For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: പാകിസ്താനെ തൂത്തുവാരി, ഇന്ത്യയില്‍ വിറച്ച് ബംഗ്ലാ ടീം! ചതിച്ചതോ? കാരണമറിയാം

ചെന്നൈ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വന്‍ പരാജയഭീഷണിയിലാണ് ബംഗ്ലാദേശ് ടീം. 515 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്ന നജ്മുല്‍ ഹുസൈന്‍ ഷാന്റോയുടെ ടീം മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റിനു 158 റണ്‍സെന്ന നിലയില്‍ പതറുകയാണ്. ആറു വിക്കറ്റ് ശേഷിക്കെ അവര്‍ക്കു ജയിക്കാന്‍ ഇനിയും 357 റണ്‍സ് കൂടി വേണം. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ നാലാംദിനം തന്നെ ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ഇന്ത്യ തകര്‍പ്പന്‍ ജയം കൊയ്യാനാണ് സാധ്യത.

പാകിസ്താനെ അവരുടെ നാട്ടില്‍ വച്ച് ടെസ്റ്റ് പരമ്പരകയില്‍ 2-0നു തൂത്തുവാരിയാണ് ബംഗ്ലാദേശ് ടീം ഇന്ത്യയിലെത്തിയത്. ഇന്ത്യയെ വിറപ്പിക്കുമെന്നു അവര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. പക്ഷെ ഇപ്പോള്‍ ബംഗ്ലാ ടീം വലിയ പരാജയത്തിന്റെ ഭീതിയിലാണ്. പാക് ടീമിനെ തരിപ്പണമാക്കിയ ബംഗ്ലാ ടീമിന് സംഭവിച്ചതെന്ത്? ഇന്ത്യയുടെ മിടുക്കല്ല ഇതിനു പിന്നിലെ യഥാര്‍ഥ കാരണം. ഇതേക്കുറിച്ച് തുറന്നു പറഞ്ഞത് ബംഗ്ലാദേശ് പേസര്‍ ടസ്‌കിന്‍ അഹമ്മദാണ്.

BANGLADESH BATTING

ബംഗ്ലാദേശിനെ ചതിച്ചത് ഈ കാര്യം

ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന എസ്ജി ബോളാണ് (SG Ball) ബംഗ്ലാദേശ് ടീമിനെ കുഴപ്പത്തിലാക്കിയതെന്നാണ് ടസ്‌കിന്‍ അഹമ്മദ് ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഈ ബോളുകള്‍ എങ്ങനെ നന്നായി ഉപയോഗിക്കാമെന്നു ഇപ്പോഴും തങ്ങള്‍ക്കു അറിയില്ലെന്നും താരം ചൂണ്ടിക്കാണിക്കുന്നു.

പാകിസ്താനില്‍ ഞങ്ങള്‍ വളരെ നന്നായിട്ടു തന്നെയാണ് ടെസ്റ്റില്‍ കളിച്ചത്. അതിനാല്‍ തന്നെ വിജയിക്കുകയും ചെയ്തു. ഇന്ത്യയിലെ സാഹചര്യങ്ങള്‍ വെല്ലുവിളിയുയര്‍ത്തുന്നതാണ്. എസ്ജി ബോളുകള്‍ കാരണം ഇന്ത്യക്കു കൂടുതല്‍ ആനുകൂല്യം ലഭിക്കുകയും ചെയ്യുന്നു. കുട്ടിക്കാലം മുതല്‍ തന്നെ ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ എസ്ജി ബോളുകള്‍ കൊണ്ടാണ് കളിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ ഈ ബോളുകള്‍ എങ്ങനെ നന്നായി ഉപയോഗിക്കാമെന്നു ഞങ്ങളേക്കാള്‍ നന്നായി അവര്‍ക്കു അറിയുകയും ചെയ്യാമെന്നും ടസ്‌കിന്‍ വിശദമാക്കി.

ബംഗ്ലാദേശ് ഉപയോഗിക്കുന്ന ബോളേത്?

നാട്ടില്‍ നടക്കുന്ന ടെസ്റ്റുകളില്‍ ബംഗ്ലാദേശ് ടീം ഉപയോഗിക്കാറുള്ളത് കൂക്കാബുറ (Kookaburra) ബോളുകളാണ്. പക്ഷെ, നാട്ടിലെ ടെസ്റ്റ് മല്‍സരങ്ങളില്‍ എസ്ജി ബോളുകള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണ്. ഇതിനു മറ്റു ബോളുകളെ അപേക്ഷിച്ച് കൂടുതല്‍ സീം മൂവ്‌മെന്റ് ലഭിക്കുകയും ചെയ്യാറുണ്ട്. സ്ഥിരമായി ഈ ബോള്‍ ഉപയോഗിച്ച് ഹോം ടെസ്റ്റുകളില്‍ കളിക്കുന്നതിനാല്‍ ഇതു ഇന്ത്യക്കു മറ്റു ടീമുകള്‍ക്കു മേല്‍ മുന്‍തൂക്കവും നല്‍കാറുണ്ടെന്നതാണ് യാഥാര്‍ഥ്യം.

LITTON DAS

നേരത്തേ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയെ തുടക്കത്തില്‍ വിറപ്പിക്കാന്‍ ബംഗ്ലാദേശിനായിരുന്നു. 30 ഓവറിനിടെ ഇന്ത്യയുടെ നാലു മുന്‍നിര വിക്കറ്റുകള്‍ ബംഗ്ലാദേശ് പിഴുതിരുന്നു. പക്ഷെ ബോള്‍ കൂടുതല്‍ പഴയതായി കൊണ്ടിരിക്കെ ബംഗ്ലാദേശ് ആക്രമണത്തിന്റെ മൂര്‍ച്ച നഷ്ടപ്പെടുകയും ചെയ്തു. ഇതു മനസ്സിലാക്കിയാണ് ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും അറ്റാക്കിങ് ഇന്നിങ്‌സുകളുമായി ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നത്.

അശ്വിന്‍ 113 റണ്‍സുമായി ഇന്ത്യന്‍ ഇന്നിങ്‌സിലെ അമരക്കാരനായി മാറിയപ്പോള്‍ ജഡേജ 86 റണ്‍സും നേടിയിരുന്നു. ഇതോടെയാണ് ആറിന് 144 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യന്‍ ടോട്ടല്‍ 376 റണ്‍സിലെത്തിയത്. ഒന്നാമിന്നിങ്‌സില്‍ 227 റണ്‍സിന്റെ വലിയ ലീഡ് നേടിത്തന്നതും അശ്വിന്റെയും ജഡ്ഡുവിന്റെയും പോരാട്ടവീര്യമാണ്.

ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്ന ബംഗ്ലാദേശ് മറുപടി ബാറ്റിങില്‍ തകര്‍ന്നടിയുകയായിരുന്നു. വെറും 149 റണ്‍സിനാണ് അവര്‍ കൂടാരം കയറിയത്. തുടര്‍ന്ന് രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനു ഇറങ്ങിയ ഇന്ത്യ നാലു വിക്കറ്റിനു 287 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

Story first published: Saturday, September 21, 2024, 19:31 [IST]
Other articles published on Sep 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+