For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: രോഹിത്തും ദ്രാവിഡുമെങ്കില്‍ അന്ന് സഞ്ജു തെറിച്ചേനെ!! ഗംഭീര്‍ മുത്താണ്, സൂര്യയും

ഹൈദരാബാദ്: ഇന്ത്യന്‍ ടി20 ടീമില്‍ തന്റെ സമയം അവസാനിച്ചിട്ടില്ലെന്നു തീപ്പൊരി സെഞ്ച്വറിയുമായി കാണിച്ചു തന്നിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. മൂന്നാം ടി20യില്‍ ഓപ്പണറായെത്തി 47 ബോളില്‍ 111 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 11 ഫോറുകളും എട്ടു സിക്‌സറുകളുമടക്കമാണിത്. സഞ്ജുവിന്റെ ഈ ഗംഭീര ഇന്നിങ്‌സിന്റെ ക്രെഡിറ്റ് രണ്ടു പേര്‍ക്കു മാത്രം അവകാശപ്പെട്ടതാണ്. ഒരാള്‍ കോച്ച് ഗൗതം ഗംഭീറാണെങ്കില്‍ മറ്റൊരാള്‍ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമാണ്.

മുന്‍ഗാമികളായ വിരാട് കോലി- രവി ശാസ്ത്രി, രോഹിത് ശര്‍മ- രാഹുല്‍ ദ്രാവിഡ് എന്നിവരില്‍ നിന്നും ഒരിക്കലും ലഭിച്ചിട്ടില്ലാത്ത പിന്തുണയാണ് ഗംഭീര്‍- സൂര്യ ജോടിയില്‍ നിന്നും സഞ്ജുവിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. കരിയര്‍ തിരിച്ചുപിടിക്കാന്‍ അദ്ദേഹത്തെ സഹായിച്ചതും ഇതു തന്നെയാണെന്നു നിസംശയം പറയാം.

SANJU SAMSON- SURYAKUMAR YADAV

സഞ്ജു ടീമിന് പുറത്തായേനെ

ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയ്ക്കു മുമ്പ് ശ്രീലങ്കന്‍ പര്യടനത്തിലാണ് സഞ്ജു സാംസണ്‍ ഇന്ത്യക്കായി കളിച്ചത്. ഈ പരമ്പരയില്‍ കളിച്ച രണ്ടു മല്‍സരങ്ങളിലും അദ്ദേഹം ഡെക്കാവുകയും ചെയ്തു. ഒരു കളിയില്‍ ഓപ്പണറായി ഇറങ്ങിയാണ് സഞ്ജു ഗോള്‍ഡന്‍ ഡെക്കായത്. പരിശീലക സ്ഥാനത്തു രാഹുല്‍ ദ്രാവിഡും ക്യാപ്റ്റനായി രോഹിത് ശര്‍മയുമായിരുന്നെങ്കില്‍ പരമ്പരയ്ക്കു ശേഷം സഞ്ജുവിനെ ടീമില്‍ നിന്നും പുറത്താക്കുമെന്നുറപ്പായിരുന്നു.

പക്ഷെ നിലവിലെ കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും അത്തരമൊരു മണ്ടത്തരം കാണിച്ചില്ല. സഞ്ജുവിന്റെ കഴിവില്‍ വിശ്വാസമര്‍പ്പിച്ച അവര്‍ ബംഗ്ലാദേശുമായുള്ള പരമ്പരയിലും നിലനിര്‍ത്തുകയായിരുന്നു. ഇതു മാത്രമല്ല സഞ്ജുവിനെ ഓപ്പണിങില്‍ പരീക്ഷിക്കാനുള്ള ചങ്കൂറ്റവും ഇവര്‍ കാണിച്ചു. ആദ്യ രണ്ടു കളിയില്‍ അദ്ദേഹത്തിനു വലിയ ഇന്നിങ്‌സ് കളിക്കാനായില്ല. 29, 10 എന്നിങ്ങനെ സ്‌കോറുകള്‍ നേടാനേ കഴിഞ്ഞുള്ളൂ.

