Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: 15 ഇന്നിങ്‌സില്‍ ഒരു 50 പ്ലസ് മാത്രം! ഇതാണോ പ്രിന്‍സ്? ഗില്‍ ടെസ്റ്റില്‍ വേണ്ട

ചെന്നൈ: ബംഗ്ലാദേശുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ വന്‍ ഫ്‌ളോപ്പായി മാറിയ ഇന്ത്യന്‍ യുവതാരം ശുഭ്മന്‍ ഗില്ലിനു രൂക്ഷവിമര്‍ശനം. മൂന്നാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം എട്ടു ബോളുകള്‍ നേരിട്ട ശേഷം റണ്ണൊന്നുമെടുക്കാതെ ഡെക്കായി ക്രീസ് വിടുകയായിരുന്നു. ഹസന്‍ മഹമ്മൂദിന്റെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസിനു ക്യാച്ച് സമ്മാനിച്ചാണ് ഗില്‍ ക്രീസ് വിട്ടത്.

മികച്ചൊരു ഇന്നിങ്‌സ് അദ്ദേഹത്തില്‍ നിന്നും ടീം പ്രതീക്ഷിച്ചിരുന്നെങ്കിലും യാതൊരു ഇംപാക്ടുമുണ്ടാക്കാതെ മടങ്ങുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനങ്ങളാണ് ഗില്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ടെസ്റ്റ് ടീമില്‍ താരം സ്ഥാനമര്‍ഹിക്കുന്നില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

SHUBMAN GILL

മുട്ടിടിച്ച് ഗില്‍

നായകന്‍ രോഹിത് ശര്‍മ (6) ആറാം ഓവറില്‍ തന്നെ പുറത്തായതിനെ തുടര്‍ന്നു ശുഭ്മന്‍ ഗില്ലിനു നേരത്തേ തന്നെ ക്രീസിലെത്തേണ്ടതായി വന്നിരുന്നു. ടീം സ്‌കോറില്‍ അപ്പോള്‍ 14 റണ്‍സ് മാത്രമേയുണ്ടായിരുന്നുള്ളൂ. എന്നാല്‍ ആദ്യ ബോള്‍ മുതല്‍ ഗില്‍ ഒട്ടും ആത്മവിശ്വാസത്തിലല്ല കാണപ്പെട്ടത്. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ പോലുമാവാതെ ക്രീസില്‍ ഗില്‍ പതറി.

മറുഭാഗത്ത് മറ്റൊരു യുവതാരവും ഓപ്പണറുമായ യശസ്വി ജയ്‌സ്വാള്‍ വളരെ ആത്മവിശ്വാസത്തോടെ ഷോട്ടുകള്‍ കളിച്ച് മുന്നേറുമ്പോള്‍ ഗില്‍ എന്തു ചെയ്യണമെന്നു പോലുമറിയാതെ കാഴ്ചക്കാരനായി നില്‍ക്കുകയായിരുന്നു. ഒടുവില്‍ ഹസന്‍ മഹമ്മുദെറിഞ്ഞ എട്ടാം ഓവറില്‍ ഗില്‍ പുറത്താവുകയും ചെയ്തു. വിക്കറ്റ് നഷ്ടപ്പെടേണ്ടിയിരുന്ന ബോളായിരുന്ന അത്. തീര്‍ത്തും അലക്ഷ്യമായി താരം വിക്കറ്റ് വലിച്ചെറിഞ്ഞതാണെന്നു പറയുന്നതാവും ശരി.

വലിയ അപകടമുണ്ടാക്കാതെ ലെഗ് സൈഡ് ഏരിയയിലൂടെ പോവുകയായിരുന്ന ബോളില്‍ ഗില്‍ ഫ്‌ളിക്ക് ചെയ്യാന്‍ തുനിയുകയായിരുന്നു. പക്ഷെ ബാറ്റില്‍ ഉരസിയ ബോള്‍ ഇടതുവശത്തേക്കു നീങ്ങി വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസ് പിടികൂടുകയായിരുന്നു. ഇതോടെ ഗില്ലിനു തലതാഴ്ത്തി നിരാശനായി ഗ്രൗണ്ട് വിടേണ്ടി വരികയും ചെയ്തു.

