For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: പാക് ടീമിനെ വീഴ്ത്തി ബംഗ്ലാദേശ്, കോലിക്കും രോഹിത്തിനും ചങ്കിടിപ്പ്! കാരണമിതാണ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇടവേളക്ക് ശേഷം ടെസ്റ്റ് പരമ്പരക്ക് ഒരുങ്ങുകയാണ്. ബംഗ്ലാദേശിനെതിരേ രണ്ട് മത്സര ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ കളിക്കാന്‍ പോകുന്നത്. ഇതിനായുള്ള മുന്നൊരുക്കത്തിലേക്ക് ഇന്ത്യ കടന്ന് കഴിഞ്ഞു. ബംഗ്ലാദേശ് പൊതുവേ ദുര്‍ബലരായ നിരയായതിനാല്‍ ഇന്ത്യ രണ്ടാം നിര ടീമിനെ കളത്തിലിറക്കാനാണ് ആലോചിക്കുന്നതെന്നാണ് സൂചന. എന്നാല്‍ പാകിസ്താനെ തകര്‍ത്ത് ബംഗ്ലാദേശ് ഇന്ത്യക്ക് വലിയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് കസറാനാവുമെന്ന് ഉറപ്പാണ്. പാകിസ്താനെതിരേ ബംഗ്ലാദേശിന്റെ സ്പിന്നര്‍മാര്‍ ഗംഭീര പ്രകടനം നടത്തിയാണ് ടീമിന് വിജയം നേടിക്കൊടുത്തത്. ഇന്ത്യയിലേക്കെത്തുമ്പോഴും ബംഗ്ലാദേശ് സ്പിന്നര്‍മാര്‍ ഇതേ മികവ് കാഴ്ചവെച്ചാല്‍ രോഹിത് ശര്‍മയും സംഘവും വിയര്‍ക്കുമെന്നുറപ്പാണ്. ബംഗ്ലാദേശ് സ്പിന്നര്‍മാരുടെ പ്രകടനം ഇന്ത്യക്ക് വലിയ തലവേദനയാകുമെന്നുറപ്പാണ്. പ്രധാനമായും രോഹിത് ശര്‍മയും വിരാട് കോലിയുമാണ് കരുതിയിരിക്കേണ്ടത്.

ഇന്ത്യയുടെ രണ്ട് സൂപ്പര്‍ താരങ്ങളുടേയും സ്പിന്നിലെ സമീപകാല പ്രകടനങ്ങള്‍ അത്ര മികച്ചതല്ല. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യ ആശങ്കപ്പെടേണ്ടതായുണ്ട്. ബംഗ്ലാദേശിന്റെ സ്പിന്‍ നിരയില്‍ മെഹതി ഹസന്‍ മിറാസ്, ഷക്കീബ് അല്‍ ഹസന്‍, തയ്ജുല്‍ ഇസ്ലാം എന്നിവരാണ് ബംഗ്ലാദേശിന്റെ പ്രധാന സ്പിന്നര്‍മാര്‍. ഇവരെല്ലാം ഇന്ത്യയില്‍ കളിച്ച് മികവ് കാട്ടിയിട്ടുള്ളവരാണ്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് ഇന്ത്യയില്‍ മത്സരം കളിക്കുമ്പോള്‍ വലിയ ആത്മവിശ്വാസമുണ്ടാവും.

ബംഗ്ലാദേശിന്റെ സ്പിന്നര്‍മാരുടെ ഇത്തവണത്തെ ഡബ്ല്യുറ്റിസിയിലെ പ്രകടനം നോക്കുമ്പോള്‍ അതി ഗംഭീരമാണെന്ന് തന്നെ പറയാം. തയ്ജുല്‍ ഇസ്ലാം 8 ഇന്നിങ്‌സില്‍ പന്തെറിഞ്ഞ് 18 വിക്കറ്റാണ് നേടിയത്. മെഹതി ഹസന്‍ മിറാസ് 9 ഇന്നിങ്‌സില്‍ നിന്ന് 18 വിക്കറ്റും വീഴ്ത്തി. ഈ പ്രകടന കണക്ക് ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നതാണ്. ആക്രമണോത്സക ക്രിക്കറ്റ് കളിക്കാന്‍ ബംഗ്ലാദേശിന് സാധിക്കുന്നു. ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാരുടെ സ്പിന്നിനെതിരായ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്.

