തു നില്‍ക്കവെയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഡിക്ലയറേഷന്‍ തീരുമാനമെടുത്തത്. ഇന്ത്യയുടെ ലീഡ് അപ്പോള്‍ 514 റണ്‍സിലുമെത്തിയിരുന്നു. ഈ സമയത്തു സെഞ്ച്വറിയോടെ ശുഭ്മന്‍ ഗില്ലും (119*) കെഎല്‍ രാഹുലുമായിരുന്നു (22*) ക്രീസില്‍.

റിഷഭ് പന്ത് (109) സെഞ്ച്വറിക്കു ശേഷം പുറത്തായപ്പോഴാണ് രാഹുല്‍ ക്രീസിലെത്തിയത്. 19 ബോളില്‍ നിന്നും നാലു ഫോറുകളടക്കം 22 റണ്‍സുമായി അദ്ദേഹം വളരെ അഗ്രസീവായാണ് ബാറ്റ് ചെയ്തത്. അര മണിക്കൂര്‍ കൂടിയെങ്കിലും ഇന്ത്യന്‍ ഇന്നിങ്‌സ് തുടര്‍ന്നിരുന്നെങ്കില്‍ ഒരുപക്ഷെ രാഹുല്‍ ഫിഫ്റ്റി തികയ്ക്കുമായിരുന്നു. പക്ഷെ രോഹിത്തിന്റെ അപ്രതീക്ഷിത ഡിക്ലയറേഷന്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുകയായിരുന്നു.

ഇതിനെതിരേ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുകയും ചെയ്തു. രാഹുല്‍ നന്നായി ബാറ്റ് ചെയ്യവെ എന്തിനായിരുന്നു ഇത്ര ധൃതി പിടിച്ച് രോഹിത് ഡിക്ലയര്‍ ചെയ്തതെന്നായിരുന്നു ആരാധകരുടെ ചോദ്യം. വലിയൊരു സ്‌കോറുമായി ഫോമും ആത്മവിശ്വാസവും വീണ്ടെടുക്കാനുള്ള അവസരം കൂടിയാണ് രാഹുലിനു ഇതിലൂടെ നിഷേധിച്ചതെന്നും പലരും കുറ്റപ്പെടുത്തി.

ഇന്ത്യയുടെ ഡിക്ലയറേഷനെ പാകിസ്താന്റെ മുന്‍ താരം ബാസിത് അലിയും ചോദ്യം ചെയ്തിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനം വരാനിരിക്കെ രാഹുലിനു വലിയൊരു ഇന്നിങ്‌സ് കളിക്കാനുള്ള അവസരമാണ് ഇന്ത്യ ഇല്ലാതാക്കിയതെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

KL RAHUL

റിഷഭ് പറയുന്നത് ഇങ്ങനെ

രോഹിത് ശര്‍മയുടെ ഡിക്ലയേറഷനെക്കുറിച്ചുളള ചര്‍ച്ചകള്‍ ചൂടുപിടിക്കവെയാണ് ഇതേക്കുറിച്ച് റിഷഭ് പന്ത് തുറന്നു പറഞ്ഞിരിക്കുന്നത്. ഇതു പെട്ടെന്നു എടുത്ത തീരുമാനമല്ലെന്നും രോഹിത് ശര്‍മ നേരത്തേ തന്നെ ഇക്കാര്യം തങ്ങളെ അറിയിച്ചിരുന്നെന്നുമാണ് അദ്ദേഹം വെളിപ്പെത്തിയത്. മല്‍സരശേഷം സംസാരിക്കുകയായിരുന്നു റിഷഭ്.

ലഞ്ച് ബ്രേക്കിന്റെ സമയത്തു രോഹിത് ഞങ്ങളോടു ഡിക്ലയറേഷനെക്കുറിച്ച് പറഞ്ഞിരുന്നു. ഒരു മണിക്കൂറിനു ശേഷം ഡിക്ലയര്‍ ചെയ്യാനാണ് പ്ലാനെന്നും അതുകൊണ്ടു തന്നെ കഴിയുന്നത്രയും വേഗത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ശ്രമിക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

ഈ കാരണത്താലാണ് ഞാന്‍ വളരെ വേഗത്തില്‍ റണ്‍സ് അടിച്ചെടുത്തത്. 150 പ്ലസ് റണ്‍സെങ്കിലും നേടാന്‍ സാധിക്കുമെന്നു പ്രതീക്ഷിച്ചിരുന്നതായും റിഷഭ് വ്യക്തമാക്കി. വളരെ അഗ്രസീവായി ബാറ്റ് വീശിയ അദ്ദേഹം 128 ബോളിലാണ് 13 ഫോറും നാലു സിക്‌സറുമടക്കം 109 റണ്‍സ് അടിച്ചെടുത്തത്.

അതേസമയം, 515 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ബംഗ്ലാദേശ് ടീം വെറും 234 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. നാലാം ദിനം ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ അവരുടെ ഇന്നിങ്‌സ് അവസാനിക്കുകയും ചെയ്തു. ഇതോടെ 280 റണ്‍സിന്റെ കൂറ്റന്‍ ജയവുമായി പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തുകയായിരുന്നു.

Story first published: Monday, September 23, 2024, 14:31 [IST]
Other articles published on Sep 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+