ഇതോടെ മൂന്നാമത്തെും അവസാനത്തെയും കളിയില്‍ സഞ്ജുവിനെ പുറത്ത് ഇരുത്തുമോയെന്നും ആരാധകര്‍ ഭയപ്പെട്ടു. പക്ഷെ ഗംഭീറും സൂര്യയും അതു ചെയ്തില്ല. ഒരിക്കല്‍ക്കൂടി സഞ്ജുവിനു ഓപ്പണിങ് റോള്‍ അവര്‍ നല്‍കുകയായിരുന്നു. ഇതിനു ഫലം ലഭിക്കുകയും ചെയ്തു.

ഈ തരത്തിലുള്ള പിന്തുണയാണ് മുന്‍ ടീം മാനേജ്‌മെന്റുകളില്‍ നിന്നും സഞ്ജുവിനു ലഭിക്കാതെ പോയത്. ഒന്നോ, രണ്ടോ കളിയില്‍ ഫ്‌ളോപ്പായാല്‍ ഉടന്‍ അദ്ദേഹത്തെ മാറ്റുകയാണ് രോഹിത്തും കോലിയുമെല്ലാം ചെയ്തു കൊണ്ടിരുന്നത്.

ഗംഭീറിന്റെ വിശ്വാസം

സഞ്ജു സാംസണെന്ന ബാറ്ററില്‍ തനിക്കു എത്ര മാത്രം വിശ്വാസമുണ്ടെന്നു ലോകത്തിനു കാണിച്ചു കൊടുത്തിരിക്കുകയാണ് കോച്ച് ഗൗതം ഗംഭീര്‍. നേരത്തേ ഇന്ത്യന്‍ ടീമിന്റെ കോച്ചാവുന്നതിനു മുമ്പ് സഞ്ജുവിനെ പല തവണ പുകഴ്ത്തുകയും കളിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.

SANJU SAMSON- GAUTAM GAMBHIR

ഇപ്പോള്‍ മുഖ്യ കോച്ചായി വന്നപ്പോള്‍ സഞ്ജുവിനു അവസരങ്ങള്‍ നല്‍കി വാക്ക് പാലിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. ഗംഭീര്‍ സ്ഥാനമേറ്റെടുത്ത ശേഷം ആറു ടി20കളിലാണ് ഇന്ത്യന്‍ ടീം കളിച്ചത്. ഇതില്‍ അഞ്ചിലും സഞ്ജുവിനു അവസരങ്ങള്‍ നല്‍കുകയും ചെയ്തു.

സഞ്ജുവിനെ കളിപ്പിച്ചില്ലെങ്കില്‍ അതു അദ്ദേഹത്തിന്റെ നഷ്ടമല്ല, മറിച്ച് ഇന്ത്യന്‍ ടീമിന്റെ നഷ്ടമാണെന്നായിരുന്നു ഗംഭീര്‍ ഒരിക്കല്‍ ചൂണ്ടിക്കാട്ടിയത്. ഇതു എത്ര മാത്രം ശരിയാണെന്നു കഴിഞ്ഞ ടി20യിലെ വെടിക്കെട്ട് സെഞ്ച്വറിയോടെ തെളിയിച്ചിരിക്കുകയാണ് മലയാളി താരം.

ബാറ്റിങില്‍ സഞ്ജുവിനു ഏറ്റവും അനുയോജമായ ബാറ്റിങ് പൊസിഷന്‍ ടോപ് ഓര്‍ഡറാണെന്നു ഉറച്ച ബോധ്യമുള്ള ഗംഭീര്‍ അതു തന്നെയാണ അദ്ദേഹത്തിനു ഇപ്പോള്‍ നല്‍കുകയും ചെയ്യുന്നത്. നേരത്തേയുള്ള ടീം മാനേജ്‌മെന്റുകള്‍ പലപ്പോഴും അഞ്ച്- ആറ് സ്ഥാനങ്ങളിലാണ് സഞ്ജുവിനെ പരീക്ഷിച്ചിട്ടുള്ളത്. ഈ കാരണത്താല്‍ തന്നെ കഴിവ് പൂര്‍ണമായി പുറത്തെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചതുമില്ല.

Story first published: Sunday, October 13, 2024, 12:43 [IST]
Other articles published on Oct 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+