For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: 2 പേര്‍ തെറിക്കും? സഞ്ജുവിന് വീണ്ടും അവസരം കിട്ടുമോ, ഇന്ത്യന്‍ ടി20 സാധ്യതാ ടീം

ശ്രീലങ്കന്‍ പര്യടനത്തിനു ശേഷം ടീം ഇന്ത്യക്കു ഇപ്പോള്‍ ചെറിയൊരു ഇടവേളയാണ്. അടുത്ത ഒരു മാസത്തോളം ടീമിനു മല്‍സരങ്ങളൊന്നുമില്ല. സപ്തംബറിലാണ് ഇനി ഇന്ത്യ മല്‍സരരംഗത്തേക്കു മടങ്ങിയെത്തുക. ബംഗ്ലാദേശുമായി നാട്ടില്‍ ടെസ്റ്റ്, ടി20 പരമ്പരകളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. രണ്ടു ടെസ്റ്റുകളും തൊട്ടുപിന്നാലെ മൂന്നു ടി20കളും ബംഗ്ലാദേശ് ടീം ഇന്ത്യയില്‍ കളിക്കും. ഒക്ടോബര്‍ ആറിനാണ് ടി20 പരമ്പര തുടങ്ങുന്നത്.

ലങ്കയ്‌ക്കെതിരേ സമാപിച്ച മൂന്നു ടി20കളുടെ പരമ്പര പുതിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനു കീഴില്‍ ഇന്ത്യ തൂത്തുവാരിയിരുന്നു. ബംഗ്ലാദേശിനെതിരേ നാട്ടിലും സമാനമായൊരു ആധികാരിക പ്രകടനമായിരിക്കും ഇന്ത്യന്‍ ടീം ലക്ഷ്യമിടുക. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു പരിശോധിക്കാം.

SURYAKUMAR YADAV- SHUBMAMAN GILL

കഴിഞ്ഞ ലങ്കന്‍ പര്യടനത്തില്‍ കളിച്ച ടീമില്‍ ചില മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമില്‍ നമുക്കു പ്രതീക്ഷിക്കാം. ചില പുതുമുഖ താരങ്ങളെ കോച്ച് ഗൗതം ഗംഭീര്‍ ഈ പരമ്പരയില്‍ പരീക്ഷിക്കാനുമിടയുണ്ട്. സൂര്യ തന്നെയായിരിക്കും ഈ പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുക. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ പുതിയ വൈസ് ക്യാപ്റ്റനായി എത്തിയിരിക്കുന്ന ശുഭ്മന്‍ ഗില്‍ ഈ റോളില്‍ തന്നെ തുടരുകയും ചെയ്യും.

ഓപ്പണിങില്‍ ഗില്ലിന്റെ പങ്കാളി മറ്റൊരു വെടിക്കെട്ട് ബാറ്ററും യുവതാരവുമായ യശസ്വി ജയ്‌സ്വാളായിരിക്കും. മൂന്നാംസ്ഥാനത്തു വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് കളിക്കാനാണ് സാധ്യത. ടീമിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും അദ്ദേഹമായിരിക്കും. ആരാവും ബാക്കപ്പ് വിക്കറ്റ് കീപ്പറായി വരികയെന്നതാണ് പ്രധാന ചോദ്യം. ലങ്കയ്‌ക്കെതിരേ ഈ റോള്‍ സഞ്ജു സാംസണിനായിരുന്നു. പക്ഷെ ബംഗ്ലാദേശിനേതിരേ അദ്ദേഹത്തെ പരിഗണിക്കുമോയെന്ന കാര്യം സംശയമാണ്. കാരണം ലങ്കയ്‌ക്കെതിരേ കളിച്ച രണ്ടു മല്‍സരങ്ങളിലും അദ്ദേഹം ഡെക്കായിരുന്നു.

രണ്ടു തുടര്‍ ഡെക്കുകളുമായി മോശം ഫോമില്‍ നില്‍ക്കുന്ന സഞ്ജുവിനു വീണ്ടുമൊരു അവസരം ലഭിക്കുമോയെന്നു കണ്ടു തന്നെ അറിയണം. ഗംഭീറിനു അദ്ദേഹത്തിന്റെ കഴിവില്‍ നേരത്തേ തന്നെ വലിയ മതിപ്പാണുള്ളത്. ഈ കാരണം കൊണ്ടു മാത്രം ഒരു പരമ്പരയില്‍ കൂടി സഞ്ജുവിനു നറുക്കുവീണേക്കും. എന്നാല്‍ അദ്ദേഹം ടീമില്‍ വേണ്ടെന്നു മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കര്‍ തീരുമാനിച്ചാല്‍ പകരം ആരെ എടുക്കുമെന്നതും ചോദ്യമാണ്.

ജിതേഷ് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരാണ് പരിഗണിക്കാവുന്ന മറ്റു വിക്കറ്റ് കീപ്പര്‍മാര്‍. ഇഷാന്‍ കുറച്ചു കാലമായി ദേശീയ ടീമിന്റെ ഭാഗമല്ല. ജിതേഷാവട്ടെ ഐപിഎല്ലിലടക്കം സമീപകാലത്തൊന്നും ശ്രദ്ധേയമായ പ്രകടനങ്ങളും നടത്തിയിട്ടില്ല. അതുകൊണ്ടു തന്നെ വീണ്ടും സഞ്ജുവിനു തന്നെ നറുക്കുവീണേക്കുകയും ചെയ്യും.

SANJU SAMSON

ഓള്‍റൗണ്ടര്‍മാരായി ടീമിലുണ്ടാവുക ഹാര്‍ദിക് പാണ്ഡ്യയും യുവ താരം റിയാന്‍ പരാഗുമായിരിക്കും. വാഷിങ്ടണ്‍ സുന്ദറും സ്ഥാനം നിലവനിര്‍ത്തും. ലങ്കയ്‌ക്കെതിരായ കഴിഞ്ഞ പരമ്പരയിലൂടെ അരങ്ങേറിയ പരാഗ് പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് നടത്തിയത്. ഫിനിഷറായി പതിവു പോലെ റിങ്കു സിങ് ടീമില്‍ തുടരും.

ലങ്കയ്‌ക്കെതിരേ ടീമിലുണ്ടായിരുന്ന ശിവം ദുബെയ്ക്കു പകരം വെങ്കടേഷ് അയ്യരെ ഗംഭീര്‍ പരീക്ഷിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ഐപിഎല്ലില്‍ ഗംഭീറിനു കീഴില്‍ ഐപിഎല്ലില്‍ കസറിയ താരമാണ് വെങ്കടേഷ്. ബൗളിങില്‍ ഖലീല്‍ അഹമ്മദിനു പകരം ഹര്‍ഷിത് റാണയും ടീമിലേക്കു വന്നേക്കും.

ബംഗ്ലാദേശിനെതിരേ ഇന്ത്യന്‍ സാധ്യതാ ടീം

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, റിങ്കു സിങ്, വെങ്കടേഷ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌നോയ്, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ.

Story first published: Saturday, August 10, 2024, 11:59 [IST]
Other articles published on Aug 10, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+