For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: രഹാനെയും സഞ്ജുവും ടെസ്റ്റ് കളിക്കണം, കാരണമുണ്ട്! എന്തൊക്കെയെന്ന് അറിയാം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത പരമ്പര ബംഗ്ലാദേശിനെതിരേ നടക്കാന്‍ പോവുകയാണ്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയുമാണ് ഇരു ടീമും തമ്മില്‍ കളിക്കുന്നത്. ഇതില്‍ ടെസ്റ്റ് പരമ്പരക്ക് ഇന്ത്യ വലിയ പ്രാധാന്യം നല്‍കേണ്ടതായുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന്റെ ഷെഡ്യൂളടക്കം പുറത്തുവന്നതിനാല്‍ ഇന്ത്യക്ക് ഫൈനലിലെത്താന്‍ ഇനിയുള്ള ടെസ്റ്റ് പരമ്പരയെല്ലാം ജയിക്കേണ്ടത് വളരെ നിര്‍ണ്ണായകമാണ്.

ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരകളെല്ലാം വരാനിരിക്കുന്നതിനാല്‍ ഇന്ത്യക്ക് ബംഗ്ലാദേശ് പരമ്പര മുന്നൊരുക്കത്തിനുള്ള അവസരമാണ്. ബംഗ്ലാദേശ് പാകിസ്താനെ അവരുടെ തട്ടകത്തില്‍ വൈറ്റ് വാഷ് ചെയ്താണെത്തുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് പരമ്പര നേട്ടം എളുപ്പമാവില്ലെന്നുറപ്പ്. ഇന്ത്യ യുവതാരനിരയെ ബംഗ്ലാദേശിനെതിരേ ഇറക്കാനാണ് പദ്ധതി ഇടുന്നതെന്നാണ് വിവരം. എന്നാല്‍ ഇത്തരമൊരു നീക്കമുണ്ടായാല്‍ ഇന്ത്യക്ക് തിരിച്ചടിയാകാനാണ് സാധ്യത.

ഓസ്‌ട്രേലിയന്‍ പരമ്പരയും കിവീസ് പരമ്പരയും മുന്നില്‍ക്കണ്ട് ഇന്ത്യ അജിന്‍ക്യ രഹാനെ, സഞ്ജു സാംസണ്‍ എന്നിവരെ ടീമിലേക്ക് പരിഗണിക്കേണ്ടതായുണ്ട്. ഇതിന്റെ കാരണങ്ങള്‍ പരിശോധിക്കാം. അജിന്‍ക്യ രഹാനെയെപ്പോലൊരു സീനിയര്‍ താരത്തെ ഇന്ത്യക്ക് ഓസീസ് പിച്ചില്‍ അത്യാവശ്യമാണ്. നിലവില്‍ ഇന്ത്യയുടെ മധ്യനിര ദുര്‍ബലമാണ്. രോഹിത് ശര്‍മ, യശ്വസി ജയ്‌സ്വാള്‍ ഓപ്പണിങ്. മൂന്നാം നമ്പറില്‍ ശുബ്മാന്‍ ഗില്‍, നാലാം നമ്പറില്‍ വിരാട് കോലി.

അഞ്ചാം നമ്പറില്‍ കെ എല്‍ രാഹുല്‍, ആറാം നമ്പറില്‍ റിഷഭ് പന്ത് എന്നിങ്ങനെയാവും ഇന്ത്യ ടീമിനെ ഇറക്കാന്‍ സാധ്യത. എന്നാല്‍ രാഹുലിന്റെ സമീപകാല ഫോം വിശ്വസിക്കാനാവാത്തതാണ്. കൂടാതെ ഓപ്പണിങ്ങില്‍ യശ്വസി ജയ്‌സ്വാളിനേയും വിശ്വസിക്കാനാവില്ല. ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ ജയ്‌സ്വാളിന് അനുഭവസമ്പത്തില്ല. അതുകൊണ്ടുതന്നെ ബൗണ്‍സ് നിറഞ്ഞ പേസ് പിച്ചില്‍ ജയ്‌സ്വാളിന് എന്താണ് ചെയ്യാനാവുകയെന്നതാണ് കണ്ടറിയേണ്ടത്.

ajinkya rahane ind vs ban

രഹാനെയെപ്പോലെ അനുഭവസമ്പന്നനായ ഒരു താരം ഇന്ത്യയുടെ മധ്യനിരയിലുണ്ടെങ്കില്‍ അത് ടീമിന് കൂടുതല്‍ കരുത്ത് പകരും. സമ്മര്‍ദ്ദ സാഹചര്യത്തില്‍ കളിക്കാന്‍ രഹാനെക്ക് പ്രത്യേക മികവാണുള്ളത്. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിന് പുറത്തുള്ള രഹാനെയെ ബംഗ്ലാദേശ് പരമ്പരയിലൂടെ കളിപ്പിച്ച് ടീമിലേക്കെത്തിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. രഹാനെയുടെ സാന്നിധ്യം തന്ത്രപരമായും ഇന്ത്യയെ സഹായിക്കും. അവസാന ഐപിഎല്ലിലെ മോശം പ്രകടനം വിലയിരുത്തി രഹാനെയെ ഇന്ത്യക്ക് മാറ്റിനിര്‍ത്താനാവില്ല.

തിരിച്ചുവരവ് രഹാനെ അര്‍ഹിക്കുന്നുണ്ടെന്ന് തന്നെ പറയാം. സഞ്ജു സാംസണേയും ടെസ്റ്റിലേക്ക് പരിഗണിക്കണം. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരങ്ങളേയും ആവശ്യമാണ്. ഈ റോളിലേക്ക് സൂര്യകുമാര്‍ യാദവിനെ കൊണ്ടുവരാനാണ് ഗംഭീര്‍ പദ്ധതിയിട്ടിരുന്നത്. ഇതിന്റെ ഭാഗമായാണ് സൂര്യകുമാറിനെ ബുച്ചി ബാബു ടൂര്‍ണമെന്റ് കളിപ്പിച്ചത്. ദുലീപ് ട്രോഫിക്കുള്ള ടീമിലും സൂര്യകുമാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

എന്നാല്‍ സൂര്യകുമാര്‍ യാദവ് പരിക്കിന്റെ പിടിയിലാണ്. ഈ സാഹചര്യത്തില്‍ സൂര്യകുമാര്‍ യാദവിന്റെ പകരക്കാരനായി സഞ്ജു സാംസണെ കളിപ്പിക്കാവുന്നതാണ്. വിക്കറ്റ് കീപ്പര്‍ ബാക്കപ്പായ സഞ്ജു ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ കഴിവുള്ളവനാണ്. പേസിനെതിരേയും സ്പിന്നിനെതിരേയും ഒരുപോലെ മികവ് കാട്ടാനും കഴിവുണ്ട്. അതുകൊണ്ടുതന്നെ സൂര്യകുമാറിന് പകരക്കാരനായി സഞ്ജുവിനെ ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്.

സഞ്ജുവിന്റെ ആഭ്യന്തര റെക്കോഡും മോശമല്ല. പുള്‍ഷോട്ട് കളിക്കാന്‍ സഞ്ജു മിടുക്കനാണ്. ടെസ്റ്റില്‍ ഇതുവരെ ഇന്ത്യ സഞ്ജുവിനെ കളിപ്പിച്ചിട്ടില്ല. ദ്രുവ് ജുറേലിലും കെ എസ് ഭരത്തിലുമടക്കം വിശ്വാസം അര്‍പ്പിച്ച ഇന്ത്യന്‍ സെലക്ടര്‍മാര്‍ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയില്‍ സഞ്ജുവിനും ഒരു അവസരം നല്‍കേണ്ടതായുണ്ട്. റിഷഭ് പന്ത് ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരക്ക് ഉണ്ടായേക്കില്ലെന്നാണ് വിവരം.

Story first published: Wednesday, September 4, 2024, 10:23 [IST]
Other articles published on Sep 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+