Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: 3ാം ടി20യില്‍ സഞ്ജുവിന് പകരം ജിതേഷ്? ഗംഭീര്‍ കൈവിടരുത്; ലാസ്റ്റ് ചാന്‍സ് നല്‍കണം

ഡല്‍ഹി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുകയാണ്. ആദ്യ മത്സരത്തില്‍ 7 വിക്കറ്റിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ 86 റണ്‍സിന്റെ വമ്പന്‍ ജയമാണ് നേടിയെടുത്തത്. ഇതോടെ മൂന്ന് മത്സര പരമ്പര 2-0ന് ഇന്ത്യ ഇറപ്പിക്കുകയും ചെയ്തു. ഇന്ത്യയുടെ വിജയക്കുതിപ്പിന് ഇടയിലും ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ് സഞ്ജു സാംസണ്‍. ആദ്യ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജു 29 റണ്‍സോടെ മിന്നിച്ചു. ഇതോടെ ആരാധകരുടെ പ്രതീക്ഷയും ഉയര്‍ന്നു.

എന്നാല്‍ രണ്ടാം ടി20യില്‍ വെറും 10 റണ്‍സോടെയാണ് സഞ്ജു മടങ്ങിയത്. ശ്രീലങ്കയ്‌ക്കെതിരേ രണ്ട് മത്സരത്തിലും ഡെക്കായ സഞ്ജുവിന് മുന്നിലുള്ള സുവര്‍ണ്ണാവസരമായിരുന്നു ബംഗ്ലാദേശ് പരമ്പര. ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യന്‍ ടീമില്‍ സീറ്റുറപ്പിക്കാന്‍ സഞ്ജുവിന് പരമ്പര മുതലാക്കേണ്ടത് അത്യാവശ്യമായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച നിലവാരം കാട്ടാന്‍ മലയാളി താരത്തിനായില്ല. യുവതാരങ്ങളടക്കം കസറുമ്പോഴും സഞ്ജു നിരാശപ്പെടുത്തുകയാണ്.

അതുകൊണ്ടുതന്നെ മൂന്നാം ടി20യില്‍ സഞ്ജുവിന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. സഞ്ജുവിനെ മൂന്നാം ടി20ക്കുള്ള പ്ലേയിങ് 11 നിന്ന് ഇന്ത്യ മാറ്റി നിര്‍ത്തുമോ?. സാധ്യത കൂടുതലാണെങ്കിലും സഞ്ജുവിന് ഒരു അവസരം കൂടി നല്‍കേണ്ടതായുണ്ട്. ഇന്ത്യ സഞ്ജുവിനെ പിന്തുണക്കണം എന്ന് പറയാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

പരിചയമില്ലാത്ത ബാറ്റിങ് പൊസിഷന്‍

സഞ്ജു സാംസണെ ഓപ്പണറായാണ് ഇന്ത്യ കളിപ്പിച്ചത്. സഞ്ജുവിനെ സംബന്ധിച്ച് ഒട്ടും പരിചയമില്ലാത്ത ബാറ്റിങ് പൊസിഷനാണിത്. ആദ്യ മത്സരത്തില്‍ സഞ്ജു നിര്‍ണ്ണായകമായ 29 റണ്‍സ് നേടിയിരുന്നു. ക്ലാസിക് ഷോട്ടുകള്‍ ഉള്‍പ്പെടെ കളിച്ച് മികവ് കാട്ടാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ രണ്ട് ബൗണ്ടറിയടക്കം നേടി തിളങ്ങിയെങ്കിലും വലിയ സ്‌കോറിലേക്കുയരാന്‍ അദ്ദേഹത്തിന് സാധിക്കാതെ പോയി.

