For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: സഞ്ജു പറഞ്ഞത് ശരി!! പിന്തുണച്ച് സൂര്യ, ബംഗ്ലാ കടുവകളുടെ കാര്യം സ്വാഹ

ഗ്വാളിയോര്‍: ബംഗ്ലാദേശുമായുള്ള ആദ്യ ടി20യില്‍ ഓപ്പണറായെത്തി ഇന്ത്യക്കു വേണ്ടി മിന്നുന്ന പ്രകടനം നടത്താന്‍ സാധിച്ചതിന്റ ആഹ്ലാദത്തിലാണ് മലയാളി താരം സഞ്ജു സാംസണ്‍. ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ച അദ്ദേഹം 19 ബോളില്‍ 29 റണ്‍സ് അടിച്ചെടുത്തിരുന്നു. കൂടാതെ വിക്കറ്റിനു പിന്നിലും തിളങ്ങാന്‍ സഞ്ജുവിനു സാധിച്ചു.

മല്‍സരശേഷമുള്ള അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റും ഇതിനോടുള്ള നായകന്‍ സൂര്യകുമാര്‍ യാദവിന്റെ പ്രതികരണവുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സഞ്ജുവിന്റെ ആരാധകരെയും ഇതു വലിയ ആവേശത്തിലാക്കിയിരിക്കുകയാണ്. ഏഴു വിക്കറ്റിന്റെ ഏകപക്ഷീയമായ വിജയമാണ് ആദ്യ ടി20യില്‍ ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. വളരെ അഗ്രസീവായ ക്രിക്കറ്റ് ഈ മല്‍സരത്തില്‍ കാഴ്ചവയ്ക്കാനും സൂര്യക്കും സംഘത്തിനും കഴിഞ്ഞിരുന്നു.

SANJU SAMSON- SURYAKUMAR YADAV

സഞ്ജുവിന്റെ പോസ്റ്റ്

ഇന്ത്യയുടെ ഗംഭീര വിജയത്തിനു പിന്നാലെയാണ് കളിയില്‍ നിന്നുള്ള കുറച്ചു ഫോട്ടോസിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ സഞ്ജു സാംസണ്‍ പുതിയ പോസ്റ്റിട്ടത്. ഈ രീതിയിലാണ് ഗെയിം കളിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു മസിലോടു കൂടിയ ഇമോജിക്കൊപ്പം അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഈ പോസറ്റിനു താഴെയാണ് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന്റെയും പ്രതികരണം വന്നിട്ടുള്ളത്. തീര്‍ച്ചയായും എന്നായിരുന്നു തീയുടെ ഇമോജിക്കൊപ്പം സൂര്യ കുറിച്ചത്.

സൂര്യയുടെ ഈ കമന്റിനു താഴെ ആരാധകരും പ്രതികരങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്. മലയാളികളടക്കമുള്ളവരുടെ കമന്റുകള്‍ ഇവിടെ കാണാന്‍ സാധിക്കും. സഞ്ജു സാംസണിനു ഈ കളിയില്‍ അവസരം നല്‍കിയതിനു ചിലര്‍ സൂര്യയെ നന്ദിയും അറിയിച്ചിട്ടുണ്ട്.

ഇതാദ്യമായല്ല സോഷ്യല്‍ മീഡിയയില്‍ ഈ തരത്തില്‍ സഞ്ജുവിനെ പിന്തുണച്ചു സൂര്യ രംഗത്തുവരുന്നത്. നേരത്തേയും അദ്ദേഹത്തിന്റെ ചില പോസ്റ്റുകളോടു സ്‌കൈ പ്രതികരിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള സൗഹൃദം തന്നെയാണ് ഇതു അടിവരയിടുന്നത്. നേരത്തേ സഞ്ജുവിനെ പിന്തുണ്ക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും സൂര്യയുടെ ഭാഗത്തു നിന്നും കളിക്കളത്തിനു അകത്തും പുറത്തും കാണുകയും ചെയ്തിട്ടുണ്ട്.

മികവ് പുറത്തെടുത്ത് സഞ്ജു

ഇന്ത്യക്കു വേണ്ടി ഓപ്പണിങ് റോളില്‍ മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ തനിക്കു സാധിക്കുമെന്ന സൂചന കൂടിയാണ് ആദ്യ ടി20യില്‍ സഞ്ജു സാംസണ്‍ നല്‍കിയത്. അഭിഷേക് ശര്‍മയുടെ ഓപ്പണിങ് പങ്കാശിയായി ഈ മല്‍സരത്തില്‍ സഞ്ജുവിനെ ഇറക്കിയപ്പോള്‍ ടീം മാനേജ്‌മെന്‍റിനു പ്രതീക്ഷകള്‍ ഏറെയുണ്ടായിരുന്നു. ഇതു ഒരു പരിധി വരെ കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു.

SANJU SAMSON

വളരെ അഗ്രസീവായ, അതോടൊപ്പം മനോഹരമായ ഗെയിമാണ് മല്‍സരത്തില്‍ സഞ്ജു കെട്ടഴിച്ചത്. 19 ബോളില്‍ ആറു ബൗണ്ടറികളടക്കമാണ് 29 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. 152.63 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റോടെയായിരുന്നു ഇത്. ചില തകര്‍പ്പന്‍ ഷോട്ടുകള്‍ സഞ്ജുവിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

റിസ്‌ക്കി ഷോട്ടുകള്‍ക്കു പകരം മികച്ച ടൈമിങിലൂടെ ഗ്യാപ്പുകള്‍ കണ്ടെത്തി റണ്‍സ് സ്‌കോര്‍ ചെയ്യാനാണ് അദ്ദേഹം ശ്രമിച്ചത്. ഒരേയൊരു മോശം ഷോട്ടാണ് സഞ്ജുവിന്റെ ഭാഗത്തു നിന്നും കണ്ടത്. അദ്ദേഹത്തിനു വിക്കറ്റ് നഷ്ടപ്പെട്ടതും ഈ ഷോട്ട് കാരണമായിരുന്നു. ആ ഷോട്ട് കളിക്കേണ്ടി വന്നതില്‍ സ്വയം വളരെ ക്ഷുഭിതനായി സഞ്ജു കാണപ്പെടുകയും ചെയ്തിരുന്നു. പുറത്തായ ശേഷം നിരാശയോടെയും രോഷത്തോടെയുമാണ് അദ്ദേഹം ക്രീസ് വിട്ടത്.

വരാനിരിക്കുന്ന രണ്ടു ടി20കളിലും കൂടുതല്‍ മികച്ച ഇന്നിങ്‌സുകള്‍ കളിക്കാനായിരിക്കും ഇനി സഞ്ജുവിന്റെ ശ്രമം. ഫിഫ്റ്റി പ്ലസ് സ്‌കോറോ, സെഞ്ച്വറിയോ കുറിക്കാനായെങ്കില്‍ മാത്രമേ അദ്ദേഹത്തിനു അടുത്ത പരമ്പരയിലും ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. രണ്ടാം ടി20 വെള്ളിയാഴ്ച ഡല്‍ഹിയിലാണ്. അവസാന മല്‍സരം ശനിയാഴ്ചയും നടക്കും.

Story first published: Monday, October 7, 2024, 12:23 [IST]
Other articles published on Oct 7, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+