For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: സഞ്ജു എത്ര കളിയില്‍ ഓപ്പണ്‍ ചെയ്യും? ബൗളിങിലും സൂര്യയെത്തുമോ, ഇതാ ഉത്തരം

ഗ്വാളിയോര്‍: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യത്തെ പോരാട്ടം വൈകീട്ട് ഗ്വാളിയോറില്‍ നടക്കാനിരിക്കെ ടീമിന്റെ ഓപ്പണിങ് ജോടികളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. മല്‍സരത്തിനു മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീലങ്കയ്‌ക്കെതിരേ ജൂലൈയില്‍ നടന്ന അവസാനത്തെ ടി20 പരമ്പരയില്‍ ബൗളിങിലും സൂര്യ ഒരു കൈ നോക്കിയിരുന്നു. ഈ പരമ്പരയിലും പന്തെറിയുമോയെന്നതിനെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി.

വിജയത്തോടെ തന്നെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയ്ക്കു തുടക്കം കുറിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. നേരത്തേ നടന്ന ടെസ്റ്റ് പരമ്പര 2-0നു തൂത്തുവാരാന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ ടെസ്റ്റ് പരമ്പര കൈവിട്ടെങ്കിലും ടി20യില്‍ അഗ്രസീവ് ക്രിക്കറ്റ് കളിച്ച് ഇന്ത്യയെ വീഴ്ത്താനാണ് പ്ലാനെന്നാണ് ബംഗ്ലാദേശ് ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ മുന്നറിയിപ്പ് നല്‍കിയത്. അതുകൊണ്ടു തന്നെ തീപാറുന്ന ഒരു പരമ്പര ആരാധകര്‍ക്കു പ്രതീക്ഷിക്കാം.

SANJU SAMSON

സഞ്ജു തന്നെ ഓപ്പണര്‍

ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയില്‍ അഭിഷേക് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി എത്തുക മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ തന്നെ ആയിരിക്കുമെന്നു സ്ഥിരീകരിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. നമ്മുടെ രണ്ടാമത്തെ ഓപ്പണര്‍ സഞ്ജു സാംസണ്‍ ആയിരിക്കും. ഈ മല്‍സരത്തില്‍ അദ്ദേഹം ഓപ്പണറായി കളിക്കുകയും പരമ്പരയിലെ തുടര്‍ന്നുള്ള മല്‍സരങ്ങളിലും ഈ റോള്‍ തന്നെ ആയിരിക്കുകയും ചെയ്യുമെന്നും സൂര്യ വ്യക്തമാക്കി.

നിലവില്‍ ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാര്‍ യുവ ബാറ്റിങ് സെന്‍സേഷനുകളായ ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്വാളുമാണ്. പക്ഷെ വരാനിരിക്കുന്ന തിരക്കേറിയ ടെസ്റ്റ് ഷെഡ്യൂള്‍ കണക്കിലെടുത്ത് രണ്ടു പേര്‍ക്കും ടി20 പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്.

മറ്റൊരു സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍ റുതുരാാജ് ഗെയ്ക്വാദിനെ ഈ പരമ്പരയില്‍ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടില്ല. അഭിഷേക് മാത്രമാണ് നിലവിലെ സംഘത്തിലെ ഏക സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളിയുടെ റോളിലേക്കു സഞ്ജുവിനു പ്രൊമോഷന്‍ നല്‍കിയിരിക്കുന്നത്.

സഞ്ജുവിനെ സംബന്ധിച്ച് ബാറ്റിങില്‍ തന്റെ യഥാര്‍ഥ കഴിവ് പുറത്തെടുക്കാനുള്ള സുവര്‍ണാവസരം തന്നെയായിരിക്കും ഈ പരമ്പരയിലെ ഓപ്പണിങ് റോള്‍. 2015ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയതിനു ശേഷം ഇന്ത്യന്‍ ടീമിനു അകത്തും പുറത്തുമായി തുടരുകയാണ് അദ്ദേഹം. ഇതിനകം 30 ടി20 മല്‍സരങ്ങളില്‍ മാത്രമേ കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ സഞ്ജുവിനു കളിക്കാനായിട്ടുള്ളൂ. ഇവയില്‍ നിന്നും 131.36 സ്‌ട്രൈക്ക് റേറ്റോടെ 444 റണ്‍സാണ് നേടാനായത്. രണ്ടു ഫിഫ്റ്റികള്‍ മാത്രമേ ഇതിലുള്‍പ്പെട്ടിട്ടുള്ളൂ.

SURYAKUMAR YADAV

വീണ്ടും ബൗള്‍ ചെയ്യുമോ?

ശ്രീലങ്കയുമായുള്ള അവസാന ടി20 പരമ്പരയില്‍ സര്‍പ്രൈസ് ബൗളറായെത്തിയ സൂര്യകുമാര്‍ യാദവ് രണ്ടു വിക്കറ്റുകളെടുത്ത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. മൂന്നാമത്തെയും അവസാനത്തെയും കളിയിലാണ് ഇന്ത്യ തോല്‍വിക്കരികില്‍ നില്‍ക്കെ അവസാന ഓവറുകളില്‍ സൂര്യയും റിങ്കും സിങും അപ്രതീക്ഷിത ബൗളര്‍മാരായെത്തിയത്.

ഇരുവരും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയതോടെ മല്‍സരം ടൈയാവുകയും ചെയ്തിരുന്നു. ബംഗ്ലാദേശുമായുള്ള ഈ പരമ്പരയിലും തന്നെ ബൗളറുടെ റോളില്‍ കാണാന്‍ സാധിക്കുമോയെന്നും സൂര്യ വെളിപ്പെടുത്തി.

ഇത്തവണ അതു വേണ്ടി വരില്ലെന്നാണ് പ്രതീക്ഷയെന്നായിരുന്നു ബൗളിങിനെക്കുറിച്ചുള്ള ചോദ്യത്തിനു ചിരിയോടെയുള്ള അദ്ദേഹത്തിന്റെ മറുപടി. അതു ഞങ്ങള്‍ നന്നായി ആസ്വദിച്ചിരുന്നു. അന്നു ടീം പരമ്പരയില്‍ 2-0ന് മുന്നിലായിരുന്നു. അതേസമയം തന്നെ വ്യത്യസ്തമായി എന്തെങ്കിലും ചെയ്തു നോക്കാമെന്നും ഞങ്ങള്‍ക്കു തോന്നി.

ഞങ്ങളുടെ ഫാസ്റ്റ് ബൗളര്‍മാര്‍ക്കു ആ കളിയില്‍ കുറച്ചു ഓവറുകള്‍ ശേഷിച്ചിരുന്നു. പക്ഷെ വ്യത്യസ്തമായി എന്തെങ്കിലും ചെയ്തു നോക്കാന്‍ ആ സന്ദര്‍ഭത്തില്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. കാരണം വിക്കറ്റില്‍ നിന്നും ടേണിങ് ലഭിക്കുന്നുണ്ടായിരുന്നു. വെറുതെയൊരു പരീക്ഷണം നടത്തി നോക്കിയതാണെന്നും അതു വര്‍ക്കായെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, October 6, 2024, 6:48 [IST]
Other articles published on Oct 6, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+