IND vs BAN: ഇന്ത്യന്‍ ടീമിലെ 'ഗജിനി' ആര്? അത് രോഹിത് തന്നെ! കാരണം പറഞ്ഞ് സൂര്യകുമാര്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം എല്ലാക്കാലത്തും താരസമ്പന്നമാണ്. സൂപ്പര്‍ താരങ്ങളുടെ വലിയ നിരയാണ് ഇന്ത്യന്‍ ടീമില്‍ കാണാനാവുന്നത്. ടീമെന്ന നിലയില്‍ കെട്ടുറപ്പോടെ കളിക്കുന്നതാണ് ഇന്ത്യന്‍ ടീമിന്റെ കരുത്തെന്ന് പറയാം. സമീപകാലത്തെ ഇന്ത്യന്‍ ടീമിന്റെ പ്രകടനങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചമാണ്. ടി20 ലോകകപ്പ് കിരീടം അലമാരയിലെത്തിച്ച ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മുന്നില്‍ക്കണ്ട് കുതിക്കുകയാണ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ നേടിയിട്ടുണ്ട്.
ഇനി മുന്നിലുള്ളത് മൂന്ന് മത്സര ടി20 പരമ്പരയാണ്. ഇതിനായുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യന്‍ ടീമുള്ളത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ മൂന്ന് പുതുമുഖ താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. കരുത്തുറ്റ താരനിരയോടെ ഇറങ്ങുന്ന ഇന്ത്യ ടി20 പരമ്പരയും അലമാരയിലെത്തിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഇപ്പോഴിതാ ഇന്ത്യയുടെ ടി20 നായകനായ സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടീമിലെ ചില താരങ്ങളുടെ രസകരമായ സ്വഭാവങ്ങളെ ട്രോളിയത് വൈറലായിരിക്കുകയാണ്.
ഇന്ത്യന്‍ ടീമിലെ ഗജിനി രോഹിത് ശര്‍മ
പ്രശസ്ത സിനിമയായ ഗജിനിയുടെ നായക കഥാപാത്രത്തിന്റെ സ്വഭാവം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഷോര്‍ട്ട് മെമ്മറിയുള്ള താരം പല കാര്യങ്ങളും മറന്ന് പോകാറുണ്ട്. ഇന്ത്യന്‍ ടീമില്‍ ഈ സ്വഭാവം നായകന്‍ രോഹിത് ശര്‍മക്കാണെന്നാണ് സൂര്യകുമാര്‍ യാദവ് പറയുന്നത്. ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ എന്ന പരിപാടിയില്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, അര്‍ഷ്ദീപ് സിങ്, അക്ഷര്‍ പട്ടേല്‍, ശിവം ദുബെ എന്നിവരെല്ലാം പങ്കെടുക്കുന്ന ഷോയുണ്ട്.
ഇൗ പരിപാടിയുടെ അടുത്ത എപ്പിസോഡിന് മുന്നോടിയായുള്ള ട്രയ്‌ലറിലാണ് സൂര്യകുമാര്‍ രോഹിത്തിനെ ഗജിനിയുടെ സ്വഭാവവുമായി താരതമ്യപ്പെടുത്തിയത്. ടോസ് സമയത്ത് കോയിന്റെ രണ്ട് വശത്തിന് പറയുന്ന പേര് പോലും രോഹിത് മറക്കുമെന്നാണ് ശിവം ദുബെ ട്രോളിയത്. ഇതിന് പിന്നാലെയാണ് കോയിന്റെ ഇരുവശങ്ങളുടെ പേര് മാത്രമല്ല കോയിന്‍ പോലും സഞ്ജു മറക്കുമെന്ന് സൂര്യകുമാര്‍ കളിയാക്കിയതിന്റെ. ട്രയ്‌ലറിന്റെ വീഡിയോ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

രോഹിത്തിന് മറവി കൂടുതല്‍
നായകനെന്ന നിലയില്‍ മികച്ച തീരുമാനങ്ങളെടുത്ത് ടീമിനെ ജയിപ്പിക്കാന്‍ രോഹിത്തിന് അസാധ്യ കഴിവാണുള്ളത്. രോഹിത് ശര്‍മയുടെ നായക മികവാണ് ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ചത്. ബാറ്റ്‌സ്മാനെന്ന നിലയിലും ഗംഭീര റെക്കോഡുകള്‍ അദ്ദേഹത്തിനുണ്ട്. എന്നാല്‍ പലപ്പോഴും മറവിയുടെ പേരില്‍ രോഹിത് ശര്‍മ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. രസകരമായ പല സംഭവങ്ങളും രോഹിത്തിന്റെ മറവിയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്.
2023ല്‍ ഇന്ത്യ വേദിയായ ഏകദിന ലോകകപ്പിനിടെയിലും രസകരമായ ചില സംഭവങ്ങളുണ്ടായി. ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ രോഹിത് ശര്‍മ ടോസ് നേടിയപ്പോള്‍ എന്താണ് തിരഞ്ഞെടുക്കേണ്ടതെന്ന് ടീം തീരുമാനിച്ചത് മറന്നുപോയി. മറ്റൊരു മത്സരത്തില്‍ ടോസ് കോയിന്‍ കീശയില്‍ വെച്ചിട്ട് എവിടെയാണ് കോയിന്‍ ഉള്ളതെന്ന് രോഹിത് മറന്നുപോയി. ഐപിഎല്ലിനിടെയിലും രോഹിത്തിന് ഇത്തരത്തില്‍ മറവികൊണ്ട് നിരവധി അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ട്.
ആദ്യം തുറന്ന് കാട്ടിയത് കോലി
രോഹിത്തിന്റെ മറവിയെക്കുറിച്ച് ആദ്യം തുറന്ന് പറഞ്ഞത് മുന്‍ നായകനും സൂപ്പര്‍ താരവുമായ വിരാട് കോലിയാണ്. രോഹിത്തിന് കളത്തിനകത്തും പുറത്തും സംഭവിച്ച രസകരമായ മറവികള്‍ കോലി തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഈ മറവി ഒരിക്കലും ടീമിന്റെ മികവിന് തടസമായിട്ടില്ലെന്ന് നിസംശയം പറയാം. ധോണിക്ക് ശേഷം ഇന്ത്യന്‍ ടീമിന്റെ ഏറ്റവും മികച്ച നായകന്‍ രോഹിത്താണെന്ന് പറയാം. പ്രധാന ടൂര്‍ണമെന്റുകളില്‍ രോഹിത്തിന് കീഴില്‍ കസറാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications