Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: ജഡേജക്ക് എന്തുകൊണ്ട് ഓവറില്ല? രോഹിത് ഒതുക്കുന്നുവോ; വിമര്‍ശിച്ച് സഞ്ജയ്

കാണ്‍പൂര്‍: ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് കാണ്‍പൂരില്‍ നടക്കുകയാണ്. മഴ കളിക്കുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശ് ആദ്യ ദിനം 35 ഓവര്‍ മാത്രമാണ് നേരിട്ടത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയിലാണ് ബംഗ്ലാദേശ് ഒന്നാം ദിനം കളി അവസാനിപ്പിച്ചത്. രണ്ടാം ദിനവും മഴമൂലം മത്സരം ആരംഭിക്കാന്‍ വൈകുകയാണ്. വരുന്ന ദിവസങ്ങളിലും മഴ തുടര്‍ന്നാല്‍ മത്സരം സമനിലയില്‍ അവസാനിക്കാനാണ് സാധ്യത കൂടുതല്‍.

ഇന്ത്യക്കായി ആദ്യ ദിനം ആകാശ് ദീപ് രണ്ട് വിക്കറ്റും ആര്‍ അശ്വിന്‍ ഒരു വിക്കറ്റുമാണ് വീഴ്ത്തിയത്. സ്റ്റാര്‍ പേസര്‍മാരായ ജസ്പ്രീത് ബുംറക്കും മുഹമ്മദ് സിറാജിനും വിക്കറ്റ് നേടാന്‍ സാധിച്ചുമില്ല. എന്നാല്‍ ആദ്യ ദിനത്തില്‍ ഇന്ത്യക്കായി ഒരോവര്‍ പോലും രവീന്ദ്ര ജഡേജ ചെയ്തിട്ടില്ല. ഇടം കൈയന്‍ സ്പിന്നറായ ജഡേജ ആദ്യ ടെസ്റ്റില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ആദ്യ ദിനം 35 ഓവര്‍ ഇന്ത്യ പന്തെറിഞ്ഞിട്ടും ജഡേജക്ക് ഓവര്‍ നല്‍കാന്‍ നായകന്‍ രോഹിത് ശര്‍മ തയ്യാറായിട്ടില്ല. ഇതിനെതിരേ വിമര്‍ശനം ശക്തമാവുകയാണ്.

കാരണം ചോദിച്ച് സഞ്ജയ്

രവീന്ദ്ര ജഡേജയെപ്പോലൊരു സൂപ്പര്‍ സ്പിന്നറുണ്ടായിട്ടും എന്തുകൊണ്ടാണ് ഒരോവര്‍ പോലും നല്‍കാത്തതെന്നാണ് സഞ്ജയ് മഞ്ജരേക്കര്‍ ചോദിക്കുന്നത്. 'ടെസ്റ്റ് ക്രിക്കറ്റില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ട്രന്റാണിത്. എന്നാല്‍ രവീന്ദ്ര ജഡേജയെപ്പോലൊരു സൂപ്പര്‍ ബൗളര്‍ അതും ഇടം കൈയന്‍മാര്‍ക്കെതിരേ മികച്ച റെക്കോഡുള്ള ബൗളറായിട്ടും എന്തുകൊണ്ടാണ് ഒരോവര്‍ നല്‍കാത്തത്. എട്ട് ഇന്നിങ്‌സില്‍ നിന്ന് അലെസ്റ്റര്‍ കുക്കിനെ ആറ് തവണ പുറത്താക്കിയ ബൗളറാണ് ജഡേജ.

ജഡേജക്ക് ഒരോവര്‍ പോലും നല്‍കാത്തത് തെറ്റായ തീരുമാനമാണ്' സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു. ഇടം കൈയന്‍മാര്‍ക്കെതിരേ മികച്ച ബൗളിങ് റെക്കോഡാണ് ജഡേജക്കുള്ളത്. 24.30 ശരാശരിയില്‍ 102 വിക്കറ്റാണ് ഇടം കൈയന്‍മാര്‍ക്കെതിരേ ജഡേജ നേടിയത്. നാട്ടില്‍ ഇതിന്റെ മികവ് കൂടും. ഇന്ത്യയില്‍ 69 തവണ ഇടം കൈയന്‍മാരെ പുറത്താക്കാന്‍ ജഡേജക്ക് സാധിച്ചു. എന്നിട്ടും ജഡേജക്ക് ഓവര്‍ നല്‍കാന്‍ രോഹിത് ശര്‍മ തയ്യാറാവാത്തത് വിചിത്ര തീരുമാനമാണ്.

