For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: രോഹിത്തിനെ വീഴ്ത്തുമോ മിറാസ്? ഈ താരപ്പോരാട്ടങ്ങള്‍ നോക്കിവച്ചോ, വിധി നിര്‍ണയിക്കും

ചെന്നൈ: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ടെസ്റ്റിനു ചെന്നൈ തയ്യാറായിക്കഴിഞ്ഞു. ചെപ്പോക്കിലാണ് നാളെ (വ്യാഴം) മുതല്‍ ആദ്യ അങ്കം ആരംഭിക്കുക. വിജയത്തോടെ തന്നെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ മുന്‍തൂക്കം നേടാനായിരിക്കും ഇരുടീമുകളുടെയും ലക്ഷ്യം. അതുകൊണ്ടു തീപാറുന്ന പോരാട്ടം തന്നെ ക്രിക്കറ്റ് പ്രേമികള്‍ക്കു പ്രതീക്ഷിക്കാം.

പുതിയ കോച്ച് ഗൗതം ഗംഭീറിനു കീഴില്‍ ഇന്ത്യമായി കളിക്കുന്ന ടെസ്റ്റ് പരമ്പര കൂടിയാണിത്. അതുകൊണ്ടു തന്നെ ക്രിക്കറ്റ് ലോകം ആകാംക്ഷയോടെയാണ് പരമ്പരയെ ഉറ്റുനോക്കുന്നത്. ഇരുടീമിലെയും ചില താരങ്ങള്‍ തമ്മിലുള്ള പോരാട്ടമായിരിക്കും ആദ്യ ടെസ്റ്റിന്റെ വിധി നിര്‍ണയിക്കുക. മല്‍സരഗതി മാറ്റാനിടയുള്ള മൂന്നു പ്രധാനപ്പെട്ട താരപ്പോരാട്ടങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.

ROHIT SHARMA- VIRAT KOHLI- GAUTAM GAMBHIR

ബുംറ X മുഷ്ഫിഖര്‍ റഹീം

ബംഗ്ലാദേശിന്റെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖുര്‍ റഹീമും ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും തമ്മിലുള്ള കൊമ്പുകോര്‍ക്കലായിരിക്കും ആദ്യത്തേത്. പ്രതിസന്ധി ഘട്ടങ്ങളില്‍ പല തവണ ടീമിനു വേണ്ടി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള താരമാണ് 37കാരനായ മുഷ്ഫിഖുര്‍. വളരെ മികച്ച ബാറ്റിങ് ടെക്‌നിക്കുള്ള താരവും കൂടിയാണ് അദ്ദേഹം.

ഇന്ത്യക്കെതിരേ ടെസ്റ്റില്‍ 600ന് മുകളില്‍ റണ്‍സ് മുഷ്ഫിഖുര്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. നാട്ടിലും വിദേശത്തുമായി സെഞ്ച്വറി കുറിക്കാനും അദ്ദേഹത്തിനു സാധിച്ചു. പാകിസ്താനുമായി അവസാനം കളിച്ച ടെസ്റ്റ് പരമ്പരിലെ ആദ്യ ടെസ്റ്റില്‍ 191 റണ്‍സുമായും മുഷ്ഫിഖുര്‍ കസറിയിരുന്നു.

എന്നാല്‍ ഏതു ബാറ്റിങ് നിരയെയും തകര്‍ത്തെറിയാന്‍ ശേഷിയുള്ള ബൗളറാണ് ബുംറ. ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാപ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ശേഷമാണ് അദ്ദേഹം ഇപ്പോള്‍ കളിക്കളത്തിലേക്കു മടങ്ങിയെത്തുന്നത്. ടീമിനു ബ്രേക്ക്ത്രൂകള്‍ന നല്‍കുന്നതില്‍ ബുംറയെപ്പോലെ മിടുക്കനായ മറ്റൊരു ബൗളറില്ലെന്നു പറയാം.