ഗില്ലിന്റെ പ്രകടനം

കഴിഞ്ഞ വര്‍ഷത്തെയും ഈ വര്‍ഷം ഇതുവരെയും കളിച്ച ടെസ്റ്റുകളെടുത്താല്‍ ശുഭ്മന്‍ ഗില്ലിന്റെ പ്രകടനം ഒട്ടും സന്തോഷിക്കാന്‍ വക നല്‍കുന്നതല്ലെന്നു കാണാം. 15 ഇന്നിങ്‌സുകളാണ് ഈ കാലയളവില്‍ അദ്ദേഹം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും ഒരേയൊരു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ മാത്രമേ ഗില്ലിനു കുറിക്കാന്‍ സാധിട്ടിച്ചിട്ടള്ളു. ശേഷിച്ചവയില്‍ ഒന്നില്‍പ്പോലും 40ന് മുകളില്‍ റണ്‍സ് താരം നേടിയിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്കെതിരേ അഹമ്മദാഹബാദില്‍ നടന്ന ടെസ്റ്റിലാണ് ഗില്‍ 235 ബോളില്‍ 128 റണ്‍സോടെ തിളങ്ങിയത്. ഈ പ്രകടനം മാറ്റിനിര്‍ത്തിയാല്‍ മറ്റൊരു മികച്ച ഇന്നിങ്‌സ് പോലും താരത്തിനു ചൂണ്ടിക്കാണിക്കാനില്ല. ശേഷിച്ച 14 ഇന്നിങ്‌സുകളില്‍ 21 (18 ബോള്‍), 5 (15), 13 (15), 18 (19), 6 (11), 10 (12), 29* (37), 2 (12), 26 (37), 23 (66), 0 (2), 34 (46), 0 (9), 0 (8) എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്‌കോറുകള്‍.

SHUBMAN GILL

ഇന്ത്യയുടെ ബാബര്‍ ആസം

സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ശുഭ്മന്‍ ഗില്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്ന് ഗില്ലിനെ വിളിക്കരുതെന്നും ആരാധകര്‍ ആവശ്യപ്പെടുകയാണ്.

ശുഭ്മന്‍ ഗില്ലിനെ പ്രിന്‍സെന്നും ഇന്ത്യന്‍ ക്രിക്കറ്റിലെ സെന്‍സേഷനെന്നുമെല്ലാം വിളിക്കുന്നത് ഇനിയെങ്കിലും മതിയാക്കണം. വെറുമൊരു ശരാശരി ബാറ്റര്‍ മാത്രമാണ് അദ്ദേഹം. ഇന്ത്യന്‍ ക്രിക്കറ്റിലെ ബാബര്‍ ആസമെന്നു ഗില്ലിനെ വിളിക്കാം. ഏകദിനമല്ലാതെ മറ്റു രണ്ടു ഫോര്‍മാറ്റുകളിലും അദ്ദേഹം ഫ്‌ളോപ്പാണ്. ടെസ്റ്റില്‍ ഗില്ലിനെ ഇനി കളിപ്പിക്കരുതെന്നും ആരാധകര്‍ ആഞ്ഞടിച്ചു.

ശുഭ്മന്‍ ഗില്‍ വെറും പിആര്‍ വര്‍ക്കിന്റെ പേരില്‍ പിടിച്ചുനില്‍ക്കുന്ന താരമാണ്. അദ്ദേഹത്തേക്കാള്‍ ഏറെ കഴിവുള്ളയാള്‍ റുതുരാജ് ഗെയ്ക്വാദാണ്. ഗില്ലിനെ അമിതമായി പിന്തുണയ്ക്കുന്നത് മതിയാക്കി പകരം റുതുരാജിനെപ്പോലെ കൂടുതല്‍ കഴിവുറ്റ കളിക്കാര്‍ക്കാണ് ഇന്ത്യ പിന്തുണ നല്‍കേണ്ടതെന്നും ആരാധകര്‍ ആവശ്യപ്പെടുകയാണ്.

Story first published: Thursday, September 19, 2024, 11:47 [IST]
Other articles published on Sep 19, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+