Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: സഞ്ജുവും സൂര്യയും കട്ട ചങ്കുകള്‍, ഈ സാമ്യതകള്‍ കൗതുകം; അറിയാം

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് വൈകിയെത്തിയ മാണിക്യമാണ് സൂര്യകുമാര്‍ യാദവ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിച്ചിരുന്നപ്പോള്‍ സൂര്യക്ക് വലിയ പിന്തുണ ലഭിച്ചിരുന്നില്ല. എന്നാല്‍ മുംബൈ ഇന്ത്യന്‍സിലേക്ക് എത്തിയതോടെ സൂര്യകുമാര്‍ യാദവിന്റെ കരിയര്‍ മാറി മറിഞ്ഞു. ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ നെടുന്തൂണായി സൂര്യകുമാര്‍ മാറിയിട്ടുണ്ട്. നിലവില്‍ ഇന്ത്യയുടെ ടി20 ടീമിന്റെ നായകനാണ് സൂര്യകുമാര്‍ യാദവ്.

സൂര്യകുമാര്‍ ഇന്ത്യയുടെ നായകനായതിന് പിന്നാലെയാണ് സഞ്ജു സാംസണിന് കൂടുതല്‍ അവസരങ്ങള്‍ ടി20യില്‍ ലഭിക്കുന്നതെന്ന് പറയാം. റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ദ്രുവ് ജുറേല്‍ എന്നിവരേക്കാളേറെ സൂര്യകുമാര്‍ സഞ്ജുവിന് കൂടുതല്‍ പിന്തുണ നല്‍കുന്നുണ്ട്. രണ്ട് പേരും അടുത്ത സുഹൃത്തുക്കളാണ്. ഐപിഎല്ലില്‍ ആരംഭിച്ച സൗഹൃദം ഇപ്പോള്‍ കൂടുതല്‍ ശക്തമാണെന്ന് തന്നെ പറയാം. ഇരുവരേയും തമ്മില്‍ അടുപ്പിക്കുന്ന ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ആക്രമണ ശൈലിയെ ഇഷ്ടപ്പെടുന്നു

സഞ്ജു സാംസണും സൂര്യകുമാര്‍ യാദവും തമ്മില്‍ വലിയ സൗഹൃദത്തിലേക്കെത്താനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇരുവരുടേയും ശൈലിയാണ്. ആക്രമിച്ച് കളിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇരുവരും. രണ്ട് പേരും തുടക്കം മുതല്‍ കടന്നാക്രമിച്ച് കളിക്കുന്നവരായത് ഇരുവരുടേയും സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ കാരണമായിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യിലെ ഇന്ത്യയുടെ വമ്പന്‍ ജയത്തിന് പിന്നാലെ സഞ്ജു സാംസണ്‍ ആക്രമണ ശൈലി തുടരുമെന്ന തരത്തില്‍ പോസ്റ്റിട്ടിരുന്നു.

ഇതിനെ പിന്തുണച്ച് പിന്നാലെ സൂര്യകുമാര്‍ യാദവും എത്തിയിരുന്നു. രണ്ട് പേരും വിക്കറ്റ് നഷ്ടമാകുമോയെന്ന് ഭയപ്പെടാതെ കളിക്കുന്നവരാണ്. പിച്ചിന്റെ സാഹചര്യവും മത്സരത്തിന്റെ അവസ്ഥയും നോക്കാതെ കടന്നാക്രമിക്കാന്‍ ഇഷ്ടപ്പെടുന്ന താരങ്ങളാണിവര്‍. സഞ്ജുവിന്റെ ഈ ശൈലിയെ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് സൂര്യകുമാര്‍ യാദവ് സഞ്ജുവിനെ കൂടുതല്‍ പിന്തുണക്കുന്നതെന്ന് പറയാം. സഞ്ജുവിന് ടീമില്‍ സ്ഥാനം ലഭിക്കാന്‍ സൂര്യയുടെ പിന്തുണ വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് പറയാം.

