Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: ബംഗ്ലാദേശിനെ നാണംകെടുത്തി, പിന്നാലെ നാഗ ഡാന്‍സുമായി കോലി; വീഡിയോ

ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വമ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ്. 280 റണ്‍സിനാണ് ഇന്ത്യ സന്ദര്‍ശകരെ തകര്‍ത്തുവിട്ടത്. ഇന്ത്യ മുന്നോട്ടുവെച്ച 515 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് രണ്ടാം ഇന്നിങ്‌സില്‍ 234 റണ്‍സില്‍ കൂടാരം കയറുകയായിരുന്നു. ആര്‍ അശ്വിന്റേയും രവീന്ദ്ര ജഡേജയുടേയും ഓള്‍റൗണ്ട് മികവാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്. ഇതോടെ രണ്ട് മത്സര പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തുകയും ചെയ്തു.

വലിയ പ്രതീക്ഷയോടെയാണ് ബംഗ്ലാദേശ് ഇന്ത്യയിലേക്കെത്തിയത്. പാകിസ്താനെ അവരുടെ തട്ടകത്തില്‍ തകര്‍ത്തുവിട്ട് ടെസ്റ്റ് പരമ്പര തൂത്തുവാരിയ ആത്മവിശ്വാസം ബംഗ്ലാദേശിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വെല്ലുവിളികളടക്കം നടത്തിയാണ് ഇന്ത്യയിലേക്ക് ബംഗ്ലാദേശ് എത്തിയാല്‍. പക്ഷെ ഒന്നര ദിവസം ബാക്കിയാക്കി നാണംകെട്ട തോല്‍വി നേരിടാനായിരുന്നു ബംഗ്ലാദേശിന്റെ വിധി. മത്സരത്തിനിടെ ബംഗ്ലാദേശിനെ പരിഹസിച്ച് വിരാട് കോലി നാഗ നൃത്തം കളിച്ചിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

കടുവകളെ കളിയാക്കി നാഗ നൃത്തം

ബംഗ്ലാദേശിനെതിരേ ഇന്ത്യ വിജയം ഉറപ്പിച്ചതോടെയാണ് വിരാട് കോലി നാഗ നൃത്തം ചെയ്തത്. കാണികള്‍ ഇന്ത്യക്കായി ആര്‍പ്പുവിളിച്ചപ്പോഴാണ് കോലി നാഗ നൃത്തം ചെയ്ത് ബംഗ്ലാദേശിനെ പരിഹസിച്ചത്. ബംഗ്ലാദേശ് പല തവണ നാഗ നൃത്തം ചെയ്ത് എതിരാളികളെ പരിഹസിച്ച് വിവാദത്തിലായിട്ടുള്ള ടീമാണ്. പാകിസ്താനെ തോല്‍പ്പിച്ച് പരമ്പര നേടിയതോടെ ഇന്ത്യയേയും തോല്‍പ്പിക്കുമെന്നടക്കം ബംഗ്ലാദേശ് താരങ്ങള്‍ പറഞ്ഞിരുന്നു.

എന്നാല്‍ നാണംകെട്ട തോല്‍വി ബംഗ്ലാദേശ് നേരിട്ടതോടെയാണ് പരിഹസിച്ച് വിരാട് കോലി നാഗ നൃത്തം ചെയ്തത്. വിരാട് കോലിയുടെ നാഗ നൃത്തം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. കോലി നാഗ നൃത്തം ചെയ്തപ്പോള്‍ കാണികള്‍ ആര്‍പ്പുവിളിക്കുകയും ചെയ്തു. ഇതിനോടകം നാഡ നൃത്തത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. എന്തായാലും വലിയ വെല്ലുവിളികളോടെയെത്തിയ ബംഗ്ലാദേശിന് നാണംകെട്ട് മടങ്ങേണ്ടി വന്നിരിക്കുകയാണ്.

r ashwin ravindra jadeja ind vs ban

ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി കോലി

ഇന്ത്യ വമ്പന്‍ ജയം നേടിയെടുത്തെങ്കിലും വിരാട് കോലിയുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ആറ് റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 17 റണ്‍സുമാണ് കോലിക്ക് നേടാനായത്. സമീപകാലത്തെ വിരാട് കോലിയുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. 2024ലെ ടെസ്റ്റിലെ കോലിയുടെ കണക്കുകള്‍ നോക്കുമ്പോള്‍ ശരാശരി 19ല്‍ താഴെയാണ്. രോഹിത് ശര്‍മയും, കെ എല്‍ രാഹുലും ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തി.

ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ നിരാശപ്പെടുത്തിയെങ്കിലും ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും നടത്തിയ ഓള്‍റൗണ്ട് ഷോയാണ് ഇന്ത്യക്ക് അനായാസ ജയം നേടിക്കൊടുത്തത്. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയെ ആറ് വിക്കറ്റിന് 144 എന്ന നിലയിലേക്ക് തകര്‍ക്കാന്‍ ബംഗ്ലാദേശിന് സാധിച്ചുവെന്നത് ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് വലിയ നാണക്കേടാണ്. രണ്ടാം മത്സരത്തില്‍ ഈ വിടവ് നികത്താന്‍ ഇന്ത്യക്ക് സാധിക്കേണ്ടതായുണ്ട്.

ബംഗ്ലാദേശിന് പിഴച്ചത് എവിടെ?

പാകിസ്താനെ അവരുടെ തട്ടകത്തില്‍ രണ്ട് മത്സരത്തിലും തകര്‍ത്ത ബംഗ്ലാദേശിന് ഇന്ത്യയില്‍ ഈ പോരാട്ടവീര്യം കാട്ടാനായില്ല. ഇന്ത്യയുടെ ശക്തമായ ബാറ്റിങ് കരുത്തും ബൗളിങ് കരുത്തും തന്നെയാണ് ഇതിന് കാരണം. ഇന്ത്യയുടെ വാലറ്റംവരെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുന്ന ബാറ്റിങ് പ്രകടനം നടത്തുന്നവരാണ്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരുടെ നിലവാരത്തിലേക്കുയരാന്‍ ബംഗ്ലാദേശ് സ്പിന്‍ ഓള്‍റൗണ്ടര്‍മാരായ ഷക്കീബ് അല്‍ ഹസനും മെഹതി ഹസന്‍ മിറാസിനും സാധിച്ചില്ല.

ബംഗ്ലാദേശ് പേസര്‍മാര്‍ ആദ്യ ദിനം കാട്ടിയ മികവ് പിന്നീട് കാട്ടിയില്ലെന്നതാണ് എടുത്തു പറയേണ്ടത്. ഇന്ത്യയുടെ ബാറ്റിങ് നിരയുടെ നിലവാരത്തിനൊപ്പം ഉയരാന്‍ സന്ദര്‍ശകര്‍ക്കായില്ല. രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശ് ശക്തമായ തിരിച്ചുവരവ് നടത്തുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Sunday, September 22, 2024, 16:58 [IST]
Other articles published on Sep 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+