For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: ജയ്‌സ്വാള്‍ പേടിക്കണം, റുതുരാജിനായി വമ്പന്‍ പ്ലാന്‍!! അഗാര്‍ക്കര്‍ എല്ലാം തീരുമാനിച്ചു?

മുംബൈ: ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയില്‍ നിന്നും യുവതാരം യശസ്വി ജയ്‌സ്വാള്‍ തഴയപ്പെട്ടപ്പോള്‍ വലിയ വിമര്‍ശനങ്ങള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. അഭിഷേക് ശര്‍മയെ മാത്രം സ്‌പെഷ്യലിസ്റ്റ് ഓപ്പണറായി ഉള്‍പ്പെടുത്തിയുള്ള ടീമിനെയാണ് അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. എന്നാല്‍ ടി20 പരമ്പരയില്‍ എന്തുകൊണ്ട് റുതുരാജ് ഉള്‍പ്പെട്ടിട്ടില്ല എന്നതിന്റെ കാരണം ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.

യുവതാരത്തിനു വേണ്ടി കൂടുതല്‍ വലിയ പ്ലാനുകളാണ് അഗാര്‍ക്കറിനുള്ളതെന്നും ഈ കാരണത്താലാണ് ടി20 പരമ്പരയില്‍ നിന്നും മാറ്റിനിര്‍ത്തിയതെന്നുമാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. നിലവില്‍ ഇറാനി കപ്പില്‍ മുംബൈയുമായുള്ള പോരാട്ടത്തില്‍ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ നയിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം.

RUTURAJ GAIKWAD

ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ടീമിലേക്ക്

ഈ വര്‍ഷമസാനത്തോടെ ഓസ്‌ട്രേലിയയുമായി അവരുടെ നാട്ടില്‍ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. നവംബര്‍ മുതല്‍ അടുത്ത വര്‍ഷം ജനുവരി വരെ നീളുന്ന പര്യടനത്തില്‍ അഞ്ചു ടെസ്റ്റുകളാണുള്ളത്. ഓസീസ് പര്യടനത്തിനായി ബാക്കപ്പ് ഓപ്പണറുടെ റോളിലേക്കു പരിഗണിക്കപ്പെടുന്നത് റുതുരാജ് ഗെയ്ക്വാദാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഓസീസുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കായി റുതുരാജിനെ തയ്യാറാക്കി നിര്‍ത്തുകയെന്നത് അജിത് അഗാര്‍ക്കറുംം ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറുമെടുത്ത തീരുമാനമാണെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ഈ കാരണത്താല്‍ റെഡ് ബോള്‍ മല്‍സരമായ ഇറാനി കപ്പില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്കായി കളിക്കാന്‍ താരത്തോടു ആവശ്യപ്പെടുകയായിരുന്നു.

ജയ്‌സ്വാളിനു ഭീഷണി

നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നായകന്‍ രോഹിത് ശര്‍മയും യുവതാരം യശസ്വി ജയ്‌സ്വാളുമാണ് ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാര്‍. ഓസ്‌ടേലിയയുമായുള്ള ടെസ്റ്റ് പരമ്പരയിലും ഇവര്‍ക്കു തന്നെയായിരിക്കും പ്രഥമ പരിഗണന. എന്നാല്‍ ഓസ്‌ട്രേസിയയില്‍ ജയ്‌സ്വാള്‍ നിറംമങ്ങുകയോ, പരിക്കേല്‍ക്കുകയോ ചെയ്താല്‍ ബാക്കപ്പായി റുതുരാജ് ഗെയ്ക്വാദിനെ തയ്യാറാക്കി നിര്‍ത്താനാണ് ടീം മാനേജ്‌മെന്റിന്റെ പ്ലാന്‍. ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തമാണ് ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്.

ടി20യിലെ സ്ഥിരം ഓപ്പണിങ് ജോടികളായ യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍ എന്നിവര്‍ക്കു ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയില്‍ വിശ്രമം നല്‍കിയിട്ടും എന്തുകൊണ്ട് റുതുരാജ് ഗെയ്ക്വാദിനെ ഉള്‍പ്പെടുത്തിയില്ലെന്നു ചര്‍ച്ചകളും വിമര്‍ശനങ്ങളും നടക്കുകയാണ്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ അദ്ദേഹത്തെ മൂന്നാം ഓപ്പണറായി വേണമെന്നാണ് ടീം മാനേജ്‌മെന്റിന്റെ ആഗ്രഹം.

അഞ്ചു ടെസ്റ്റുകളുടെ ദൈര്‍ഘ്യമോറിയ പരമ്പരയായതിനാല്‍ താരങ്ങള്‍ക്കു പരിക്കുകളേല്‍ക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ നിങ്ങള്‍ക്കു മൂന്നാമതൊരു ഓപ്പണറെ കൂടി ടീമിനൊപ്പം ആവശ്യമായി വരികയും ചെയ്യും. ഈ റോളിലേക്കു റുതുരാജല്ലാതെ ഇന്ത്യക്കു കൂടുതല്‍ ഓപ്ഷനുകളില്ല. അതിനാല്‍ തന്നെ റെഡ് ബോള്‍ മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചുകൊണ്ടിരിക്കുകയും വേണം. ഈ കാരണത്താലാണ് ഇറാനി കപ്പില്‍ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനായി കളിക്കാന്‍ റുതുരാജിനോടു ആവശ്യപ്പെട്ടതെന്നും ബിസിസിഐയുമായി അടുപ്പള്ള വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോടു വെളിപ്പെടുത്തി.

RUTURAJ GAIKWAD

ദുലീപ് ട്രോഫി കളിച്ചു

ഇറാനി കപ്പിലേക്കു വരുന്നതിനു മുമ്പ് മറ്റൊരു റെഡ് ബോള്‍ ടൂര്‍ണമെന്റായ ദുലീപ് ട്രോഫിയില്‍ റുതുരാജ് ഗെയ്ക്വാദ് കളിച്ചിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യ സി ടീമിനെ നയിച്ചതും അദ്ദേഹമാണ്. ഒരു ഫിഫ്റ്റിയടക്കം നേടിയ താരം ബാറ്റിങില്‍ തിളങ്ങുകയും ചെയ്തു. ടൂര്‍ണമെന്റില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്തതും റുതുരാജിന്റെ ടീമായിരുന്നു.

ദേശീയ ടീമിനു വേണ്ടി വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ അദ്ദേഹം കളിച്ചു കഴിഞ്ഞു. പക്ഷെ ടെസ്റ്റില്‍ റുതുരാജ് ഇനിയും അരങ്ങേറിയിട്ടില്ല. കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസ്, സൗത്താഫ്രിക്ക പര്യടനങ്ങളില്‍ ടെസ്റ്റ് ടീമിലേക്കു താരത്തിനു വിളിയെത്തിയിരുന്നു. പക്ഷെ രണ്ടു പരമ്പരയിലും അദ്ദേഹത്തിനു കളിക്കാന്‍ അവസരം ലഭിച്ചില്ല.

Story first published: Tuesday, October 1, 2024, 13:21 [IST]
Other articles published on Oct 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+