Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: ആന്‍ഡേഴ്‌സനാണെന്നാ വിചാരം, കുറച്ച് ഓവറല്ലേ? സിറാജിനു രൂക്ഷ വിമര്‍ശനം

siraj

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബൗളിങിനിടെ ഓവര്‍ അഗ്രസീവായി പെരുമാറുന്ന ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെതിരേ സോഷ്യല്‍ മീഡിയ. ബൗള്‍ ചെയ്യുമ്പോള്‍ ബംഗ്ലാദേശിന്റെ പല ബാറ്റര്‍മാരെയും സിറാജ് സ്ലെഡ്ജ് ചെയ്യുകയും പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഈ സമീപനം പലരും അത്ര പിട്ടിച്ചിട്ടില്ല. സിറാജിന്റെ പെരുമാറ്റം അതിരുവിടുന്നുണ്ടെന്നാണ് ചിലരുടെ അഭിപ്രായം.

സോഷ്യല്‍ മീഡിയയില്‍ സിറാജിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. കൂടാതെ ചിലര്‍ അദ്ദേഹത്തെ പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. പ്രതികരണങ്ങള്‍ നോക്കാം.

ഇതെന്ത് പെരുമാറ്റം

മുഹമ്മദ് സിറാജ് ഓണ്‍ ഫയറെന്നു വിശേഷിപ്പിച്ച് ബിസിസിഐ ഇപ്പോഴൊരു വീഡിയോ ഉണ്ടാക്കിയിരിക്കുകയാണ്. ഇന്തെന്ത് പെരുമാറ്റമാണെന്നായിരുന്നു ഒരു യൂസറുടെ ചോദ്യം.
സിറാജ് ഭായ്, അരുത്, ദയവു ചെയ്ത് ഇതു ചെയ്യരുതെന്നായിരുന്നു കൂപ്പുകൈയുടെ ഒരു ഇമോജിയോടു കൂടി ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

siraj 1

ആന്‍ഡേഴ്‌സനാണെന്നാണ് വിചാരം

ജെയിംസ് ആന്‍ഡേഴ്‌സനാമെന്നാണ് ഇപ്പോള്‍ മുഹമ്മദ് സിറാജ് സ്വയം മനസ്സില്‍ കരുതുന്നത് എന്നാണ് ഒരു യൂസര്‍ പരിഹസിച്ചത്.
എന്തിനാണ് മുഹമ്മദ് സിറാജിനെക്കൊണ്ട് ഇന്ത്യന്‍ നായകന്‍ കെഎല്‍ രാഹുല്‍ ബൗള്‍ ചെയ്യിക്കുന്നത്? ഒരു ഇംപാക്ടും ബൗൡങില്‍ ഉണ്ടാക്കാന്‍ സാധിക്കുന്നല്ലെന്നു ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

ഒഴിവാക്കാന്‍ സമയമായി

മുഹമ്മദ് സിറാജില്‍ വലിയ ഇംപാക്ടൊന്നും രണ്ടാമിന്നിങ്‌സില്‍ കാണാന്‍ സാധിക്കുന്നില്ല. ടീമില്‍ നിന്നും മാറ്റേണ്ട സമയം ആയിരിക്കുകയാണെന്നാണ് ഒരു യൂസര്‍ കുറിച്ചത്.
മുഹമ്മദ് സിറാജ് വളരെ ഓവര്‍ റേറ്റഡായിട്ടുള്ള ബൗളറാണെന്നായിരുന്നു ഒരു വിമര്‍ശനം.
ചിറ്റഗോങിലെ പിച്ചില്‍ ബാറ്റിങ് ഇപ്പോള്‍ ഈസിയായിരിക്കുകയാണ്. ഇത്തരം ഫ്‌ളാറ്റായ ട്രാക്കുകളില്‍ മുഹമ്മദ് സിറാജ് വളരെ ഓവര്‍ റേറ്റഡായിട്ടുള്ള ബൗളറാണ്. ശര്‍ദ്ദുല്‍ ടാക്കൂറും സിറാജും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നുമില്ല. സീം ബൗളിങിനു അനുയോജ്യമായ സാഹച്യങ്ങളില്‍ ശര്‍ദ്ദുലായിരിക്കും കൂടുതല്‍ നല്ലതെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

siraj 3

കോലിയുടെ അഗ്രഷന്‍

വിരാട് കോലിയുടേതു പോലെയുള്ള അഗ്രഷനാണ് മുഹമ്മദ് സിറാജ് കാണിച്ചുകൊണ്ടിരിക്കുന്നത്. ഈ തരത്തിലുള്ള കളിക്കാരോടു തനിക്കു വെറുപ്പാണെന്നായിരുന്നു ഒരു പ്രതികരണം.
മുഹമ്മദ് സിറാജ് വളരെ മോശം ബൗളിങാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ടെസ്റ്റ് ബൗളറാവാനുള്ള ക്ഷമയോ, പക്വതയോ സിറാജിനു ഇല്ലെന്നും ഒരു യൂസര്‍ തുറന്നടിച്ചു.

ഉമേഷിനെ കണ്ടുപഠിക്കൂ

ചിരിച്ചുകൊണ്ടുള്ള മുഖം, അമിതമായ അഗ്രഷനൊന്നുമില്ല. മികച്ച ലെങ്തില്‍ ബൗള്‍ ചെയ്തുകൊണ്ടിരിക്കു നിങ്ങള്‍ക്കു വിക്കറ്റ് ലഭിക്കുക തന്നെ ചെയ്യും. മുഹമ്മദ് സിറാജ് ഉമേഷ് യാദവിനെ കണ്ടു പഠിക്കണമെന്നും ഒരു യൂസര്‍ ആവശ്യപ്പെട്ടു.

Story first published: Saturday, December 17, 2022, 19:21 [IST]
Other articles published on Dec 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+