10 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ഈ ഒരു പ്രകടനംകൊണ്ട് മാത്രം സഞ്ജുവിനെ പൂര്‍ണ്ണമായും തഴയരുത്. മോശമല്ലാത്ത സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. അനുഭവസമ്പത്തില്ലാത്ത ബാറ്റിങ് പൊസിഷനില്‍ ശരാശരി പ്രകടനമാണ് സഞ്ജു നടത്തിയതെന്ന് നിസംശയം പറയാം. അതുകൊണ്ടുതന്നെ തുടര്‍ അവസരങ്ങള്‍ നല്‍കാതെ സഞ്ജുവിനെ ഇപ്പോള്‍ തഴയുന്നത് നീതികേടാണെന്ന് പറയാം.

sanju samson ind vs ban

ടീമിന്റെ പദ്ധതിക്കനുസരിച്ച് കളിക്കാന്‍ ശ്രമിക്കുന്നു

ഗൗതം ഗംഭീര്‍ പരിശീലകനും സൂര്യകുമാര്‍ യാദവ് ടി20 ക്യാപ്റ്റനും ആയിരിക്കുന്ന ടീം ആക്രമണോത്സക ക്രിക്കറ്റ് കളിക്കാനാണ് കൂടുതല്‍ താല്‍പര്യം കാട്ടുന്നത്. അതുകൊണ്ടുതന്നെ ഓപ്പണറായി ഇറങ്ങുന്ന സഞ്ജു സാംസണ്‍ തുടക്കം മുതല്‍ ആക്രമിക്കാനാണ് ശ്രമിച്ചത്. വലിയ ഷോട്ട് കളിക്കാനുള്ള ശ്രമത്തിനിടെ വിക്കറ്റ് നഷ്ടമാകുന്നത് സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ പൂര്‍ണ്ണമായും സഞ്ജുവിനെ തഴയുന്നത് ശരിയായ രീതിയല്ല.

ടീമിന്റെ പദ്ധതിക്കനുസരിച്ച് കടന്നാക്രമിച്ച് കളിക്കാനാണ് സഞ്ജു ശ്രമിച്ചത്. എന്നാല്‍ ആദ്യ മത്സരത്തിലെപ്പോലെ ഭാഗ്യം അദ്ദേഹത്തെ തുണച്ചില്ല. ഐപിഎല്ലിലെപ്പോലെ വലിയ ഇന്നിങ്‌സ് സഞ്ജുവില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു. പക്ഷെ ഇതിനോട് പലപ്പോഴും നീതികാട്ടാന്‍ സഞ്ജുവിന് സാധിക്കാത്തതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്. എന്നാല്‍ ഓപ്പണറായി വെറും രണ്ട് മത്സരങ്ങള്‍ മാത്രം കഴിയുമ്പോഴേക്കും സഞ്ജുവിനെ വിചാരണ ചെയ്യുന്നതും വിലയിരുത്തുന്നതും ശരിയാകില്ല.

ഓപ്പണിങ്ങില്‍ വലിയ ഭാവിയുണ്ട്

സഞ്ജു സാംസണിന് ഓപ്പണിങ്ങില്‍ വലിയ ഭാവിയുണ്ടെന്ന് പറയാം. പക്വതയോടെ കളിക്കാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്. എന്നാല്‍ സഞ്ജുവില്‍ നിന്ന് വലിയ ഇന്നിങ്‌സുകള്‍ ഉണ്ടാകുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. സഞ്ജുവിന്റെ ഐപിഎല്ലിലെ പ്രകടനങ്ങള്‍ നോക്കുമ്പോള്‍ പല തവണ വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

എന്നാല്‍ ഇന്ത്യക്കായി കളിക്കുമ്പോള്‍ ഈ മികവ് കാണാന്‍ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്നത്. പക്ഷെ സഞ്ജുവിന് തുടര്‍ അവസരങ്ങള്‍ നല്‍കാതെ ഇപ്പോള്‍ തഴയുന്നത് താരത്തിന്റെ കരിയറിനെ കാര്യമായി ബാധിച്ചേക്കും. അതുകൊണ്ടുതന്നെ മൂന്നാം ടി20യിലും സഞ്ജുവിനെ കളിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

Story first published: Thursday, October 10, 2024, 14:11 [IST]
Other articles published on Oct 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+