For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: ഞാന്‍ ക്ഷമ കാട്ടില്ല! ആദ്യ പന്ത് മുതല്‍ വെടിക്കെട്ട്; ശൈലി വെളിപ്പെടുത്തി സഞ്ജു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് ടി20 പരമ്പര ആറാം തീയ്യതി ആരംഭിക്കാന്‍ പോവുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ ഇന്ത്യയെ സൂര്യകുമാര്‍ യാദവ് തന്നെ നയിക്കുമ്പോള്‍ ഒപ്പം ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, ശിവം ദുബെ എന്നിവരെല്ലാമുണ്ട്. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നത് സഞ്ജു സാംസണേയും ജിതേഷ് ശര്‍മയേയുമാണ്. സഞ്ജു സാംസണ്‍ ശ്രീലങ്കന്‍ ടി20 പരമ്പരയില്‍ നിരാശപ്പെടുത്തിയിരുന്നു.

എന്നാല്‍ വീണ്ടും അവസരം ലഭിക്കുകയായിരുന്നു. ബംഗ്ലാദേശിനെതിരേ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ പരിഗണിച്ചിരിക്കുന്നത്. സഞ്ജുവിനെ സംബന്ധിച്ച് ബംഗ്ലാദേശ് ടി20 പരമ്പര നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ഫ്‌ളോപ്പായാല്‍ ഇനിയൊരു തിരിച്ചുവരവ് അദ്ദേഹത്തെ സംബന്ധിച്ച് പ്രയാസമായിരിക്കുമെന്ന് പറയാം. സഞ്ജുവിന്റെ സ്ഥിരതയില്ലായ്മ വീണ്ടും വേട്ടയാടുമോയെന്ന ആശങ്കയാണ് എല്ലാവര്‍ക്കുമുള്ളത്. ഇപ്പോഴിതാ ടി20യിലെ തന്റെ ബാറ്റിങ് ശൈലിയെക്കുറിച്ച് സഞ്ജു പറഞ്ഞത് വീണ്ടും വൈറലായിരിക്കുകയാണ്്.

ക്ഷമയോടെ ടി20 കളിക്കാനാവില്ല

ടി20യിലെ തന്റെ ബാറ്റിങ് ശൈലിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ക്ഷമയോടെ കളിക്കാനാവില്ലെന്നാണ് സഞ്ജു പറഞ്ഞത്. അങ്ങനെ കളിക്കാന്‍ തനിക്കറിയില്ലെന്നും തന്റെ രീതി അതല്ലെന്നുമാണ് സഞ്ജു നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. ടി20യിലെ തന്റെ ശൈലി ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ ശ്രമിക്കുന്നതാവും. പദ്ധതികളും സാങ്കേതികമികവുമെല്ലാം ഉണ്ടെങ്കിലും ലക്ഷ്യം ആദ്യ പന്ത് മുതല്‍ വലിയ ഷോട്ട് കളിക്കുകയെന്നതാണ്.

ടി20യില്‍ ചെറിയ പന്തുകള്‍ക്കൊണ്ട് വലിയ ഇംപാക്ട് സൃഷ്ടിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. 20 ഓവര്‍ മത്സരത്തില്‍ ഓരോ ഓവറും മത്സരത്തിന്റെ 5% ആണ്. അതുകൊണ്ടുതന്നെ നിലയുറപ്പിച്ച ശേഷം അടിച്ച് കളിക്കാം അല്ലെങ്കില്‍ 10 ബോള്‍ നേരിട്ട് പിച്ച് മനസിലാക്കി സിക്‌സര്‍ നേടാം എന്ന ശൈലിയൊന്നും ടി20ക്ക് ചേരുന്നതല്ല. പോവുക വലിയ ഷോട്ട് കളിച്ച് ആധിപത്യം സ്ഥാപിക്കുക.

