For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: എറിഞ്ഞിട്ടു, പിന്നെ അടിച്ചെടുത്ത് ടീം ഇന്ത്യ!! കാണ്‍പൂരില്‍ മിന്നും ജയം, പരമ്പര

കാണ്‍പൂര്‍: സമനിലയാവുമെന്നുറപ്പിച്ച രണ്ടാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനു അവിശ്വസനീയ വിജയം. രണ്ടു ദിവസത്തിനിടെ രണ്ടു തവണ ബാറ്റിങിനിറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റിനാണ് ബംഗ്ലാ കടുവകളെ വാരിക്കളഞ്ഞത്. ഇതോടെ ടെസ്റ്റ് പരമ്പര ഇന്ത്യ 2-0നു തൂത്തുവാരുകയും ചെയ്തിരിക്കുകയാണ്. 95 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് ഇന്ത്യക്കു ബംഗ്ലാദേശ് ടീം നല്‍കിയത്. 17.2 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയത്തിലേക്കു കുതിച്ചെത്തുകയും ചെയ്തു.

KANPUR TEST

റണ്‍ചേസില്‍ യശസ്വി ജയ്‌സ്വാള്‍ (51), നായകന്‍ രോഹിത് ശര്‍മ (8), ശുഭ്മന്‍ ഗില്‍ (6) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. 45 ബോളില്‍ എട്ടു ഫോറും ഒരു സിക്‌സറുമടങ്ങുന്നതാണ് ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്. വിരാട് കോലിയും (29*) റിഷഭ് പന്തും (4*) ചേര്‍ന്ന് കാര്യമായി വിയര്‍ക്കാതെ ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു. സ്‌കോര്‍: ബംഗ്ലാദേശ് 233, 146. ഇന്ത്യ 9ന് 285, മൂന്നിനു 98.

ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി

52 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം വീണ്ടും ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിനെ അഞ്ചാംദിനം ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ വെറും 146 റണ്‍സിനു ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാം (50), മുഷ്ഫിഖുര്‍ റഹീം (37) എന്നിവരൊഴികെ മറ്റാരെയും ക്രീസില്‍ നിലയുറപ്പിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല.

101 ബോളില്‍ 10 ഫോറുകളടക്കമാണ് 50 റണ്‍സുമായി ഷദ്മാന്‍ ടീമിന്റെ ടോപ്സ്‌കോററായത്. മുഷ്ഫിഖുര്‍ 63 ബോളില്‍ ഏഴു ഫോറുകളടിച്ചു. ഇവരെക്കൂടാതെ നായകന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ (19), സാക്കിര്‍ ഹസന്‍ (10) എന്നിവര്‍ മാത്രമേ ബംഗ്ലാ നിരയില്‍ രണ്ടക്കത്തിലെത്തിയുള്ളൂ.

രണ്ടു വിക്കറ്റിനു 26 റണ്‍സെന്ന നിലയിലാണ് ബംഗ്ലാദേശ് ഇന്നു മല്‍സരം പുനരാരംഭിച്ചത്. ടീം സ്‌കോറിലേക്കു 120 റണ്‍സ് കൂട്ടിച്ചേര്‍ക്കവെ ശേഷിച്ച എട്ടു വിക്കറ്റുകള്‍ കൂടി ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ ഷദ്മാന്‍- ഷാന്റോ 55 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ ഇന്ത്യ ചെറുതായി പതറിയിരുന്നു.

എന്നാല്‍ ഡ്രിങ്ക്‌സ് ബ്രേക്കിനു ശേഷം അഞ്ചു റണ്‍സിനിടെ നാലു വിക്കറ്റുകള്‍ പിഴുത് ബംഗ്ലാദേശിനെ ഇന്ത്യ തരിപ്പണമാക്കി. മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത ജസ്പ്രീത് ബുംറ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ചേര്‍ന്നാണ് എതിരാളികളെ തകര്‍ത്തത്.

INDIA WICKET CELEBRATION

രണ്ടു ദിവസം കളി മുടങ്ങി

മഴയും പിച്ചിലെ ഈര്‍പ്പവും കാരണം രണ്ട്, മൂന്ന് ദിവസങ്ങളിലെ കളി പൂര്‍ണമായി ഉപേക്ഷിച്ചപ്പോള്‍ ടെസ്റ്റ് സമനിലയില്‍ കലാശിക്കുമെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചിരുന്നത്. എന്നാല്‍ നാലാം ദിനം ഇന്ത്യ കളി മാറ്റി മറിക്കുകയായിരുന്നു. ബംഗ്ലാദേശിന്റെ ഒന്നാമിന്നിങ്‌സ് 233 റണ്‍സിനു അവസാനിപ്പിച്ച ഇന്ത്യ ടി20 ശൈലിയില്‍ അതിവേഗം റണ്‍സ് അടിച്ചെടുത്തു. 34.4 ഓവറില്‍ ഒമ്പതു വിക്കറ്റിനു 285 റണ്‍സെടുത്ത് ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 52 റണ്‍സിന്റെ ലീഡും ഇതോടെ ഇന്ത്യക്കു ലഭിച്ചു.

യശസ്വി ജയ്‌സ്വാള്‍ (51 ബോളില്‍ 72), കെഎല്‍ രാഹുല്‍ (43 ബോളില്‍ 68), വിരാട് കോലി (35 ബോളില്‍ 47), ശുഭ്മന്‍ ഗില്‍ (36 ബോളില്‍ 39) എന്നിവരാണ് ബാറ്റിങില്‍ ഇന്ത്യക്കായി മിന്നിച്ചത്. ബംഗ്ലാദേശിനായി മെഹ്ദി ഹസന്‍ മിറാസും ഷാക്വിബുല്‍ ഹസനും നാലു വിക്കറ്റുകള്‍ വീതം വീഴ്ത്തുകയും ചെയ്തു.

Story first published: Tuesday, October 1, 2024, 6:25 [IST]
Other articles published on Oct 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+