For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: ടി20 കളിക്കാന്‍ ശുബ്മാന്‍ ഗില്‍ ഉണ്ടാകില്ല, പകരമാര്? സഞ്ജുവിന് വിളി ലഭിക്കുമോ?

മുംബൈ: ഇന്ത്യയുടെ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര 19ന് ആരംഭിക്കാന്‍ പോവുകയാണ്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്ക് ശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും വരാനിരിക്കുകയാണ്. ആദ്യ ടെസ്റ്റിനുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് മത്സരങ്ങള്‍ക്കുള്ള ടീമിനെ ഇനി പ്രഖ്യാപിക്കാന്‍ പോകുന്നതേയുള്ളൂ. ടീമില്‍ സ്ഥാനം ഉറപ്പാക്കിയ താരമായിരുന്നു ശുബ്മാന്‍ ഗില്‍. ഇന്ത്യ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കടക്കം പരിഗണിക്കുന്ന ശുബ്മാന്‍ ഗില്‍ ബംഗ്ലാദേശ് പരമ്പരക്ക് ഉണ്ടാകില്ലെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ പരമ്പരകള്‍ മുന്നില്‍ക്കണ്ട് ഗില്ലിന്റെ ജോലിഭാരം നിയന്ത്രിക്കാനായാണ് ഇത്തരമൊരു നീക്കം. ഗില്ലിനെ രണ്ടാം ടെസ്റ്റിലും തുടര്‍ന്ന് നടക്കുന്ന ടി20 പരമ്പരയിലും ഇന്ത്യ കളിപ്പിക്കില്ലെന്ന് ബിസിസി ഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗില്ലിന് വിശ്രമം അനുവദിക്കുമ്പോള്‍ പകരക്കാരനായി സഞ്ജു സാംസണ്‍ വരുമോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

സഞ്ജുവിന് വിളി ലഭിച്ചേക്കും

ടി20 പരമ്പരയില്‍ പല സീനിയര്‍ താരങ്ങള്‍ക്കും ഇന്ത്യ വിശ്രമം നല്‍കുമെന്നാണ് വിവരം. വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് റിഷഭ് പന്ത് ഉണ്ടാകില്ലെന്നാണ് സൂചന. കൂടാതെ ടോപ് ഓഡര്‍ താരം ശുബ്മാന്‍ ഗില്ലും കളിക്കാനുണ്ടാകില്ല. അങ്ങനെ വരുമ്പോള്‍ സഞ്ജു സാംസണിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്താന്‍ സാധ്യതയുണ്ട്. അവസാന ശ്രീലങ്കന്‍ പരമ്പരയില്‍ സഞ്ജു രണ്ട് മത്സരങ്ങള്‍ കളിച്ചിരുന്നു. എന്നാല്‍ രണ്ട് മത്സരത്തിലും ഡെക്കായി.

ദുലീപ് ട്രോഫിയില്‍ അപ്രതീക്ഷിതമായി കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ സഞ്ജു ഭേദപ്പെട്ട പ്രകടനം നടത്തി. ഇതോടെ ബംഗ്ലാദേശ് പരമ്പരയിലേക്ക് സഞ്ജുവും പരിഗണിക്കപ്പെടാനാണ് സാധ്യത. ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷന്‍ എത്തിയേക്കും. സമീപകാലത്ത് മികച്ച ഫോമിലാണ് ഗില്ലുള്ളത്. രണ്ടാം വിക്കറ്റായി സഞ്ജു സാംസണെ പരിഗണിക്കാനാണ് സാധ്യത കൂടുതല്‍.

sanju samson

കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം

ടി20 പരമ്പരയില്‍ ഇന്ത്യയെ സൂര്യകുമാര്‍ യാദവാകും നയിക്കുക. എന്നാല്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാവും ഇന്ത്യ ടി20ക്ക് ഇറങ്ങുക. റിഷഭ് പന്ത്, ശുബ്മാന്‍ ഗില്‍, ജസ്പ്രീത് ബുംറ എന്നിവരൊന്നും ഉണ്ടാവില്ലെന്നാണ് വിവരം. യശ്വസി ജയ്‌സ്വാളിനൊപ്പം അഭിഷേക് ശര്‍മയെ ഓപ്പണിങ്ങിലേക്ക് വിളിച്ചേക്കും. റിയാന്‍ പരാഗിനൊപ്പം തിലക് വര്‍മയെക്കൂടി ടീമിലേക്ക് വിളിക്കാനുള്ള സാധ്യതയാണുള്ളത്. എന്നാല്‍ ദ്രുവ് ജുറേലിന് ഇപ്പോള്‍ അവസരം ലഭിച്ചേക്കില്ല.

സഞ്ജു സാംസണും ഇഷാന്‍ കിഷനും ടീമിലിടം നേടിയേക്കും. അക്ഷര്‍ പട്ടേലിനൊപ്പം രവി ബിഷ്‌നോയിയാവും സ്പിന്നറായി ഉണ്ടാവുക. പേസ് നിരയില്‍ അര്‍ഷ്ദീപ് സിങ്ങിനൊപ്പം ഹര്‍ഷിത് റാണയെ ഉള്‍പ്പെടുത്തിയേക്കും. യഷ് ദയാലിനെ സര്‍പ്രൈസായി പരിഗണിക്കാനുള്ള സാധ്യതകളാണുള്ളത്. ടെസ്റ്റ് ടീമിലേക്ക് ദയാലിനെ പരിഗണിച്ചിട്ടുണ്ട്. ടെസ്റ്റ് പരമ്പര കളിക്കേണ്ട താരങ്ങളില്‍ മിക്കവരും ബംഗ്ലാദേശ് ടി20 പരമ്പരക്കുണ്ടാകില്ലെന്നാണ് വിവരം.

ഓസീസ് പരമ്പര നിര്‍ണ്ണായകം

ഇന്ത്യയെ സംബന്ധിച്ച് ഓസ്‌ട്രേലിയന്‍ പരമ്പരയാണ് വളരെ നിര്‍ണ്ണായകമായുള്ളത്. അവസാന രണ്ട് തവണയും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ഇത്തവണയും നേടിയെടുക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. തിരിച്ചടിക്കാന്‍ ഓസ്‌ട്രേലിയയും കാത്തിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ ഇന്ത്യ താരങ്ങള്‍ക്ക് ആവശ്യത്തിന് വിശ്രമമടക്കം നല്‍കി പരമ്പരക്കായി തയ്യാറെടുപ്പിക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. ബംഗ്ലാദേശ് ദുര്‍ബലരായ നിരയായതിനാല്‍ രണ്ടാം നിര ടീമിനെ ഉപയോഗിച്ച് തന്നെ അവരെ കീഴ്‌പ്പെടുത്താമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍. എന്തായാലും ബംഗ്ലാദേശ് മികച്ച പോരാട്ടം ഇന്ത്യക്കെതിരേ പുറത്തെടുത്തേക്കുമെന്നാണ് വിവരം.

Story first published: Sunday, September 15, 2024, 16:46 [IST]
Other articles published on Sep 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+