Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: പാക് തോല്‍വിക്ക് കാരണം 3 പേര്‍!! ഇന്ത്യ പേടിക്കണം, മുന്‍ പാക് താരം പറയുന്നു

ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു ഏറ്റവുമധികം ഭീഷണി സൃഷ്ടിക്കാന്‍ സാധ്യതയുള്ളത് ആരൊക്കെയാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ താരം ബാസിത് അലി. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് രോഹിത് ശര്‍മയ്ക്കും സംഘത്തിനും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. വ്യാഴാഴ്ച മുതല്‍ ചെന്നൈയിലെ ചെപ്പോക്കിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കാനിരിക്കുന്നത്.

വലിയ ആത്മവിശ്വാസത്തോടെയാണ് നജ്മുല്‍ ഹുസൈന്‍ ഷാന്റോ നയിക്കുന്ന ബംഗ്ലാദേശ് ടീമിന്റെ വരവ്. അവസാനമായി പാകിസ്താനിലാണ് അവര്‍ പരമ്പര കളിച്ചത്. രണ്ടു ടെസ്റ്റുകളുടെ പരമ്പയില്‍ പാക് ടീമിനെ 2-0നു തൂത്തുവാരി ബംഗ്ലാ കടുവകള്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുകയും ചെയ്തു. ഇന്ത്യക്കെതിരേയും സമാനമായൊരു അട്ടിമറിക്കു കോപ്പ് കൂടിയാണ് ബംഗ്ലാദേശ് ടീം എത്തുന്നത്.

INDIA TEST TEAM

പാക് ടീമിനു കുഴപ്പങ്ങള്‍ സൃഷ്ടിച്ചു

കഴിഞ്ഞ ടെസ്റ്റ് പരമ്പയില്‍ പാകിസ്താന്റെ അപ്രതീക്ഷിത പരാജയത്തിനു കാരണം ബംഗ്ലാദേശിന്റെ മൂന്നു താരങ്ങളാണെന്നാണ് ബാസിത് അലി ചൂണ്ടിക്കാണിക്കുന്നത്. ബംഗ്ലാദേശിന്റെ അഞ്ച്, ഏഴ്, എട്ട് സ്ഥാനങ്ങളില്‍ കളിക്കുന്ന താരങ്ങള്‍ വളരെ ശക്തരാണ്.

ബൗളിങിനൊപ്പം പാകിസ്താനെ തോല്‍പ്പിക്കുന്നതില്‍ ഈ മൂന്നു പേര്‍ക്കു വലിയ പങ്കുണ്ടായിരുന്നു. ഈ മൂന്ന് പേരും ഇന്ത്യയില്‍ എങ്ങനെയാണ് ബാറ്റ് ചെയ്യുന്നതെന്നു കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. പ്രത്യേകിച്ചും രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരെയെല്ലാം എങ്ങനെ നേരിടുമെന്നു ഉറ്റുനോക്കുകയാണെന്നും ബാസിത് അലി പറഞ്ഞു.

അതേസമയം, പാകിസ്താനെതിരേ സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ ബംഗ്ലാദേശിനു വേണ്ടി അഞ്ച്, ഏഴ്, എട്ട് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്തത് മുഷ്ഫിഖര്‍ റഹീം, ലിറ്റണ്‍ ദാസ്, മെഹ്ദി ഹസന്‍ മിറാസ് എന്നിവരായിരുന്നു. ബംഗ്ലാദേശ് 10 വിക്കറ്റിനു ജയിച്ച ആദ്യ ടെസ്റ്റില്‍ മുഷ്ഫിഖുര്‍ 191ഉം ലിറ്റണ്‍ 56ഉം മിറാസ് 77 റണ്‍സും സ്‌കോര്‍ ചെയ്തിരുന്നു. രണ്ടാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ലിറ്റണ്‍ 138 റണ്‍സുമായി ടീമിന്റെ രക്ഷകനായപ്പോള്‍ മിറാസ് 78 റണ്‍സും നേടിയിരുന്നു.

ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച ടീം

ക്രിക്കറ്റ് ചരിത്രത്തില്‍ ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച ടീമാണ് ഇപ്പോഴുള്ളതെന്നു ബാസിത് അലി ചൂണ്ടിക്കാട്ടി. ബംഗ്ലാദേശ് ടീമിന്റെ ഇതുവരെയുള്ള ക്രിക്കറ്റ് നോക്കിയാല്‍ അവരുടെ ഏറ്റവും മികച്ച ടീമാണ് ഇപ്പോഴുള്ളത്. 1999ലെ ലോകകപ്പില്‍ പാകിസ്താനെ തോല്‍പ്പിച്ച ടീമാണ് അവര്‍. പക്ഷെ ഇപ്പോഴത്തെ ബംഗ്ലാദേശ് ടീമിലുള്ള താരങ്ങള്‍ അവരേക്കാള്‍ കേമന്‍മാരാണ്. ന്യൂസിലാന്‍ഡിലും അടുത്തിടെ ടെസ്റ്റ് പരമ്പര സ മനിലയിലാക്കാന്‍ ഈ ടീമിനായിട്ടുണ്ട്.

മികച്ച ഫാസ്റ്റ് ബൗളര്‍മാരെ വളര്‍ത്തിയെടുക്കുന്നതില്‍ വലിയ പങ്കാണ് അലന്‍ ഡൊണാള്‍ഡ് വഹിച്ചിട്ടുള്ളത്. നാഹിദ് റാണ, ടസ്‌കിന്‍ അഹമ്മദ്, ഷൊരിഫുല്‍ ഇസ്ലാം തുടങ്ങിയ മികച്ച ഫാസ്റ്റ് ബൗളര്‍മാര്‍ ഇപ്പോള്‍ ബംഗ്ലാ ടീമിലുണ്ട്. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇത്രയും മികച്ചൊരു പേസ് നിരയെ തയ്യാറാക്കി നിര്‍ത്തിയതിന്റെ ക്രെഡിറ്റ് ഡൊണാള്‍ഡിനാണ്.

എന്നാല്‍ ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ബംഗ്ലാദേശിനു കാര്യങ്ങള്‍ കടുപ്പമായിരിക്കും. കാരണം ഇന്ത്യന്‍ ടീമില്‍ വലിയ കളിക്കാരുണ്ട്. കൗണ്ടര്‍ അറ്റാക്കിങ് ഗെയിം കളിക്കാനും അവര്‍ക്കറിയാം. ബാറ്റിങിലും ബൗളിങിലും ഇന്ത്യക്കു ഇതിനുള്ള ശേഷിയുണ്ടെന്നും ബാസിത് അലി വിലയിരുത്തി.

Story first published: Monday, September 16, 2024, 16:15 [IST]
Other articles published on Sep 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+