ravindra jadeja

അശ്വിനിലേക്ക് മാത്രം ശ്രദ്ധ കൊടുക്കുന്നു

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ സ്പിന്നറെന്ന നിലയില്‍ ആര്‍ അശ്വിനെ മാത്രമാണ് കൂടുതലായും പരിഗണിക്കുന്നത്. ആദ്യ ടെസ്റ്റില്‍ അശ്വിന്‍ 34 ഓവര്‍ എറിഞ്ഞപ്പോള്‍ 23.1 ഓവറാണ് ജഡേജക്ക് എറിയാന്‍ സാധിച്ചത്. സ്പിന്നറെന്ന നിലയില്‍ ജഡേജയെ വിശ്വസിക്കാന്‍ രോഹിത് തയ്യാറാവുന്നില്ലെന്ന് തന്നെ പറയാം. ജഡേജക്ക് മികച്ച റെക്കോഡുണ്ടെങ്കിലും ഇത് പരിഗണിച്ച് വേണ്ട പിന്തുണ നല്‍കാന്‍ ഇപ്പോള്‍ രോഹിത് തയ്യാറാവുന്നില്ല.

രണ്ടാം ടെസ്റ്റിന്‍ ആദ്യ ദിനം അശ്വിന്‍ 9 ഓവര്‍ എറിഞ്ഞ് ഒരു വിക്കറ്റാണ് വീഴ്ത്തിയത്. ബംഗ്ലാദേശ് നിരയില്‍ ഇടം കൈയന്‍മാര്‍ ഏറെയുണ്ടെന്നതിനാല്‍ ജഡേജക്ക് നിര്‍ണ്ണായക സ്വാധീനം സൃഷ്ടിക്കാനാവും. എന്നാല്‍ ജഡേജയെ പരിഗണിക്കാന്‍ രോഹിത് തയ്യാറായില്ല. ജഡേജയുടെ മികവില്‍ ഇന്ത്യ നിരവധി ടെസ്റ്റ് മത്സരങ്ങള്‍ ജയിച്ചിട്ടുണ്ട്. ജഡേജ മികച്ച ഫിറ്റ്‌നസോടെ പ്ലേയിങ് 11ലുണ്ടായിട്ടും എന്തുകൊണ്ടാണ് പന്തെറിയാന്‍ അവസരം നല്‍കാത്തതെന്നതാണ് ചോദ്യം.

ജഡേജയെ ഒതുക്കാനുള്ള ശ്രമമോ

രവീന്ദ്ര ജഡേജയെ ഇന്ത്യ ഒതുക്കാന്‍ ശ്രമിക്കുകയാണെന്ന സംശയമാണ് ഒരു പക്ഷം ആരാധകര്‍ ഉയര്‍ത്തിക്കാട്ടുന്നത്. ജഡേജ ടി20യില്‍ നിന്ന് വിരമിച്ചു. അടുത്ത ഏകദിന ലോകകപ്പ് കളിക്കാനും സാധ്യതയില്ല. അതുകൊണ്ടുതന്നെ ജഡേജക്ക് പകരം അക്ഷര്‍ പട്ടേലിനെ കൊണ്ടുവരാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ജഡേജ ടെസ്റ്റില്‍ പകരം വെക്കാനില്ലാത്ത പ്രതിഭാസമാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരത്തെ മാറ്റിമറിക്കാന്‍ കഴിവുണ്ട്.

പിച്ച് കൂടുതല്‍ സ്പിന്നിനെ തുണക്കുമ്പോള്‍ ജഡേജയെ കൊണ്ടുവരാനുള്ള നീക്കത്തിലാവും രോഹിത്. എന്തായാലും ആദ്യ ദിനം ഒരോവര്‍ പോലും ജഡേജക്ക് നല്‍കാത്തത് തെറ്റായ തീരുമാനം തന്നെയാണെന്ന് പറയാം.

Story first published: Saturday, September 28, 2024, 10:36 [IST]
Other articles published on Sep 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+