For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: സഞ്ജു സാംസണ്‍ വേണ്ട, ടി20 ടീമില്‍ ജുറേല്‍ വരണം! കസറിയടിക്കും

മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം ടി20 പരമ്പര വരാനിരിക്കുകയാണ്. ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരകള്‍ വരാനിരിക്കെ ഇന്ത്യ ടി20 പരമ്പരയില്‍ പല സൂപ്പര്‍ താരങ്ങള്‍ക്കും വിശ്രമം നല്‍കിയേക്കും. സൂര്യകുമാര്‍ ഇന്ത്യയുടെ ക്യാപ്റ്റനായി ടി20 പരമ്പരയില്‍ ഉണ്ടാവുമെന്നുറപ്പാണ്. ഇന്ത്യയുടെ ടി20 ടീമില്‍ പല താരങ്ങളും ഇടം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ചില അപ്രതീക്ഷിത തഴയലുകള്‍ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യ വിക്കറ്റ് കീപ്പര്‍ റോളില്‍ സഞ്ജു സാംസണെ പരിഗണിക്കുമോയെന്നതാണ് പ്രധാനപ്പെട്ട ചോദ്യങ്ങളിലൊന്ന്. റിഷഭ് പന്ത് ടീമിലുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇഷാന്‍ കിഷനെ പകരക്കാരനായി ഇന്ത്യ പരിഗണിച്ചേക്കും. അങ്ങനെ വരുമ്പോള്‍ രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ ടീമിലുണ്ടാവുമോ?. ഇന്ത്യ സഞ്ജുവിനെയല്ല മറിച്ച് ദ്രുവ് ജുറേലിനെയാണ് ടി20യില്‍ പിന്തുണക്കേണ്ടത്. ഇതിന് ചില കാരണങ്ങളുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം.

സഞ്ജുവിനെക്കാള്‍ മികച്ച ഫിനിഷര്‍

ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റിങ് കരുത്ത് ശക്തമാണ്. ഇന്ത്യക്ക് വേണ്ടത് മധ്യനിരയിലും ഫിനിഷര്‍ റോളിലും തിളങ്ങാന്‍ ശേഷിയുള്ള താരങ്ങളെയാണ്. സഞ്ജു സാംസണെ ടീമിലെടുത്താലും ടോപ് ഓഡറില്‍ മാത്രമേ കളിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. ടി20യില്‍ ഫിനിഷര്‍ റോളിലേക്ക് സഞ്ജുവിനെ പരിഗണിക്കുന്നതില്‍ വലിയ കാര്യമില്ലെന്ന് പറയാം. ദ്രുവ് ജുറേല്‍ സഞ്ജുവിനെക്കാള്‍ മികച്ച ഫിനിഷറാണ്. ഡെത്തോവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുണ്ട്.

തുടര്‍ച്ചയായി സിക്‌സുകള്‍ പറത്താനും വ്യത്യസ്തമായ ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്താനും ജുറേലിന് ശേഷിയുണ്ട്. സഞ്ജു സാംസണ്‍ ഡെത്തോവറില്‍ കൂടുതല്‍ മികവ് കാട്ടാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനല്ല. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ജുറേലിനെപ്പോലൊരു താരത്തെയാണ് വിക്കറ്റ് കീപ്പറായി ആവശ്യമുള്ളത്. സഞ്ജു സാംസണെക്കാള്‍ സ്ഥിരതയുള്ള ബാറ്റ്‌സ്മാനാണ് ജുറേലെന്ന് പറയാം. അതുകൊണ്ടുതന്നെ ഇന്ത്യ ജുറേലിന് കൂടുതല്‍ അവസരം നല്‍കേണ്ടതാണ്.