മുഷ്ഫിഖുര്‍ ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ പുറത്താക്കാനുള്ള ദൗത്യം ബുംറയ്ക്കു തന്നെയായിരിക്കും. എന്നാല്‍ മികച്ച ഫോമിലുള്ള ബംഗ്ലാദേശ് താരത്തെ അദ്ദേഹത്തിനു മടക്കാന്‍ സാധിക്കുമോയെന്നു കാത്തിരുന്നു തന്നെ കാണാം.

വിരാട് കോലി X ഷാക്വിബുല്‍ ഹസന്‍

ഇന്ത്യയുടെ ഇതിഹാസ ബാറ്ററായ വിരാട് കോലിയും ബംഗ്ലാദേശിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസനും തമ്മിലുള്ള പോരാട്ടമാണ് ഈ ലിസ്റ്റിലെ രണ്ടാമത്തേത്. ഇടംകൈയന്‍ സ്പിന്നര്‍മാര്‍ക്കെതിരേ പലപ്പോഴും കോലി പതറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ആദ്യ ടെസ്റ്റില്‍ അദ്ദേഹത്തിനു വലിയ വെല്ലുവിളിയാവും ഷാക്വിബില്‍ നിന്നും നേരിടേണ്ടി വരിക.

ഷാക്വിബ് ഇപ്പോള്‍ അത്ര മികച്ച ഫോമിലല്ലെങ്കിലും പാകിസ്താനുമായുള്ള കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ബംഗ്ലാദേശിന്റെ ചരിത്ര വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. അഞ്ചു വിക്കറ്റുകളാണ് രണ്ടു ടെസ്റ്റില്‍ നിന്നും അദ്ദേഹം പിഴുതത്.

സമീപകാലത്തു സ്പിന്നര്‍മാര്‍ക്കെതിരേ അത്ര മികച്ച പ്രകടനമല്ല കോലി നടത്തിക്കൊണ്ടിരിക്കുന്നത്. ശ്രീലങ്കയുമായി അവസാനം നടന്ന ഏകദിന പരമ്പരയില്‍ മൂന്നു മല്‍സരങ്ങളിലും അദ്ദേഹത്തെ പുറത്താക്കിയത് സ്പിന്നര്‍മാരാണ്.

Mehidy Hasan Miraz

രോഹിത് ശര്‍മ x മെഹ്‌ദി ഹസന്‍ മിറാസ്

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മെഹ്ദി ഹസന്‍ മിറാസും തമ്മിലുള്ള പോരാട്ടവും ആദ്യ ടെസ്റ്റില്‍ നിര്‍ണായകമായി മാറും. ബംഗ്ലാദേശിനു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനമാണ് 26 കാരനായ താരം നടത്തിക്കൊണ്ടിരിക്കുന്നത്. അവസാനമായി ഇന്ത്യയും ബംഗ്ലാദേശും ടെസ്റ്റില്‍ കൊമ്പുകോര്‍ത്തപ്പോള്‍ മിറാസ് മിന്നിച്ചിരുന്നു.

മിര്‍പുര്‍ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകള്‍ പിഴുത് അദ്ദേഹം ഇന്ത്യയെ വിറപ്പിച്ചു. ഇതോടെ 145 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഏഴിനു 74ലേക്കും വീണിരുന്നു. എങ്കിലും ശ്രേയസ് അയ്യരും ആര്‍ അശ്വിനും ചേര്‍ന്ന് അന്നു ഇന്ത്യയെ രക്ഷിക്കുകയായിരുന്നു. ഇത്തവണ രോഹിത്തിനു വലിയ വെല്ലുവിളി തന്നെ മിറാസില്‍ നിന്നും നേരിടേണ്ടി വരും. മിറാസിനെ നന്നായി കൈകകാര്യം ചെയ്യാന്‍ ഹിറ്റ്മാന് സാധിച്ചാല്‍ ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമാവും.

Story first published: Wednesday, September 18, 2024, 16:23 [IST]
Other articles published on Sep 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+