kl rahul axar patel

ഇന്ത്യയുടെ സ്പിന്‍ ദൗര്‍ബല്യം അവസാന ശ്രീലങ്കന്‍ പരമ്പരയില്‍ വ്യക്തമായിരുന്നു. ശ്രീലങ്കയിലെ സ്പിന്‍ പിച്ചില്‍ ഇന്ത്യയുടെ പ്രധാന ബാറ്റ്‌സ്മാന്‍മാരടക്കം പതറി. രോഹിത് ശര്‍മ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും വിരാട് കോലിയും കെ എല്‍ രാഹുലുമെല്ലാം പതറി. കോലിക്കും രോഹിത്തിനും സ്പിന്നില്‍ 55ന് മുകളില്‍ ശരാശരി ടെസ്റ്റിലുണ്ടായിരുന്നു. എന്നാല്‍ 2020മുതലുള്ള കണക്ക് നോക്കുമ്പോള്‍ കോലിയുടെ സ്പിന്നിനെതിരായ ശരാശരി 31ല്‍ താഴെയും രോഹിത്തിന്റേത് 42ല്‍ താഴെയുമാണ്.

ഇത് ആശങ്കയുണ്ടാക്കുന്ന കണക്കുകളാണ്. 2020 മുതലുള്ള കണക്ക് നോക്കുമ്പോള്‍ വിരാട് കോലി 31 ഇന്നിങ്‌സാണ് കളിച്ചത്. 680 റണ്‍സാണ് ആകെ നേടിയത്. ഇതില്‍ സ്പിന്നിനെതിരായ ശരാശരി 32.38 ആണ്. ഇതില്‍ ഇന്ത്യയില്‍ 17 ഇന്നിങ്‌സാണ് കോലി കളിച്ചത്. സ്പിന്നിനെതിരേ 30.26 ആണ് കോലിയുടെ ഇന്ത്യയിലെ ശരാശരി. രോഹിത് ശര്‍മ 32 ഇന്നിങ്‌സ് ആകെ കളിച്ച് 810 റണ്‍സാണ് നേടിയത്. 40.5 ആണ് ശരാശരി.

ഇന്ത്യയിലെ രോഹിത്തിന്റെ കണക്കുകളിലേക്ക് വരുമ്പോള്‍ 22 ഇന്നിങ്‌സില്‍ നിന്ന് 662 റണ്‍സാണ് നേടിയത്. 41.37 ശരാശരി സ്പിന്നിനെതിരേയുണ്ട്. കോലിയെക്കാള്‍ സ്പിന്നിനെ നേരിടാന്‍ മിടുക്ക് രോഹിത് ശര്‍മക്കുണ്ട്. എന്നാല്‍ ടീമിന്റെ സ്പിന്നിനെതിരായ പ്രകടനം ശരാശരിക്ക് താഴെയാണ്.

അതുകൊണ്ടുതന്നെ ബംഗ്ലാദേശ് സ്പിന്നര്‍മാര്‍ ഇന്ത്യക്ക് വലിയ ഭീഷണി ഉണ്ടാക്കുന്നുണ്ടെന്ന് ഉറപ്പാണ്. ബംഗ്ലാദേശ് പരമ്പര ഇന്ത്യക്ക് അനായാസം ജയിക്കാനാവില്ല. സ്പിന്‍ കെണിയൊരുക്കിയാല്‍ ഇന്ത്യ തന്നെ ഈ കെണിയില്‍ വീഴാന്‍ സാധ്യതയുണ്ട്.

Story first published: Monday, August 26, 2024, 9:01 [IST]
Other articles published on Aug 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+