Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs BAN: സ്പിന്നില്‍ ഇന്ത്യ പതറുന്നു, കാരണം എന്താണ്? ചൂണ്ടിക്കാട്ടി സെവാഗ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സമീപകാല പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇതില്‍ എടുത്തു കാട്ടപ്പെടുന്ന പിഴവ് ബാറ്റിങ് നിരയിലാണ്. നേരത്തെ പേസ് പിച്ചുകളിലാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ കൂടുതല്‍ പ്രയാസപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്പിന്നിനെതിരേയാണ് ഇന്ത്യക്ക് മുട്ടിടിക്കുന്നത്. അവസാന ശ്രീലങ്കന്‍ ഏകദിന പരമ്പരയില്‍ ഇന്ത്യ നാണംകെട്ട് തോറ്റാണ് പരമ്പര കൈവിട്ടത്. ഇതിന് കാരണമായത് സ്പിന്നിനെതിരേ ഇന്ത്യ കളി മറന്നതാണ്.

രോഹിത് ശര്‍മ ഒഴികെ ഇന്ത്യന്‍ ടീമിലെ മറ്റ് എല്ലാ താരങ്ങളും സ്പിന്നിനെതിരേ പതറി. ഇന്ത്യ ഇനി ബംഗ്ലാദേശിനെതിരേ പരമ്പര കളിക്കാന്‍ പോവുകയാണ്. പാകിസ്താനെ വീഴ്ത്തി എത്തുന്ന ബംഗ്ലാദേശ് മികച്ച സ്പിന്‍ നിരയുള്ള ടീമാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ലെന്ന് തന്നെ പറയാം. ബംഗ്ലാദേശിന്റെ സ്പിന്‍ നിരയെ ഇന്ത്യ ഭയക്കുക തന്നെ ചെയ്യണം. ഇപ്പോഴിതാ സമീപകാലത്തായി ഇന്ത്യ എന്തുകൊണ്ടാണ് സ്പിന്നില്‍ പതറുന്നത് എന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായിരുന്ന വീരേന്ദര്‍ സെവാഗ്.

നേരത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ സ്പിന്നിനെതിരേ പ്രയാസപ്പെട്ടിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ പ്രയാസപ്പെടാന്‍ കാരണം ടെസ്റ്റ് മത്സരങ്ങള്‍ കുറഞ്ഞ് വരുന്നതിനാലാണെന്നുമാണ് സെവാഗ് പറയുന്നത്. 'ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ സ്പിന്നില്‍ പ്രയാസപ്പെടാന്‍ കാരണം വെള്ളബോള്‍ ക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനാലാണ്. വെള്ളബോള്‍ ക്രിക്കറ്റില്‍ കുറവ് സ്പിന്നര്‍മാര്‍ മാത്രമാണുള്ളത്. മികച്ച സ്പിന്നര്‍മാര്‍ പരിമിത ഓവറില്‍ കളിച്ചാലും പരമാവധി 60 പന്തുകളേ നേരിടാന്‍ സാധിക്കൂ.

ഇന്ത്യന്‍ താരങ്ങള്‍ കൂടുതല്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ തയ്യാറാവണം. ഇതിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ സ്പിന്നര്‍മാരെ നേരിടാനുള്ള അവസരം ബാറ്റ്‌സ്മാന്‍മാര്‍ക്ക് ലഭിക്കുന്നു. ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ വലിയ നിലവാരമുള്ള സ്പിന്നര്‍മാരില്ല. ഞങ്ങളുടെ സമയത്ത് സച്ചിന്‍, ദ്രാവിഡ്, ഗാംഗുലി, ഞാന്‍ എന്നിവരെല്ലാം ആഭ്യന്തര ക്രിക്കറ്റും കളിക്കുമായിരുന്നു. ചതുര്‍ദിന മത്സരങ്ങളടക്കം കളിക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു.

shubman gill rohit sharma ind vs ban

ആ സമയത്ത് നിരവധി സ്പിന്നര്‍മാരെ നേരിടാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വളരെ തിരക്കുള്ള മത്സരക്രമമാണ്. പല തരം ലീഗുകളും അന്താരാഷ്ട്ര മത്സരങ്ങളുമായി താരങ്ങളെല്ലാം തിരക്കിലാണ്. എന്നാല്‍ ഇതിലൂടെ സ്പിന്നിനെതിരായ മികവ് വളര്‍ത്തിയെടുക്കാനാവില്ല' സെവാഗ് പറഞ്ഞു. ഇന്ത്യന്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നതില്‍ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് മികച്ച സ്പിന്നിനെ നേരിടാനുള്ള കഴിവ് കുറഞ്ഞുവരുന്നു.

എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് തീരുമാനം കടുപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ഉറച്ച നിലപാടിലാണ് ടീം മാനേജ്‌മെന്റ്. പരിശീലകസ്ഥാനത്തേക്ക് ഗൗതം ഗംഭീര്‍ എത്തിയതിന് ശേഷമാണ് ഇത്തരത്തില്‍ തീരുമാനം കടുപ്പിച്ചത്. ഇപ്പോള്‍ ഇന്ത്യന്‍ താരങ്ങളിലെ മിക്കവരും ദുലീപ് ട്രോഫി കളിക്കുന്നുണ്ട്. ഇതിലൂടെ സ്പിന്നിനെതിരായ ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിങ് പ്രകടനം മെച്ചപ്പെടുത്താമെന്നാണ് ടീം മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ ഇന്ത്യക്ക് ഇത് എളുപ്പമാവില്ലെന്ന് തന്നെ പറയാം. വിരാട് കോലിയടക്കം സ്പിന്നിനെതിരേ പ്രയാസപ്പെടുന്നുണ്ട്. എന്നാല്‍ കോലി ദുലീപ് ട്രോഫി കളിക്കുന്നില്ല. ദുലീപ് ട്രോഫിയില്‍ മികച്ച യുവ സ്പിന്നര്‍മാരെ അധികം പരിഗണിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നിലവിലെ ഇന്ത്യന്‍ സ്പിന്നര്‍മാരെ മാത്രമാണ് താരങ്ങള്‍ക്ക് നേരിടാന്‍ ലഭിക്കുന്നത്. ഇത് സ്പിന്നിലെ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം മെച്ചപ്പെടുത്തുമെന്ന് കരുതാനാവില്ല. ഈ സാഹചര്യത്തില്‍ ബംഗ്ലാദേശ് പരമ്പര ഇന്ത്യക്ക് വലിയ വെല്ലുവിളിയാവുമെന്നുറപ്പാണ്.

ഇന്ത്യയില്‍ നടക്കുന്ന പരമ്പരയില്‍ പിച്ച് സ്പിന്നിന് അനുകൂലമാവുമെന്നുറപ്പാണ്. ബംഗ്ലാദേശ് സ്പിന്നര്‍മാര്‍ ഇന്ത്യയെ വിറപ്പിക്കാന്‍ ശേഷിയുള്ളവരാണ്. അതുകൊണ്ടുതന്നെ പോരാട്ടം കടുക്കുമെന്ന് നിസംശയം പറയാം.

Story first published: Friday, September 6, 2024, 14:38 [IST]
Other articles published on Sep 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+