For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: സഞ്ജുവിനു കോളടിച്ചു! ആ റോള്‍ സ്ഥിരം? ടി20 ടീം നല്‍കുന്ന സൂചനകളെന്ത്

ബംഗ്ലാദേശുമായി നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി ആരൊക്കെയാവും പോരിനു ഇറങ്ങുകയെന്നു ചിത്രം തെളിഞ്ഞുകഴിഞ്ഞു. സൂര്യകുമാര്‍ യാദവിനു കീഴില്‍ ഇന്ത്യന്‍ സംഘത്തെ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തിരിക്കുകയാണ്. യുവതാരങ്ങളും പുതുമുഖങ്ങളുമുള്‍പ്പെടുന്ന ഒരു പരീക്ഷണ ടീമിനെയാണ് ടി20യില്‍ ഇന്ത്യ ഇറക്കുന്നത്.

മൂന്നു പുതുമുഖ താരങ്ങള്‍ ടീമില്‍ ഇടം നേടുകയും ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന തിരക്കേറിയ ടെസ്റ്റ് മല്‍സരങ്ങള്‍ പരിഗണിച്ച് ടെസ്റ്റ് ടീമിന്റെ ഭാഗമായിട്ടുള്ള താരങ്ങള്‍ക്കെല്ലാം ടി20യില്‍ വിശ്രമം നല്‍കിയിരിക്കുകയാണ്. ഇതാണ് കൂടുതല്‍ പുതുമുഖങ്ങള്‍ക്കു ടീമിലേക്കു അവസരവും ഒരുക്കിയത്.

ഇന്ത്യന്‍ ടീം സെലക്ഷനെക്കുറിച്ച് വിശദീകരിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ വാര്‍ത്താസമ്മേളനമൊന്നും വിളിച്ചിരുന്നില്ല. എന്നാല്‍ ടി20 പരമ്പരയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്ന ടീമിനെ വിലയിരുത്തുമ്പോള്‍ ചില കാര്യങ്ങള്‍ വളരെ വ്യക്തമാണ്. ടീം സെലക്ഷന്‍ നല്‍കുന്ന പ്രധാനപ്പെട്ട സൂചനകള്‍ എന്തൊക്കെയാണെന്നു നോക്കാം.

SANJU SAMSON

സഞ്ജുവിനു ഓപ്പണറായി കൂടുതല്‍ അവസരം

ഇന്ത്യന്‍ ടീമിനു അകത്തും പുറത്തുമായി തുടര്‍ന്നു കൊണ്ടിരിക്കുന്ന മലയാളി താരം സഞ്ജു സാംസണിനെ ടി20 പരമ്പരയില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാക്കിയിരിക്കുകയാണ്. ഇതിനകം 30 ടി20കളിലാണ് അദ്ദേഹം ഇന്ത്യക്കായി കളിച്ചിട്ടുള്ളത്. ഓപ്പണിങ് മുതല്‍ ഏഴാം നമ്പര്‍ വരെ എല്ലാ പൊസിഷനുകളിലും ബാറ്റ് ചെയ്തിട്ടുമുണ്ട്.

ബംഗ്ലാദേശുമായി നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ സഞ്ജുവിനു ഓപ്പണിങ് റോളായിരിക്കും ലഭിക്കുകയെന്നാണ് വിവരം. അഭിഷേക് ശര്‍മയ്‌ക്കൊപ്പമായിരിക്കും അദ്ദേഹം ന്യൂബോള്‍ നേരിടുക. ഈ വര്‍ഷം ജൂലൈയിലെ ശ്രീലങ്കന്‍ പര്യടനത്തിലെ ഒരു ടി20യില്‍ സഞ്ജു ഓപ്പണ്‍ ചെയ്തിരുന്നു. കൂടാതെ ടി20 ലോകകപ്പിനു മുമ്പുള്ള സന്നാഹ മല്‍സരത്തിലും അദ്ദേഹം ഓപ്പണറായി കളിച്ചു.

ഇത്തവണ ഓപ്പണറായി സഞ്ജുവിനു കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്ന സൂചനയാണ് ഇന്ത്യന്‍ ടി20 ടീം സെലക്ഷന്‍ സൂചിപ്പിക്കുന്നത്. കാരണം അഭിഷേകിന്റെ ഓപ്പണിങ് പങ്കാളിയായി മറ്റൊരാളെ പ്രഖ്യാപിക്കാതിരുന്നതും ഇതു കാരണമായിരിക്കാം.

