IND vs BAN:ഗില്‍ നയിക്കും, സഞ്ജുവിനും സീറ്റ്! ബംഗ്ലാദേശ് ഏകദിനത്തിനുള്ള ഇന്ത്യന്‍ സാധ്യതാ ടീം
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഐപിഎല്‍ പ്ലേ ഓഫിലേക്കടുക്കവെ ആരാവും ഇത്തവണ കിരീടം നേടുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഐപിഎല്‍ ആവേശത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത് വലിയ പരമ്പരകളാണ്. ആദ്യം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ് നടക്കുന്നത്. പിന്നാലെ ബംഗ്ലാദേശിനെതിരായ ഏകദിന, ടി20 പരമ്പരകളാണുള്ളത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും ശക്തമായ ടീമിനെയാവും ഇന്ത്യ ഇറക്കുക.
പ്രധാന സീനിയര്‍ താരങ്ങളെല്ലാം ടീമിലുണ്ടാവുമെന്നുറപ്പാണ്. ഐപിഎല്ലിനും ഇംഗ്ലണ്ട് പരമ്പരക്കും ശേഷം സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കും. അതുകൊണ്ടുതന്നെ ബംഗ്ലാദേശിനെതിരേ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ടീമുമായാവും ഇന്ത്യ കളത്തിലിറക്കാന്‍ സാധ്യത. രോഹിത് ശര്‍മയും വിരാട് കോലിയുമൊന്നും ബംഗ്ലാദേശ് പര്യടനത്തിനുണ്ടാവില്ല. ഏകദിന പരമ്പരയില്‍ ഇന്ത്യ കളത്തിലിറക്കാന്‍ സാധ്യതയുള്ള ടീമില്‍ ആരൊക്കെയാവും ഉള്‍പ്പെടുകയെന്ന് പരിശോധിക്കാം.
റുതുരാജിനും ഇഷാന്‍ കിഷനും ഇടം
ഇന്ത്യ സമീപകാലത്തായി തഴഞ്ഞ ചില യുവതാരങ്ങള്‍ക്ക് തിരിച്ചുവരവിനുള്ള അവസരം നല്‍കിയേക്കും. ഇടവേളക്ക് ശേഷം റുതുരാജ് ഗെയ്ക് വാദിന് ഇന്ത്യന്‍ ടീമിലേക്ക് വിളി ലഭിച്ചേക്കും. വലം കൈയന്‍ ഓപ്പണര്‍ സിഎസ്‌കെയുടെ നായകനാണ്. നിലവില്‍ പരിക്കേറ്റ് പുറത്തുള്ള റുതുരാജിന് ഇന്ത്യ മടങ്ങിവരവ് അവസരം നല്‍കിയേക്കും. ഇഷാന്‍ കിഷനും ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്താണുള്ളത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ ഇപ്പോള്‍ ബിസിസിഐ കരാറിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ താരത്തിനും അവസരം ലഭിച്ചേക്കും.
യുവ ഇടം കൈയന്‍ ഓപ്പണര്‍ സായ് സുദര്‍ശനും ടീമിലേക്ക് വിളിയെത്തിയേക്കും. ഇന്ത്യക്കായി ഇതിനോടകം അരങ്ങേറ്റം കുറിച്ചെങ്കിലും തുടര്‍ അവസരങ്ങള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ ഇത്തവണത്തെ ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനമാണ് സായ് സുദര്‍ശന്‍ കാഴ്ചവെക്കുന്നത്. സ്ഥിരതയോടെ മിന്നിക്കുന്ന സായ് സുദര്‍ശനെ ഇത്തവണ ഇന്ത്യ ടീമിലേക്ക് വിളിക്കാന്‍ സാധ്യതകളേറെയാണെന്നാണ് റിപ്പോര്‍ട്ട്. സായ് സുദര്‍ശന്‍ ടീമില്‍ സീറ്റ് അര്‍ഹിക്കുന്നുണ്ടെന്ന് തന്നെ പറയാം.

സഞ്ജുവിനും സൂര്യകുമാറിനും അവസരം
സഞ്ജു സാംസണിന് ഇന്ത്യ ഏകദിന ടീമിലേക്ക് തിരിച്ചുവരവിന് അവസരം നല്‍കിയേക്കും. സഞ്ജു നിലവില്‍ ഇന്ത്യയുടെ ടി20 ടീമിന്റെ ഓപ്പണറും വിക്കറ്റ് കീപ്പറുമാണ്. ഏകദിനത്തില്‍ നിന്ന് തഴയപ്പെട്ട് നില്‍ക്കുകയാണെങ്കിലും സഞ്ജുവിന് ബംഗ്ലാദേശ് പരമ്പരയില്‍ വിളി പ്രതീക്ഷിക്കാം. സൂര്യകുമാര്‍ യാദവ് ഏകദിന ടീമിന് പുറത്തായിട്ട് നാളുകളേറെയായി. എന്നാല്‍ ബംഗ്ലാദേശ് പരമ്പരയിലൂടെ അദ്ദേഹത്തിന് തിരിച്ചെത്താന്‍ സാധിച്ചേക്കും. റിങ്കു സിങ്ങിനും ടീമിലേക്ക് വിളി ലഭിച്ചേക്കുമെന്നാണ് സൂചന. ഐപിഎല്ലില്‍ ഈ സീസണില്‍ മോശം ഫോമിലാണ് റിങ്കുവുള്ളത്.
ഹാര്‍ദിക് പാണ്ഡ്യ ടി20 പരമ്പരക്ക് മാത്രമെ ഉണ്ടാകൂവെന്നാണ് റിപ്പോര്‍ട്ട്. സായ് കിഷോറിനെ ഇന്ത്യ ടീമിലേക്ക് വിളിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ബംഗ്ലാദേശ് താരതമ്യേനെ ദുര്‍ബലരായ നിരയായതിനാല്‍ ഇന്ത്യയുടെ യുവതാരങ്ങളുടെ കരുത്ത് പരീക്ഷിക്കാനുള്ള അവസരമായി ടീം മാനേജ്‌മെന്റ് ഈ പരമ്പരയെ ഉപയോഗിച്ചേക്കും. വിരാട് കോലിയുടേയും രോഹിത്തിന്റേയും അഭാവത്തില്‍ ശ്രേയസ് അയ്യര്‍ക്ക് ടീമില്‍ നിര്‍ണ്ണായക സ്ഥാനമുണ്ടാവും. പേസ് നിരയില്‍ അര്‍ഷ്ദീപ് സിങ്ങും പ്രസിദ്ധ് കൃഷ്ണയും ഖലീല്‍ അഹമ്മദും ടീമില്‍ സ്ഥാനം പിടിക്കാനാണ് സാധ്യതയെന്നാണ് സൂചന.
ഇന്ത്യയുടെ സാധ്യതാ ടീം
സഞ്ജു സാംസണ്‍, ശുബ്മാന്‍ ഗില്‍ (c), റുതുരാജ് ഗെയ്ക് വാദ്, ഇഷാന്‍ കിഷന്‍, സായ് സുദര്‍ശന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, സായ് കിഷോര്‍, പ്രസിദ്ധ് കൃഷ്ണ, ഖലീല്‍ അഹമ്മദ്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications