For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: ആകാശിനെ കളിപ്പിക്കണം, ഇന്ത്യക്ക് മുതല്‍ക്കൂട്ടാവും; കാരണം പറഞ്ഞ് ഗാംഗുലി

മുംബൈ: ബംഗ്ലാദേശിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ഇതിന്റെ ഭാഗമായി ഇന്ത്യ ആദ്യ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് കഴിഞ്ഞു. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിനൊപ്പം സൂപ്പര്‍ താരങ്ങളെല്ലാമുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് ചില സര്‍പ്രൈസ് താരങ്ങളുമെത്തിയിട്ടുണ്ട്. അതിലൊരാളാണ് ആകാശ് ദീപ്. ഇതിനോടകം ഇന്ത്യക്കായി കളിച്ചിട്ടുള്ള താരമാണ് ആകാശ് ദീപ്. എന്നാല്‍ സീനിയര്‍ താരങ്ങളെത്തിയപ്പോള്‍ തഴയപ്പെട്ടു.

ഇപ്പോള്‍ ദുലീപ് ട്രോഫിയില്‍ മിന്നിച്ച് ആകാശ് ദീപ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ദുലീപ് ട്രോഫിയില്‍ 9 വിക്കറ്റുകളാണ് ആകാശ് വീഴ്ത്തിയത്. ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയെങ്കിലും ആകാശിന് കളിക്കാന്‍ അവസരം ലഭിക്കുമോയെന്നത് കണ്ടറിയണം. ഇപ്പോഴിതാ ഇന്ത്യ ആകാശിനെ കളിപ്പിക്കണമെന്നും മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെപ്പോലെ പ്രതിഭയുള്ള താരമാണ് ആകാശെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനായ സൗരവ് ഗാംഗുലി

നല്ല വേഗമുള്ള ബൗളര്‍

ആകാശ് ദീപ് പ്രതിഭയുള്ള യുവ പേസ് ബൗളറാണ്. നല്ല വേഗത്തില്‍ പന്തെറിയാനും ലോങ് സ്‌പെല്ലുകള്‍ എറിയാനും കഴിവുണ്ട്. അവന്‍ ബംഗാളിനുവേണ്ടി കളിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. സിറാജിനെപ്പോലെയും ഷമിയെപ്പോലും നല്ല വേഗത്തില്‍ പന്തെറിയാന്‍ കഴിവുള്ളവനാണ് ആകാശ്. അവന് കളിക്കാന്‍ അവസരം നല്‍കണം. തിളങ്ങാന്‍ ശേഷിയുള്ള ബൗളറാണവന്‍' ഗാംഗുലി പറഞ്ഞു.

ഇന്ത്യയുടെ പേസ് നിരയില്‍ ജസ്പ്രീത് ബുംറയുണ്ട്. ടി20 ലോകകപ്പിന് ശേഷം ബുംറ കളിക്കുന്ന ആദ്യത്തെ മത്സരമാണിത്. ബുംറയോടൊപ്പം മുഹമ്മദ് സിറാജും ഇന്ത്യന്‍ ടീമിലുണ്ട്. യഷ് ദയാലിനും ഇന്ത്യ ടീമിലേക്ക് വിളി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യ രണ്ട് പേസര്‍മാരെ മാത്രമാവും കളിപ്പിക്കുക. ഇന്ത്യയിലാണ് മത്സരമെന്നതിനാല്‍ മൂന്ന് സ്പിന്നര്‍മാരെ ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിക്കും. അങ്ങനെ വരുമ്പോള്‍ ആകാശ് പുറത്തിരിക്കാനാണ് സാധ്യത.

aakash deep ind vs ban

ഇന്ത്യ പിന്തുണക്കേണ്ട ബൗളര്‍

ബംഗ്ലാദേശ് പരമ്പരക്ക് ശേഷം ഇന്ത്യയെ രണ്ട് വമ്പന്‍ പരമ്പരകളാണ് കാത്തിരിക്കുന്നത്. ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ എന്നീ രണ്ട് വമ്പന്‍ ടീമുകളുമായി ഇന്ത്യക്ക് പരമ്പര വരുന്നുണ്ട്. രണ്ട് ടെസ്റ്റ് പരമ്പരയും ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഈ പരമ്പരയിലേക്ക് ഇന്ത്യ മികച്ച പേസര്‍മാരെ വളര്‍ത്തേണ്ടതായുണ്ട്. ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ഇന്ത്യക്കൊപ്പം കൂടുതല്‍ മികച്ച പേസര്‍മാര്‍ വേണം. മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവര്‍ക്കൊപ്പം മുഹമ്മദ് ഷമി എത്തുമോയെന്ന കാര്യം പറയാറിയിട്ടില്ല.

പരിക്കില്‍ നിന്ന് ഷമി മോചിതനായി വരുന്നേയുള്ളൂ. ഈ സാഹചര്യത്തില്‍ ഇന്ത്യ മികച്ച ചില പേസര്‍മാരെക്കൂടി ഓസ്‌ട്രേലിയന്‍ പരമ്പര മുന്നില്‍ക്കണ്ട് വളര്‍ത്തേണ്ടതായുണ്ട്. ഇതിന് അനുയോജ്യനാണ് ആകാശ് ദീപ്. നല്ല വേഗവും സ്വിങ്ങും ലൈനും ലെങ്തുമുള്ള ആകാശിനെ ഇന്ത്യ പിന്തുണച്ച് വളര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് പറയാം. അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍ എന്നിവരെക്കാളൊക്കെ ടെസ്റ്റില്‍ മികവ് കാട്ടാന്‍ ശേഷിയുള്ള ബൗളറാണ് ആകാശ് ദീപ്.

ബംഗ്ലാദേശ് പരമ്പര നേട്ടം എളുപ്പമല്ല

ഇന്ത്യയെ സംബന്ധിച്ച് ബംഗ്ലാദേശ് പരമ്പര നേട്ടം എളുപ്പമാവില്ല. പാകിസ്താനെ അവരുടെ തട്ടകത്തില്‍ തകര്‍ത്താണ് ബംഗ്ലാദേശ് വരുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ബംഗ്ലാദേശിനെ നിസാരക്കാരായി കാണാനാവില്ല. മികച്ച സ്പിന്‍ കരുത്തുള്ള ടീമാണ് ബംഗ്ലാദേശ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.

ബംഗ്ലാദേശിന്റെ ബാറ്റിങ് നിരയുടെ സമീപകാല പ്രകടനങ്ങളും മികച്ചതാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് എളുപ്പത്തില്‍ ജയിക്കാനാവില്ലെന്നുറപ്പ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഷെഡ്യൂളടക്കം പുറത്തുവന്നതിനാല്‍ ഇനിയുള്ള പരമ്പരകളെല്ലാം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്.

Story first published: Tuesday, September 10, 2024, 11:46 [IST]
Other articles published on Sep 10, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+