ടി20യില്‍ സഞ്ജുവിനു ഇനിയും പ്രതിഭയോടു നീതി പുലര്‍ത്താനായിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ കഴിവില്‍ ടീം മാനേജ്‌മെന്റിനു ഇപ്പോഴും വിശ്വാസമുണ്ട്. അതിനാലാണ് സഞ്ജുവിനു കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നത്. ടി20 പരമ്പരയിലെ മൂന്നു കളിയിലും അദ്ദേഹം ഓപ്പണ്‍ ചെയ്യുമെന്ന് തന്നെയാണ് സൂചനകള്‍. തിളങ്ങിയാല്‍ തുടര്‍ന്നും ഈ റോള്‍ ലഭിച്ചേക്കുകയും ചെയ്യും

വരുണിന്റെ മൂല്യം തിരിച്ചറിഞ്ഞു

ഇന്ത്യന്‍ ടി20 ടീമിലെ സര്‍പ്രൈസ് താരമാണ് യുവ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. 2021ലെ ടി20 ലോകകപ്പില്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. പക്ഷെ ടൂര്‍ണമെന്റിലെ മോശം പ്രകടനം കാരണം ഒഴിവാക്കപ്പെട്ട വരുണ്‍ പിന്നീട് കളിച്ചിട്ടുമില്ല. എന്നാല്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി അദ്ദേഹം മികച്ച പ്രകടനം നടത്തിക്കൊണ്ടിരുന്നു. ഇതാണ് ഇപ്പോള്‍ വരുണിന്റെ രണ്ടാംവരവിനു വഴിയൊരുക്കിയത്.

കഴിഞ്ഞ സീസണില്‍ കെകെആറിനെ ഐപിഎല്‍ കിരീടത്തിലേക്കു നയിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കാണ് വഹിച്ചത്. വരുണിന്റെ മൂല്യം തിരിച്ചറിഞ്ഞ സെലക്ടര്‍മാര്‍ ഇപ്പോള്‍ അദ്ദേഹത്തിനു ദേശീയ ടീമിനൊപ്പം വീണ്ടുമൊരു അവസരം കൂടി നല്‍കിയിരിക്കുകയാണ്. കെകെആര്‍ ടീമിന്റെ മുന്‍ ഉപദേശകനും ഇപ്പോള്‍ ഇന്ത്യന്‍ കോച്ചുമായ ഗൗതം ഗംഭീറിന്റെ പിന്തുണയും വരുണിന്റെ മടങ്ങിവരവിന് സഹായിച്ചിരിക്കാം.

INDIAN TEAM

പുതിയ താരങ്ങളെ പരീക്ഷിക്കാന്‍ ഭയമില്ല

പുതിയ കളിക്കാരെ ഇന്ത്യന്‍ ടീമിനൊപ്പം പരീക്ഷിക്കാന്‍ മുഖ്യ കോച്ച് ഗൗതം ഗംഭീറിനും ടീം മാനേജ്‌മെന്റിനും ഭയമില്ലെന്നാണ് ഇന്ത്യന്‍ ടി20 സെലക്ഷന്‍ നല്‍കുന്ന മൂന്നാമത്തെ സൂചന. ഗംഭീര്‍ കോച്ചായ ശേഷം നിരവധി പുതിയ യുവതാരങ്ങള്‍ക്കാണ് അവസരം ലഭിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സിംബാബ്‌വെ പര്യടനത്തില്‍ തുഷാര്‍ ദേശ്പാണ്ഡെ, റിയാന്‍ പരാഗ്, അഭിഷേക് ശര്‍മ, സായ് സുദര്‍ശന്‍ എന്നിവര്‍ക്കെല്ലാം അവസരങ്ങള്‍ ലഭിച്ചിരുന്നു.

ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയില്‍ നിതീഷ് കുമാര്‍ റെഡ്ഡി, മായങ്ക് യാദവ്, ഹര്‍ഷിത് റാണ എന്നീ പുതുമുഖങ്ങളും ടീമില്‍ ഇടം നേടിയിരിക്കുകയാണ്. മൂന്നു പേരും വളരെയധികം പ്രതീക്ഷ നല്‍കുന്ന താരങ്ങളാണ്. ഈ കാരണത്താല്‍ തന്നെയാണ് കൂടുതല്‍ അവസരങ്ങളിലൂടെ ഇവരെ വളര്‍ത്തിയെടുക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്.

Story first published: Monday, September 30, 2024, 6:55 [IST]
Other articles published on Sep 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+