For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: പൊളിച്ചടുക്കി സഞ്ജു, ചെക്കന്‍ വേറെ ലെവല്‍; ഓപ്പണറായി മിന്നിച്ച തന്ത്രം ഇതായിരുന്നു

ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യില്‍ തകര്‍പ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ് ഇന്ത്യ. ഏഴ് വിക്കറ്റിനാണ് സന്ദര്‍ശകരായ ബംഗ്ലാദേശിനെ ഇന്ത്യ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 19.5 ഓവറില്‍ 127 റണ്‍സില്‍ പുറത്തായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 11.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യയുടെ സര്‍വാധിപത്യമാണ് കണ്ടത്. പുറത്താവാതെ 39 റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ ടോപ് സ്‌കോററായപ്പോള്‍ സഞ്ജു സാംസണും സൂര്യകുമാര്‍ യാദവും 29 റണ്‍സുമായി തിളങ്ങി.

സഞ്ജു സാംസണ്‍ ഓപ്പണര്‍ റോളിലേക്കെത്തുമ്പോള്‍ പ്രകടനം എങ്ങനെയാവുമെന്നാണ് എല്ലാവരും ഉറ്റുനോക്കിയത്. ശ്രീലങ്കയ്‌ക്കെതിരേ രണ്ട് മത്സരത്തിലും ഡെക്കിന് പുറത്തായ സഞ്ജു നിര്‍ണ്ണായകമായ 29 റണ്‍സോടെ ബംഗ്ലാദേശിനെതിരേ കൈയടി നേടിയെന്ന് തന്നെ പറയാം. ക്ലാസിക് ഷോട്ടുകളിലൂടെ മനോഹരമായ ഡ്രൈവുകളിലൂടെ ആരാധകരുടെ മനസ് കീഴടക്കുന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. അവസാന ശ്രീലങ്കന്‍ പരമ്പരയില്‍ നിന്ന് വ്യത്യസ്തമായി ബംഗ്ലാദേശിനെതിരേ സഞ്ജു പയറ്റിയ തന്ത്രം എന്താണെന്ന് അറിയാം.

കൂടുതല്‍ ക്ഷമ കാട്ടി

സഞ്ജു സാംസണിന്റെ കരിയറിന്റെ ആരംഭം മുതല്‍ പല പ്രമുഖരും ചൂണ്ടിക്കാട്ടുന്ന കാര്യങ്ങളിലൊന്ന് സഞ്ജു സാംസണ്‍ ക്ഷമ കാട്ടുന്നില്ലെന്നതായിരുന്നു. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ ശ്രമിക്കുന്ന സഞ്ജു പിച്ചിനെ മനസിലാക്കാതെയായിരുന്നു കളിച്ചിരുന്നത്. സുനില്‍ ഗവാസ്‌ക്കറടക്കം സഞ്ജുവിന്റെ ഈ പ്രശ്‌നം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ തിരുത്താന്‍ സഞ്ജു സാംസണ്‍ തയ്യാറായിരുന്നില്ലെന്ന് തന്നെ പറയാം. ഇപ്പോള്‍ സഞ്ജു ഈ നിര്‍ദേശം സ്വീകരിച്ചിരിക്കുകയാണ്.

ബംഗ്ലാദേശിനെതിരേ ആദ്യം പന്ത് പ്രതിരോധിച്ച് ലൈനും ലെങ്തും മനസിലാക്കിയ ശേഷമാണ് സഞ്ജു കസറിയത്. മോശം പന്തുകളെ കടന്നാക്രമിച്ച് കളിക്കാന്‍ സഞ്ജുവിന് സാധിച്ചു. മോശം പന്തുകള്‍ക്കായി സഞ്ജു ക്ഷമ കാട്ടിയെന്നതാണ് എടുത്തു പറയേണ്ടത്. സഞ്ജു സാംസണ് മുകളില്‍ വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. തിളങ്ങാനാവാതെ പോയാല്‍ ഇനിയൊരു തിരിച്ചുവരവ് പോലും കടുപ്പമാണെന്നിരിക്കെ ഈ സമ്മര്‍ദ്ദത്തെ അതിജീവിച്ച് തിളങ്ങാന്‍ സഞ്ജുവിന് സാധിച്ചു.

