For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: കോലിയെ പുറത്താക്കണം, ഈ കണക്കുകള്‍ നാണക്കേട്! രൂക്ഷ വിമര്‍ശനം

ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വന്നിരിക്കുകയാണ്. തുടക്കത്തിലേ തന്നെ മൂന്ന് പ്രധാന വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായിരിക്കുകയാണ്. നായകന്‍ രോഹിത് ശര്‍മ ആറ് റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ ശുബ്മാന്‍ ഗില്‍ ഡെക്കിനാണ് മടങ്ങിയത്. ഇതിഹാസ താരം വിരാട് കോലിക്ക് ആറ് റണ്‍സാണ് നേടാനായത്. തട്ടകത്തില്‍ നാണംകെട്ട തുടക്കമാണ് ഇന്ത്യക്ക് നേടാനായത്.

ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ ഉത്തരവാദിത്തമില്ലാതെ വിക്കറ്റ് തുലച്ചുവെന്ന് തന്നെ പറയാം. ഇതില്‍ വിരാട് കോലിയുടെ വിക്കറ്റാണ് വലിയ നിരാശയുണ്ടാക്കുന്നത്. മോശം ഫോമിലൂടെ കടന്ന് പോകുന്ന കോലിക്ക് ബംഗ്ലാദേശിനെതിരേ മികച്ച റെക്കോഡാണുള്ളത്. ശക്തമായ തിരിച്ചുവരവ് നടത്താന്‍ കോലിക്ക് സാധിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശപ്പെടുത്തുകയായിരുന്നു. ഇപ്പോഴിതാ കോലിയുടെ പുറത്താകലിന് പിന്നാലെ വിമര്‍ശനം ശക്തമാവുകയാണ്.

ഓഫ് സൈഡ് കെണിയില്‍ വീഴുന്നു

വിരാട് കോലിയുടെ സമീപകാലത്തെ പുറത്താകലുകളില്‍ കൂടുതലും ഓഫ് സൈഡ് കെണിയില്‍ വീണായിരുന്നു. ബംഗ്ലാദേശിനെതിരേയും ഇതേ പിഴവാണ് കോലിയെ വേട്ടയാടിയത്. ഫോര്‍ത്ത് സ്റ്റംപ് ലൈനിലെത്തിയ പന്തില്‍ ബാറ്റ് വെച്ചാണ് കോലി സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടങ്ങിയത്. കോലി ക്ഷമ കാട്ടാന്‍ തയ്യാറായില്ല. കവര്‍ ഡ്രൈവ് ഷോട്ടുകള്‍ കോലിയുടെ ഫേവറേറ്റാണ്. എന്നാല്‍ പഴയ മികവോടെ ഈ ഷോട്ടുകള്‍ കളിക്കാന്‍ ഇപ്പോള്‍ കോലിക്ക് സാധിക്കുന്നില്ല.

ഈ പിഴവാണ് എതിരാളികള്‍ മുതലാക്കുന്നത്. ഓഫ് സൈഡിലെത്തുന്ന പന്തുകളില്‍ അനാവശ്യമായി ബാറ്റുവെക്കുന്ന കോലിക്ക് വിക്കറ്റ് നഷ്ടമാവുന്നു. ബംഗ്ലാദേശിനെതിരേ ലീവ് ചെയ്യേണ്ട പന്തിലാണ് അനാവശ്യമായി ബാറ്റുവെച്ച് കോലി പുറത്തായത്. കോലി സൂപ്പര്‍ താരമാണെങ്കിലും സമീപകാലത്തെ പ്രകടനങ്ങള്‍ ടീമിന് ബാധ്യതയാണ്. കോലിയെ ഇന്ത്യ പുറത്തിരുത്തണമെന്നും ആഭ്യന്തര ക്രിക്കറ്റ് കളിപ്പിക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്.

virat kohli ind vs ban

2024ലെ കണക്കുകള്‍ ബാബറിനെക്കാള്‍ മോശം

പാകിസ്താന്‍ മുന്‍ നായകനും സൂപ്പര്‍ താരവുമായ ബാബര്‍ അസമിന്റെ സമീപകാലത്തെ മോശം പ്രകടനങ്ങള്‍ വലിയ ട്രോളുകള്‍ക്ക് വഴി തുറന്നിരുന്നു. എന്നാല്‍ ഇതിലും മോശം പ്രകടനമാണ് കോലി കാഴ്ചവെക്കുന്നതെന്നതാണ് വസ്തുത. 15 ഇന്നിങ്‌സില്‍ നിന്ന് 282 റണ്‍സാണ് ഈ വര്‍ഷം കോലി ആകെ നേടിയത്. 19 ശരാശരിയില്‍ കളിക്കുന്ന കോലിയുടെ ഉയര്‍ന്ന സ്‌കോര്‍ 76 റണ്‍സ് മാത്രമാണ്. കോലിക്ക് പഴയ മികവ് നഷ്ടമാവുന്നു എന്നതാണ് കണക്കുകള്‍ തെളിയിക്കുന്നത്.

അവസാന അഞ്ച് വര്‍ഷത്തെ കോലിയുടെ ടെസ്റ്റിലെ കണക്ക് നോക്കുമ്പോള്‍ 51 ഇന്നിങ്‌സില്‍ നിന്ന് നേടിയത് 1652 റണ്‍സ് മാത്രമാണ്. 33 മാത്രമാണ് ശരാശരി. 2024ലെ അദ്ദേഹത്തിന്റെ ടെസ്റ്റ് ശരാശരി 19ല്‍ താഴെയാണ്. കോലിയുടെ കരിയറിലെ ഏറ്റവും മോശം ടെസ്റ്റ് ശരാശരി ഈ വര്‍ഷമാണ്. നിലവിലെ കണക്കുകള്‍ പ്രകാരം കോലി ഇന്ത്യന്‍ ടീമിന് ബാധ്യതയാണ്. ഓസ്‌ട്രേലിയന്‍ പര്യടനമടക്കം വരാനിരിക്കെ കോലിയുടെ ഫോം ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നു.

കോലി സച്ചിനെ മാതൃകയാക്കണം

വിരാട് കോലിയെ ഇനിയും അധികനാള്‍ വിശ്വസിച്ച് മുന്നോട്ട് പോകാന്‍ ഇന്ത്യക്കാവില്ല. ഓഫ് സൈഡ് പന്തുകള്‍ കോലിയുടെ ശാപമായി മാറിയ സാഹചര്യത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ മാതൃകയാക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കറിനും കരിയറില്‍ ഇതേ പ്രശ്‌നം നേരിട്ടിരുന്നു. അന്ന് ഓഫ് സൈഡ് ഷോട്ടുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി റണ്‍സ് നേടി ഫോമിലേക്ക് തിരിച്ചെത്താനാണ് സച്ചിന്‍ ശ്രമിച്ചത്. ഇത് ഫലം കാണുകയും ചെയ്തു.

നിലവിലെ സാഹചര്യത്തില്‍ കോലിക്ക് മാതൃകയാക്കാവുന്നത് സച്ചിനെയാണ്. അന്ന് സച്ചിന്‍ പയറ്റിയ അതേ തന്ത്രം കോലിക്കും പിന്തുടരാവുന്നതാണ്. നിലവിലെ കോലിയുടെ അമിത ആത്മവിശ്വാസമാണ് അദ്ദേഹത്തിന് തിരിച്ചടിയാവുന്നത്. പിഴവ് തിരിച്ചറിഞ്ഞ് കോലിക്ക് കളിക്കാന്‍ സാധിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം വലിയ തിരിച്ചടി കോലിക്ക് നേരിടേണ്ടതായി വരുമെന്ന കാര്യം നിസംശയം പറയാം.

Story first published: Thursday, September 19, 2024, 12:41 [IST]
Other articles published on Sep 19, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+