Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: മായങ്കും നിതീഷും ഇന്ത്യന്‍ 11ല്‍, ലഖ്‌നൗവിനും ഹൈദരാബാദിനും നിരാശ! കാരണമിതാണ്

ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബൗളിങ് തിരഞ്ഞെടുത്തിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചിരിക്കുന്നത്. ഇന്ത്യയുടെ ബൗളര്‍മാര്‍ തുടക്കം മുതല്‍ സന്ദര്‍ശകരെ വലിഞ്ഞ് മുറുക്കി. ഇന്ത്യയുടെ പ്ലേയിങ് 11ല്‍ രണ്ട് പുതുമുഖങ്ങള്‍ക്കാണ് അവസരം ലഭിച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മീഡിയം പേസ് ഓള്‍റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിക്കും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് പേസറായ മായങ്ക് യാദവിനുമാണ് അരങ്ങേറ്റത്തിന് അവസരം ലഭിച്ചത്.

രണ്ട് പേരും അവസാന ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യന്‍ ടീമിലേക്ക് സ്ഥാനം നേടിയെടുത്തിരിക്കുന്നത്. തങ്ങളുടെ താരങ്ങള്‍ക്ക് ദേശീയ ടീമിലേക്ക് വിളിയെത്തുന്നത് ഫ്രാഞ്ചൈസികളെ സംബന്ധിച്ച് സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍ അടുത്ത സീസണില്‍ മെഗാ ലേലം വരാനിരിക്കെ മായങ്ക് യാദവിനും നിതീഷ് കുമാറിനും ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കിയത് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും വലിയ തിരിച്ചടിയാകുന്നത് എങ്ങനെയെന്ന് അറിയാം.

അണ്‍ക്യാപ്പ്ഡ് താരങ്ങളായി നിലനിര്‍ത്താനാവില്ല

ഹൈദരാബാദ് നിതീഷ് കുമാറില്‍ വലിയ പ്രതീക്ഷ വെക്കുന്നുണ്ട്. ഓള്‍റൗണ്ടറെന്ന നിലയില്‍ അണ്‍ക്യാപ്പ്ഡ് താരങ്ങളുടെ വിഭാഗത്തില്‍ നിതീഷിനെ നിലനിര്‍ത്താമെന്ന കണക്കുകൂട്ടലിലായിരുന്നു ഹൈദരാബാദ്. ദേശീയ ടീമില്‍ അരങ്ങേറ്റം നടത്തിയിട്ടില്ലെങ്കില്‍ അണ്‍ക്യാപ്പ്ഡ് താരങ്ങളുടെ വിഭാഗത്തില്‍ നാല് കോടിക്ക് താരത്തെ നിലനിര്‍ത്താമായിരുന്നു.

എന്നാല്‍ മെഗാ ലേലം പടിവാതുക്കല്‍ നില്‍ക്കവെ നിതീഷിന് ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കിയതോടെ നിതീഷിനെ നിലനിര്‍ത്താന്‍ 18, 14, 11 കോടി രൂപകളിലൊന്ന് നല്‍കേണ്ടതായി വരും. ഇത്രയും ഭീമമായ തുടക്ക് നിതീഷിനെ നിലനിര്‍ത്തണോ വേണ്ടയോ എന്നത് ഹൈദരാബാദിന് മുന്നില്‍ വലിയ ചോദ്യമായി മാറിയിരിക്കുകയാണ്.

ലഖ്‌നൗവിനേയും ആശങ്കയിലാക്കുന്നത് ഇതേ പ്രശ്‌നമാണ്. അതിവേഗ പേസറായ മായങ്ക് യാദവില്‍ ലഖ്‌നൗ വലിയ പ്രതീക്ഷ വെക്കുന്നു. യുവ പേസറെ അണ്‍ക്യാപ്പ്ഡ് വിഭാഗത്തില്‍ നാല് കോടി രൂപക്ക് നിലനിര്‍ത്തിയാല്‍ ലഖ്‌നൗവിനത് വലിയ ഗുണകരമാവുന്ന നീക്കമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അരങ്ങേറ്റം നടത്തിയതോടെ ഈ പദ്ധതി പാളിയിരിക്കുകയാണ്.

mayank yadav

കെകെആറിന് അല്‍പ്പം ആശ്വാസം

ആദ്യ ടി20യില്‍ ഹര്‍ഷിത് റാണക്ക് ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കിയിട്ടില്ല. ഇത് കെകെആറിനെ സംബന്ധിച്ച് അല്‍പ്പം ആശ്വാസമാണ്. ഹര്‍ഷിത് റാണക്ക് അരങ്ങേറാന്‍ അവസരം നല്‍കിയാല്‍ കെകെആറിന് അണ്‍ക്യാപ്പ്ഡ് താരമായി ഹര്‍ഷിതിനെ നിലനിര്‍ത്താനാവില്ല. അവസാന സീസണില്‍ കെകെആറിനെ കിരീടത്തിലേക്കെത്തിക്കാന്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് ഹര്‍ഷിത്. 13 മത്സരത്തില്‍ നിന്ന് 19 വിക്കറ്റുകളോടെയാണ് ഹര്‍ഷിത് മിന്നിച്ചത്. ഹര്‍ഷിതിനെ നിലനിര്‍ത്താന്‍ കെകെആര്‍ ആഗ്രഹിക്കുന്നുണ്ട്.

എന്നാല്‍ അണ്‍ക്യാപ്പ്ഡ് താരമല്ലാതെയായാല്‍ ഹര്‍ഷിതിനായി കോടികള്‍ മുടക്കുക കെകെആറിന് പ്രയാസമാവും. ആദ്യ ടി20യില്‍ ഹര്‍ഷിത് ഇല്ലാത്തത് കെകെആറിന് ഗുണം ചെയ്യും. എന്നാല്‍ പരമ്പരയില്‍ ഹര്‍ഷിത് അരങ്ങേറിയാന്‍ കെകെആറിന്റെ പ്രതീക്ഷകള്‍ തകരുമെന്ന കാര്യം ഉറപ്പാണ്. ഹര്‍ഷിതിന് ഈ പരമ്പരയിലൂടെത്തന്നെ ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കാന്‍ സാധ്യത കൂടുതലാണെന്ന് തന്നെ പറയാം.

പ്ലേയിങ് 11

ഇന്ത്യ- അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് (c), റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡി, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, മായങ്ക് യാദവ്, അര്‍ഷ്ദീപ് സിങ്

ബംഗ്ലാദേശ്- ലിറ്റന്‍ ദാസ്, പര്‍വേസ് ഹൊസൈന്‍ ഇമോന്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (c), തൗഹിദ് ഹൃദോയി, മഹമ്മൂദുല്ല, മെഹതി ഹസന്‍ മിറാസ്, ജാക്കര്‍ അലി, റിഷാദ് ഹൊസൈന്‍, ഷൊറിഫുല്‍ ഇസ്ലാം, ടസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍

Story first published: Sunday, October 6, 2024, 20:35 [IST]
Other articles published on Oct 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+