sanju samson ind vs ban

ജുറേലിന് മൂന്ന് ഫോര്‍മാറ്റിലും ഭാവിയുണ്ട്

സഞ്ജു സാംസണെ ഇന്ത്യ ടി20യിലേക്ക് മാത്രമാണ് പരിഗണിക്കുന്നത്. എന്നാല്‍ ദ്രുവ് ജുറേലിന് മൂന്ന് ഫോര്‍മാറ്റിലും വലിയ ഭാവിയുണ്ട്. ടി20യിലും ഏകദിനത്തിലും വലിയ കരിയര്‍ സൃഷ്ടിക്കാന്‍ കഴിവുള്ള താരമാണ് ജുറേല്‍. എന്നാല്‍ സഞ്ജുവിന് ടി20ക്ക് അപ്പുറത്തേക്ക് ഭാവിയുണ്ടെന്ന് സെലക്ടര്‍മാരും ടീം മാനേജ്‌മെന്റും കരുതുന്നില്ല. അടിച്ചു തകര്‍ത്ത് കളിക്കുന്നതോടൊപ്പം നിലയുറപ്പിച്ച് കളിക്കാനും കഴിവുള്ള താരങ്ങളിലൊരാളാണ് ജുറേല്‍.

എന്നാല്‍ സഞ്ജു സാംസണ്‍ ഒറ്റ ശൈലിയെ മാത്രം വിശ്വസിച്ച് കളിക്കുന്ന താരമാണ്. ജുറേലിനെ കൂടുതല്‍ പിന്തുണച്ച് വളര്‍ത്തുന്നത് ഇന്ത്യക്ക് ഭാവിയിലും ഗുണം ചെയ്‌തേക്കും. എന്നാല്‍ സഞ്ജുവിനെ ടി20യില്‍ പിന്തുണക്കുമ്പോഴും അവസരം മുതലാക്കുന്നതില്‍ അദ്ദേഹം പരാജയപ്പെടുകയാണ്. അവസാന ശ്രീലങ്കന്‍ പരമ്പരയില്‍ രണ്ട് മത്സരത്തിലും സഞ്ജു സാംസണ്‍ ഡെക്കിനാണ് പുറത്തായത്. അതുകൊണ്ടുതന്നെ ഇനിയും സഞ്ജുവിനെ പിന്തുണക്കുന്നതില്‍ കാര്യമില്ല.

സഞ്ജു ഉത്തരവാദിത്തമില്ലാത്ത താരം

സഞ്ജു സാംസണ്‍ പ്രതിഭാശാലിയാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര ടി20യിലെ കണക്കുകള്‍ നിരാശപ്പെടുത്തുന്നതാണ്. അവസരത്തിനൊത്ത് ഉയരാന്‍ സഞ്ജുവിന് സാധിക്കുന്നില്ല. സമ്മര്‍ദ്ദ സാഹചര്യത്തിലെ സഞ്ജുവിന്റെ കണക്കുകള്‍ നിരാശപ്പെടുത്തുന്നതാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണെങ്കിലും ഇന്ത്യന്‍ ടീമിനൊപ്പം ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ സഞ്ജു പിന്നോട്ടാണ്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ ചില പ്രകടനങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ സഞ്ജുവിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ കണക്കുകള്‍ പ്രതീക്ഷക്കൊത്തുള്ളതല്ല. അതുകൊണ്ടുതന്നെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിവുള്ള ജുറേലിനെപ്പോലുള്ള യുവതാരങ്ങളെ പിന്തുണച്ച് വളര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് പറയാം. ഗൗതം ഗംഭീര്‍ സഞ്ജുവിനെ വളരെയധികം പിന്തുണച്ചിരുന്ന പരിശീലകനാണ്. എന്നാല്‍ ശ്രീലങ്കന്‍ പരമ്പരയില്‍ നിരാശപ്പെടുത്തിയതോടെ ഗംഭീറിനും സഞ്ജുവിനെ പിന്തുണക്കാനുള്ള താല്‍പര്യം കുറഞ്ഞിട്ടുണ്ടാവും.

Story first published: Monday, September 23, 2024, 17:59 [IST]
Other articles published on Sep 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+