ടി20യില്‍ സെക്കന്റ് ഗിയറില്ല. ആക്രമണമെന്ന ഫസ്റ്റ് ഗിയറില്‍ മുന്നോട്ട് പോകണം. അല്ലെങ്കില്‍ ആധിപത്യം സ്ഥാപിക്കാനോ ജയം നേടിയെടുക്കാനോ സാധിക്കില്ല. ഇതാണ് ടി20യിലെ എന്റെ കാഴ്ചപ്പാടും ശൈലിയും' സഞ്ജു ഒരിക്കല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ പറഞ്ഞു.

sanju samson gautam gambhir

സഞ്ജുവിനെ ചതിക്കുന്നത് ഈ ശൈലി

സഞ്ജുവിന്റെ ഈ ശൈലിയാണ് പലപ്പോഴും സഞ്ജുവിനെ ചതിച്ചിട്ടുള്ളതെന്ന് പറയാം. സഞ്ജു സാംസണ്‍ പ്രതിഭാശാലിയായ ബാറ്റ്‌സ്മാനാണ്. വലിയ ഷോട്ടുകള്‍ കളിക്കാനുള്ള കഴിവുമുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം എപ്പോഴും വലിയ ഷോട്ട് കളിക്കാന്‍ ആത്മവിശ്വാസം കാട്ടും. പക്ഷെ പിച്ചിന്റെ സ്വഭാവം മനസിലാക്കി കളിക്കില്ല. ശ്രീലങ്കയ്‌ക്കെതിരായ അവസാന ടി20 പരമ്പരയില്‍ സഞ്ജു രണ്ട് തുടര്‍ ഡെക്കുകളാണ് നേരിട്ടത്. നേരിടുന്ന ആദ്യ പന്ത് മുതല്‍ സഞ്ജു കടന്നാക്രമിക്കാന്‍ ശ്രമിച്ചു.

പിച്ചിന്റെ സ്വഭാവവും പന്തിന്റെ ലെങ്ന്തും മനസിലാക്കാന്‍ സഞ്ജുവിന് സാധിച്ചില്ല. അതിനുള്ള ക്ഷമ കാട്ടാതെ തുടക്കം മുതല്‍ ആക്രമണോത്സക ബാറ്റിങ്ങിനാണ് സഞ്ജു പ്രാധാന്യം നല്‍കിയത്. ഇത് വിക്കറ്റില്‍ കലാശിക്കുകയും ചെയ്തു. ബംഗ്ലാദേശിനെതിരേയും ഇതേ ശൈലികൊണ്ട് പോയാല്‍ സഞ്ജുവിന് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്. അവസരം മുതലാക്കി വലിയ സ്‌കോര്‍ നേടാന്‍ സഞ്ജുവിന് സാധിക്കുമോയെന്ന് കണ്ടറിയാം.

ഇനിയൊരു അവസരം ലഭിച്ചേക്കില്ല

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ സഞ്ജു സാംസണെ പരിഗണിച്ചത് റിഷഭ് പന്തിന് വിശ്രമം അനുവദിച്ചതിനാലാണ്. ഇഷാന്‍ കിഷന്‍ ഗംഭീര ഫോമില്‍ തിരിച്ചുവരവിന് തയ്യാറെടുക്കുന്നു. ജിതേഷ് ശര്‍മയും ടി20 പദ്ധതികളുടെ ഭാഗമാണ്. ഒപ്പം ദ്രുവ് ജുറേലും വരാനിരിക്കുന്നു. അതുകൊണ്ടുതന്നെ സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമല്ലെന്ന് തന്നെ പറയാം. സഞ്ജുവിനെ സംബന്ധിച്ച് ബംഗ്ലാദേശ് ടി20യില്‍ നിരാശപ്പെടുത്തിയാല്‍ ഇന്ത്യന്‍ ടീമിന് പുറത്ത് പോകേണ്ടി വരും.

സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം കഴിഞ്ഞ ദിവസം പരിശീലനം നടത്തുന്ന ബാറ്റിങ് വൈറലായിരുന്നു. കടന്നാക്രമിച്ച് കളിക്കുന്നതോടൊപ്പം വലിയ സ്‌കോര്‍ നേടാനും സഞ്ജു ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം വലിയ തിരിച്ചടിയാണ് കാത്തിരിക്കുന്നതെന്ന് പറയാം.

Story first published: Thursday, October 3, 2024, 6:42 [IST]
Other articles published on Oct 3, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+