sanju samson ind vs ban

കൂടുതല്‍ ഗ്രൗണ്ട് ഷോട്ടുകള്‍

സഞ്ജു പൊതുവേ വലിയ ഷോട്ടുകള്‍ കളിക്കുന്ന താരമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ആഗ്രഹിക്കുന്ന സഞ്ജു തുടക്കം മുതല്‍ ഇത്തരം ഷോട്ടുകള്‍ക്കാണ് ശ്രമിച്ചത്. എന്നാല്‍ ബംഗ്ലാദേശിനെതിരേ സഞ്ജു ഇത്തരം ഷോട്ടുകള്‍ക്ക് ശ്രമിച്ചില്ല. കൂടുതല്‍ ഗ്രൗണ്ട് ഷോട്ടുകളിലൂടെയാണ് സഞ്ജു റണ്‍സുയര്‍ത്താന്‍ ശ്രമിച്ചത്. ആദ്യത്തെ സ്‌ട്രെയ്റ്റ് ഡ്രൈവിലൂടെത്തന്നെ സഞ്ജു തന്റെ ലക്ഷ്യം എന്താണെന്ന് കൃത്യം കാട്ടിക്കൊടുത്തു.

സഞ്ജുവിന്റെ ചില ഷോട്ടുകള്‍ ഫീല്‍ഡര്‍മാര്‍ക്ക് സാഹസിക ക്യാച്ചിന് അവസരമൊരുക്കുന്നതായിരുന്നെങ്കിലും പൊതുവേയുള്ള അദ്ദേഹത്തിന്റെ ഷോട്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സഞ്ജു കൂടുതല്‍ ഗ്രൗണ്ട് ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്താനാണ് ശ്രമിച്ചതെന്ന് വ്യക്തം. ആറ് ബൗണ്ടറികള്‍ സഞ്ജു നേടിയെങ്കിലും ഒരു സിക്‌സര്‍ പോലും ഇതിലില്ലായിരുന്നു. ഇത് സഞ്ജു തന്റെ ബാറ്റിങ് ശൈലിയില്‍ വരുത്തിയ മാറ്റമാണെന്ന് തന്നെ പറയാം.

മികച്ച ഫുട്‌വര്‍ക്കുകള്‍

സഞ്ജു സാംസണ്‍ പൊതുവേ തന്റെ കൈക്കരുത്തില്‍ വിശ്വാസം അര്‍പ്പിച്ച് മുന്നോട്ട് പോകുന്ന താരമാണ്. അതുകൊണ്ടുതന്നെ വലിയ ഷോട്ടുകള്‍ കളിക്കാന്‍ സഞ്ജു പൊതുവേ അധികം ഫുട് വര്‍ക്കുകള്‍ നടത്തിയിരുന്നില്ല. എന്നാല്‍ ബംഗ്ലാദേശിനെതിരേ സഞ്ജു തന്റെ കാലുകള്‍ നന്നായി ഉപയോഗിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ആദ്യ സ്‌ട്രെയ്റ്റ് ഡ്രൈവ് കളിക്കാന്‍ സഞ്ജു നടത്തിയ ചെറിയ ഫുട് വര്‍ക്ക് തന്നെ അദ്ദേഹം ഫുട് വര്‍ക്കില്‍ വരുത്തിയ മാറ്റം വ്യക്തമായിരുന്നു.

എന്നാല്‍ സഞ്ജു പുറത്തായ പന്ത് ഇത്തരത്തില്‍ ഫുട് വര്‍ക്ക് ചെയ്യാത്തതായിരുന്നുവെന്ന് തന്നെ പറയാം. എന്തായാലും സഞ്ജു ബാറ്റിങ്ങില്‍ വരുത്തിയ വലിയ മാറ്റങ്ങള്‍ അദ്ദേഹത്തിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ടെന്ന് തന്നെ പറയാം.

Story first published: Monday, October 7, 2024, 12:50 [IST]
Other articles published on Oct 7, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+