For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: കോലിക്ക് അതൃപ്തിയോ, ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഉടക്ക്? പുതിയ പോസ്റ്റ് വൈറല്‍

മുംബൈ: ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കമാവുകയാണ്. രണ്ട് മത്സര ടെസ്റ്റ് പരമ്പരക്കായുള്ള അവസാന ഘട്ട പടയൊരുക്കത്തിലാണ് ഇന്ത്യ. പരിശീലനം ഗംഭീരമായി മുന്നോട്ട് പോവുകയാണ്. രോഹിത് ശര്‍മ നയിക്കുന്ന പരമ്പരയില്‍ വിരാട് കോലിയും കെ എല്‍ രാഹുലും റിഷഭ് പന്തും ഉള്‍പ്പെടെ പ്രധാന താരങ്ങളെല്ലാമുണ്ട്. ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലനകനായ ശേഷം കളിക്കുന്ന ആദ്യത്തെ ടെസ്റ്റ് പരമ്പരയാണ് വരാനിരിക്കുന്നത്.

പരമ്പര ആരംഭിക്കാനിരിക്കെ വിരാട് കോലിക്ക് അതൃപ്തിയുണ്ടോ?. ഗൗതം ഗംഭീറുമായുള്ള കോലിയുടെ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചുവെന്നാണ് സമീപകാലത്തെ വീഡിയോകളും ചിത്രങ്ങളുമെല്ലാം വ്യക്തമാക്കുന്നത്. എന്നാല്‍ ഏറ്റവും ഒടുവിലായി ഇന്ന് കോലി പങ്കുവെച്ച ട്വീറ്റ് പുതിയ അഭ്യൂഹങ്ങള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. ദയ എന്ന് മാത്രമാണ് കോലി ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതൗണ് പുതിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്.

കോലി ലക്ഷ്യമിടുന്നത് ആരെ?

കോലിയുടെ ആദ്യ ട്വീറ്റില്‍ ദയ എന്ന് മാത്രമാണുള്ളത്. പിന്നീട് ധീരത, ബഹുമാനം എന്നിങ്ങനെയും കോലി എക്‌സില്‍ കുറിച്ചു. ഇത് എന്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. രാവിലെ 9 മണിക്കാണ് കോലിയുടെ എക്‌സിലെ ദയ എന്ന പോസ്റ്റ് വരുന്നത്. ഇതേ സമയത്താണ് ബിസിസി ഐ ഗൗതം ഗംഭീറും കോലിയും തമ്മിലുള്ള അഭിമുഖത്തിന്റെ ടീസര്‍ പുറത്തുവിട്ടത്. ഇതില്‍ ഇരുവരും തമ്മിലുള്ള തുറന്ന സംസാരങ്ങളാണുള്ളത്. ഇരുവരും ഐപിഎല്ലിനിടെ നിരവധി തവണ കൊണ്ടുകോര്‍ത്തിട്ടുള്ളവരാണ്.

രണ്ട് പേരും ആക്രമണോത്സകതയെക്കുറിച്ചെല്ലാം തുറന്ന് പറയുന്നുണ്ട്. രണ്ട് പേരും വളരെ സൗഹൃദത്തോടെയാണ് സംസാരിക്കുന്നത്. ഇരുവരും തമ്മിലുള്ള ശത്രുതയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിടുന്നതാണ് പുതിയ വീഡിയോയിലുള്ളത്. എന്നാല്‍ കോലി എന്തുകൊണ്ടാണ് ഇത്തരമൊരു പോസ്റ്റ് എക്‌സില്‍ കുറിച്ചതെന്നാണ് വ്യക്തമാവാത്തത്. ഗംഭീര്‍ ദയയും ധീരനും ബഹുമാനം നല്‍കുന്നവനുമാണെന്നാണോ അതോ ഇത് നല്‍കുന്നില്ല എന്നാണോ എന്നതാണ് ആരാധകരുടെ സംശയം.

virat kohli ind vs ban

ഗംഭീറുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചോ?

ഐപിഎല്ലിലിനിടെ പല തവണ കോലിയും ഗംഭീറും ഏറ്റുമുട്ടിയിട്ടുണ്ട്. കോലിയും ഗംഭീറും ആക്രമണോത്സക ശൈലിയുള്ളവരാണ്. തങ്ങളുടെ ടീമിന്റെ ജയത്തിനായി ഏതറ്റംവരെയും പോകാന്‍ ഇവര്‍ക്ക് മടിയില്ല. അതുകൊണ്ടുതന്നെ ഇവര്‍ നേര്‍ക്കുനേര്‍ എത്തിയപ്പോഴെല്ലാം വലിയ വീറും വാശിയും കളത്തില്‍ കണ്ടിരുന്നു. കൈയാങ്കളിയുടെ വക്കോളമെത്തിയ പ്രശ്‌നങ്ങള്‍ പോലും ഇവര്‍ തമ്മില്‍ ഉണ്ടായിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായപ്പോള്‍ വലിയ ചോദ്യങ്ങള്‍ മുന്നിലുണ്ടായിരുന്നു.

എന്നാല്‍ ദേശീയ ടീമെന്ന വികാരത്തിന് മുന്നില്‍ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു. തുടക്കം മുതല്‍ ഗംഭീറുമായി കോലി വലിയ സൗഹൃദത്തിലാണ്. അവസാന ശ്രീലങ്കന്‍ പരമ്പരയില്‍ ഗംഭീറിനൊപ്പമാണ് കൂടുതല്‍ സമയവും കോലി ഇരുന്നത്. ഇരുവരും തമ്മില്‍ തമാശകള്‍ പറഞ്ഞ് ചിരിക്കുന്നതും നിരാശ പങ്കുവെക്കുന്നതുമെല്ലാം കണ്ടതാണ്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഇരുവരും തമ്മില്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് തന്നെ വിലയിരുത്താം.

വിരാട് കോലി മോശം ഫോമില്‍

സമീപകാലത്തായി വിരാട് കോലി മോശം ഫോമിലാണുള്ളത്. പ്രധാനമായും സ്പിന്നര്‍മാര്‍ക്കെതിരേ കോലി പതറുന്നതാണ് കാണാനാവുന്നത്. അവസാന ശ്രീലങ്കന്‍ പരമ്പരയില്‍ കോലി തീര്‍ത്തും നിരാശപ്പെടുത്തി. പരമ്പര ഇന്ത്യ തോല്‍ക്കുകയും ചെയ്തതോടെ കോലിക്കെതിരേ വലിയ വിമര്‍ശനം ഉയരുകയും ചെയ്തു. ബംഗ്ലാദേശ് പരമ്പര കോലിയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്.

മോശം ഫോമില്‍ നിന്ന് കരകയറാന്‍ കോലിക്ക് സാധിക്കേണ്ടതായുണ്ട്. ഇന്ത്യന്‍ സ്പിന്‍ പിച്ചൊരുക്കിയാവും ബംഗ്ലാദേശിനെ നേരിടുകയെന്നുറപ്പാണ്. ബംഗ്ലാദേശിന്റെ സ്പിന്‍ കരുത്തും മോശമല്ല. അതുകൊണ്ടുതന്നെ കോലിക്ക് മികവിനൊത്ത് ഉയരാന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Wednesday, September 18, 2024, 12:44 [IST]
Other articles published on Sep 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+