sanju samson

ഹേറ്റേഴ്‌സില്ലാത്ത താരങ്ങള്‍

സഞ്ജു സാംസണിന്റേയും സൂര്യകുമാര്‍ യാദവിന്റെ മറ്റൊരു പ്രധാന സവിശേഷത ഹേറ്റേഴ്‌സില്ലാത്ത താരങ്ങളാണെന്നതാണ്. ക്രിക്കറ്റിലെ ചില പ്രമുഖര്‍ സഞ്ജുവിനെ നിരന്തരം വിമര്‍ശിക്കാറുണ്ടെങ്കിലും ആരാധകരുടെ മനസില്‍ സഞ്ജുവിന് വലിയ സ്ഥാനമാണുള്ളത്. സഞ്ജുവിന് എവിടെ ചെന്നാലും വലിയ ആരാധക പിന്തുണ ലഭിക്കുന്നുണ്ട്. സഞ്ജുവിന് സാമൂഹ്യ മാധ്യമങ്ങളിലൂടെയും വലിയ പിന്തുണ ലഭിക്കുന്നുണ്ട്. ഹേറ്റേഴ്‌സില്ലാത്ത താരമാണ് സഞ്ജു സാംസണെന്ന് പറയാം.

സൂര്യകുമാര്‍ യാദവും സഞ്ജുവിനെപ്പോലെ ഹേറ്റേഴ്‌സില്ലാത്ത താരമാണ്. സഞ്ജുവും സൂര്യകുമാറും എല്ലാവരോടും വളരെ വേഗത്തില്‍ സൗഹൃദം സ്ഥാപിക്കുന്നവരാണ്. ഇന്ത്യന്‍ ടീമിലെ രസിപ്പിക്കുന്ന താരങ്ങളാണ് സഞ്ജുവും സൂര്യയും. ഇരുവരുടേയും ചിരിക്ക് പ്രത്യേക ആരാധകരുണ്ടെന്ന് പറയാം. രണ്ട് പേരും വളരെ നിഷ്‌കളങ്കമായവരും കളത്തില്‍ ഒരു തവണ പോലും മോശം പെരുമാറ്റം നടത്തി വിവാദത്തില്‍ പെടുകയും ചെയ്യാത്തവരാണ്. അതുകൊണ്ടുതന്നെ ആരാധക ഹൃദയങ്ങളിലാണ് ഇവരുടെ സ്ഥാനം

അഹങ്കാരം ഇല്ലാത്ത പ്രതിഭകള്‍

ആരാധകരോട് അഹങ്കാരവും ജാഡയും കാട്ടാത്ത രണ്ട് താരങ്ങളാണ് സൂര്യകുമാര്‍ യാദവും സഞ്ജു സാംസണും. ആരാധകരോട് കൂടുതല്‍ സംസാരിക്കാനും ഇവര്‍ക്ക് ഓട്ടോഗ്രാഫുകള്‍ നല്‍കി സന്തോഷിപ്പിക്കാനുമൊന്നും ഇവര്‍ക്ക് മടിയില്ല. അഹങ്കാരം കാട്ടാത്ത പ്രതിഭകളാണ് സഞ്ജുവും സൂര്യയും. സഞ്ജു മത്സരത്തിന് ശേഷം കാണികളോട് പല തവണ സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

ശാന്ത സ്വഭാവക്കാരായ ഇരുവരും ഇങ്ങോട്ട് സ്ലെഡ്ജ് ചെയ്യുന്നവരോട് പോലും ക്ഷമിക്കാന്‍ ശ്രമിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് വലിയ സ്വീകാര്യതയും ലഭിക്കുന്നു. എന്തായാലും സഞ്ജു സാംസണിനെ വരുന്ന ടി20 ലോകകപ്പ് വരെ സൂര്യകുമാര്‍ യാദവും ഗൗതം ഗംഭീറും പിന്തുണക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Wednesday, October 9, 2024, 14:42 [IST]
Other articles published on Oct 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+